തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ നാല് പേര്‍ക്ക് കൂടി കൊറോണ; ചികില്‍സയിലുള്ളത് 53 പേര്‍, 6 പേര്‍ ആശുപത്രി വിട്ടു

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ജില്ലയില്‍ നാലുപേര്‍ക്കു കൂടി ബുധനാഴ്ച കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. മൂന്നു പേര്‍ വിദേശത്തുനിന്ന് എത്തിയ പുരുഷന്മാരാണ്. ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ സ്ത്രീക്കും രോഗം സ്ഥിരീകരിച്ചു. മെയ് 23 ന് മസ്‌കറ്റില്‍ നിന്ന് തിരിച്ചെത്തിയ കരിക്കാട് സ്വദേശി (54), ബഹ്‌റൈനില്‍ നിന്ന് 26 ന് തിരിച്ചെത്തിയ ഗണേശമംഗലം സ്വദേശി (51), കുവൈറ്റില്‍ നിന്ന് 26 ന് തിരിച്ചെത്തിയ കരുവന്നൂര്‍ സ്വദേശി (36), ഡല്‍ഹിയില്‍ നിന്ന് 17 ന് തിരിച്ചെത്തിയ കല്ലൂര്‍ സ്വദേശിനി (34) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 53 പേരാണ് ജില്ലയില്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.

V

തൃശൂര്‍ സ്വദേശികളായ 8 പേര്‍ മറ്റു ജില്ലകളില്‍ ആശുപത്രിയില്‍ കഴിയുന്നുണ്ട്. ഒരാള്‍ രോഗമുക്തനായി. ഇതുവരെ ആകെ ജില്ലയില്‍ 82 കോവിഡ് 19 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വീടുകളില്‍ 13069 പേരും ആശുപത്രികളില്‍ 85 പേരും ഉള്‍പ്പെടെ ആകെ 13154 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ബുധനാഴ്ച 6 പേരെ ആശുപത്രിയില്‍ പുതുതായി പ്രവേശിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 6 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പട്ടികയില്‍ 853 പേരെയാണ് പുതുതായി ചേര്‍ത്തിട്ടുള്ളത്.

2017 ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ്; ഗുജറാത്തില്‍ പൊടിപാറും!! 'ഒന്ന് അധികം' വച്ച് ബിജെപിയുടെ മൂവ്2017 ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ്; ഗുജറാത്തില്‍ പൊടിപാറും!! 'ഒന്ന് അധികം' വച്ച് ബിജെപിയുടെ മൂവ്

സംസ്ഥാനത്ത് ഇന്ന് കൊറോണ രോഗം ബാധിച്ചത് 82 പേര്‍ക്കാണ്. കഴിഞ്ഞദിവസവും 80 ലധികം പേര്‍ക്ക് രോഗം ബാധിച്ചിരുന്നു. ബഹുഭൂരിഭാഗം പേരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയവരാണ്. അഞ്ച് പേര്‍ക്ക് സമ്പര്‍ത്തക്കിലൂടെയാണാ രോഗം ബാധിച്ചത്. 24 പേര്‍ക്ക് രോഗം ഭേദമായി. കേരളത്തില്‍ പുതിയ ആറ് ഹോട്ട് സ്‌പോട്ടുകള്‍ കൂടി നിശ്ചയിച്ചു.

ഖത്തര്‍ ഉപരോധം; പുതിയ നീക്കവുമായി ഒമാനും കുവൈത്തും, റിയാദിലും ദോഹയിലും മന്ത്രിമാരെത്തിഖത്തര്‍ ഉപരോധം; പുതിയ നീക്കവുമായി ഒമാനും കുവൈത്തും, റിയാദിലും ദോഹയിലും മന്ത്രിമാരെത്തി

മുനയൊടിഞ്ഞ് ചൈനയുടെ പോരാട്ടം; 'കറുത്ത മുഖമുള്ള ഡോക്ടര്‍' വിടവാങ്ങി, പ്രതിഷേധവുമായി ജനങ്ങള്‍മുനയൊടിഞ്ഞ് ചൈനയുടെ പോരാട്ടം; 'കറുത്ത മുഖമുള്ള ഡോക്ടര്‍' വിടവാങ്ങി, പ്രതിഷേധവുമായി ജനങ്ങള്‍

Thrissur
English summary
Four Coronavirus case reported today in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X