തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ കൊറോണ സ്ഥിരീകരിച്ച നാലു പേരും വിദേശത്ത് നിന്നെത്തിയവര്‍; 98 ഫലം കാത്തിരിക്കുന്നു

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 20 ആയി. കഴിഞ്ഞ 23 ന് ദുബൈയില്‍ നിന്നെത്തിയെ ചാവക്കാട് സ്വദേശികളായ 32 കാരനും 28 കാരിയുമാണ് രോഗം ബാധിച്ച രണ്ടു പേര്‍. ഇവര്‍ കോഴിക്കോട് എംവിആര്‍ കാന്‍സര്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 24 ന് അബുദാബിയില്‍ നിന്നെത്തിയ പഴയന്നൂര്‍ സ്വദേശി (42), വിദേശത്ത് നിന്നെത്തിയ തളിക്കുളം സ്വദേശി (45) എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ മൂന്ന് ദിവസം തൃശൂരില്‍ ആര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നില്ല.

C

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ 9657 പേരും ആശുപത്രികളില്‍ 49 പേരും ഉള്‍പ്പെടെ ആകെ 9706 പേരാണ് നിരീക്ഷണത്തിലുളളത്. ചൊവ്വാഴ്ച നിരീക്ഷണത്തിന്റെ ഭാഗമായി ആറ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ് പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.ചൊവ്വാഴ്ച അയച്ച 73 സാമ്പിളുകള്‍ ഉള്‍പ്പെടെ ഇതു വരെ 2002 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 1904 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 98 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 524 ആളുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

ഉത്തര്‍ പ്രദേശ് നിങ്ങളുടെ സ്വകാര്യ സ്വത്താണോ? സാമാന്യ ബുദ്ധിയില്ലേ; യോഗിക്കെതിരെ ആഞ്ഞടിച്ച് ഡികെഉത്തര്‍ പ്രദേശ് നിങ്ങളുടെ സ്വകാര്യ സ്വത്താണോ? സാമാന്യ ബുദ്ധിയില്ലേ; യോഗിക്കെതിരെ ആഞ്ഞടിച്ച് ഡികെ

375 ഫോണ്‍കോളുകള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്‍ ലഭിച്ചു. നിരീക്ഷണത്തിലുളളവര്‍ക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യല്‍ കൗണ്‍സിലര്‍മാരുടെ സേവനം തുടരുന്നുണ്ട്. ഇന്ന് 153 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി. ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവര്‍മാരെയും മറ്റുളളവരെയുമടക്കം ശക്തന്‍ പച്ചക്കറി മാര്‍ക്കറ്റില്‍ 1038 പേരെയും മത്സ്യചന്തയില്‍ 963 പേരെയും ബസ് സ്റ്റാന്റിലെ പഴവര്‍ഗ്ഗങ്ങള്‍ വില്‍ക്കുന്ന മാര്‍ക്കറ്റില്‍ 95 പേരെയും സ്‌ക്രീന്‍ ചെയ്തു. ഡെങ്കിപ്പനി തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണലൂര്‍ മേഖലയില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി.

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ടിക്കറ്റിന് പണമില്ലെങ്കില്‍ ആശങ്ക വേണ്ട, നല്‍കേണ്ട രേഖകള്‍ ഇതാണ്..പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ടിക്കറ്റിന് പണമില്ലെങ്കില്‍ ആശങ്ക വേണ്ട, നല്‍കേണ്ട രേഖകള്‍ ഇതാണ്..

സൗദിയില്‍ വന്‍ പ്രഖ്യാപനം; നിയന്ത്രണം നീക്കി, വിമാനം പറക്കും, ഓഫീസുകളും പള്ളികളും തുറക്കുംസൗദിയില്‍ വന്‍ പ്രഖ്യാപനം; നിയന്ത്രണം നീക്കി, വിമാനം പറക്കും, ഓഫീസുകളും പള്ളികളും തുറക്കും

Thrissur
English summary
Four Coronavirus case reported today in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X