തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് കുടുംബത്തിലെ നാലുപേര്‍ മരിച്ചു: അപകടം കയ്പമംഗലം പെരിഞ്ഞനത്ത്!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കയ്പ്പമംഗലം പെരിഞ്ഞനത്ത് ദേശീയപാതയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. കോട്ടയം ചങ്ങനാശേരി സ്വദേശി മലംകുന്ന് പ്രശാന്ത്ഭവനില്‍ പ്രമോദിന്റെ ഭാര്യ നിഷ(33),മകള്‍ ദേവനന്ദ(മൂന്നര), നിഷയുടെ പിതാവ് ആലുവ സ്വദേശി ചത്തനേത്തുക്കര രാമകൃഷ്ണന്‍(68), നിഷയുടെ സഹോദരി ഷീനയുടെയും തൊടുപുഴ സ്വദേശി മാളിയേക്കല്‍ നിഷാന്തിന്റെ മകളുമായ നിവേദിത(രണ്ട്) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു മൂന്നിനു പെരിഞ്ഞനം പഞ്ചായത്താഫീസിനു സമീപമായിരുന്നു അപകടം.

<br>അർധരാത്രിയിൽ കാർ തടഞ്ഞു നിർത്തി ആക്രമിച്ച് സ്വർണ്ണം കവർന്നു: വനിത ഉൾപ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍!
അർധരാത്രിയിൽ കാർ തടഞ്ഞു നിർത്തി ആക്രമിച്ച് സ്വർണ്ണം കവർന്നു: വനിത ഉൾപ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍!

അപകടത്തില്‍പെട്ടവരെ പെരിഞ്ഞനം ലൈഫ് ഗാര്‍ഡ് പ്രവര്‍ത്തകര്‍ ഇരിങ്ങാലകുട കോപ്പറേറ്റീവ് ആശുപത്രിയിലും, എടതിരിഞ്ഞി ലൈഫ് ഗാര്‍ഡ് പ്രവര്‍ത്തകര്‍ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിഷയും, രാമകൃഷ്ണനും, ദേവനന്ദയും കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയിലും, നിവേദിത ഇരിങ്ങാലക്കുട കോപ്പറേറ്റിവ് ആശുപത്രിയിലുമാണു മരിച്ചത്.

accident-155187320

കാറോടിച്ച പ്രമോദിനും(40), മകന്‍ അതിദേവി (7)നും പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ അതിദേവിനെ തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രമോദ് കോട്ടയം എ.ആര്‍. ക്യാമ്പിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനാണ്. ഗുരുവായുര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്നു പ്രോമോദും കുടുംബവും സഞ്ചരിച്ചിരുന്ന മാരുതി ആള്‍ട്ടോ കാറും എറണാകുളത്തു നിന്ന് ലോഡുമായി വന്നിരുന്ന ടാങ്കര്‍ ലോറിയുമാണ് കൂട്ടിയിടച്ചത്. ഇടിയിയില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. അപകടത്തെത്തുടര്‍ന്നു നിയന്ത്രണംവിട്ട ടാങ്കര്‍ ലോറി തെട്ടടുത്ത മതിലില്‍ ഇടിച്ചു കയറി .കാര്‍ ഓടിച്ചിരുന്ന പ്രമോദ് ഉറങ്ങിപോയതാവാം അപകടത്തിന് കാരണമെന്നാണ് നിഗമനം. കയ്പ്പമംഗലം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Thrissur
English summary
Four dies in a family in accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X