നാട്ടിലെ താരമായി 4 കാലുള്ള കോഴിക്കുഞ്ഞ്; അമ്പരന്ന് ചാലക്കുടി നിവാസികള്‍; വിദഗ്ദര്‍ പറയുന്നത് ഇങ്ങനെ
ചാലക്കുടി: നാല് കാലുള്ള കോഴിക്കുഞ്ഞിനെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ തൃശൂര്‍ വഴി പോകുമ്പോള്‍ ചാലക്കുടിയെ ചൗക്ക വരെ ഒന്നു പോയാല്‍ മതി. വെറുതെ പറയുന്നതല്ല, സംഭവം ഉള്ളതാണ്. പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡില്‍ നിന്നും വിരമിച്ച കെ പി ജോര്‍ജ്ജിന്റെ വീട്ടിലാണ് ഈ അപൂര്‍വ കാഴ്ച. ചാലക്കുടിയിലെ ചൗക്ക നിവാസികള്‍ക്ക് ഇപ്പോള്‍ ഇത് ഒരു അത്ഭുതമാണ്. രണ്ട് ദിവസം മാത്രം പ്രായമുള്ള കോഴിക്കുഞ്ഞിലാണ് ഇങ്ങനെ ഒരു പ്രത്യേകത കണ്ടത്.

നാട്ടുകാരെല്ലാം ഇപ്പോള്‍ ജോര്‍ജിന്റെ വീട്ടില്‍ എത്തി കോഴിക്കുഞ്ഞിനെ ഒരു നോക്ക് കാണാനുള്ള തിരക്കിലാണ്. തിരുവോണത്തിന്റെ തലേ ദിവസമാണ് ഇത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ കോഴിക്കുഞ്ഞിന്റെ സംരക്ഷണം ഇത്തരിക്കൂട്ടി. കോഴിക്കുഞ്ഞിനെ കാക്ക കൊത്തിക്കൊണ്ടു പോകാതിരിക്കാന്‍ വളരെ ശ്രദ്ധയോടെയാണ് വീട്ടുകാര്‍ പരിപാലിക്കുന്നത്.
അതേസമയം, കോഴിക്കുഞ്ഞുങ്ങളുടെ കാലുകളുടെ എണ്ണം കൂടുന്നത് അപൂര്‍വമായ കാഴ്ചയാണെന്നാണ് മൃഗ സംരക്ഷണ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. എന്തായാലും ഈ നാല് കാലുള്ള കോഴിക്കുഞ്ഞാണ് ഇപ്പോള്‍ ചാലക്കുടിയിലെ താരം .












Click it and Unblock the Notifications