കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചനിലയില്‍; വീടിനുള്ളില്‍ വിഷവാതകം, ദുരൂഹത
തൃശൂര്‍: തൃശൂരിലെ വീട്ടിനുള്ളില്‍ വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍. കൊടുങ്ങല്ലൂര്‍ ഉഴവത്ത് കടവിലാണ് സംഭവം. ഉഴവത്ത് കടവ് സ്വദേശിയായ ആഷിഫ് ( 40 ) ഇദ്ദേഹത്തിന്റെ ഭാര്യ അസീറ ( 34 ) മക്കളായ അസറ ഫാത്തിമ ( 13 ) , അനോനിസ ( 8 ) എന്നിവരാണ് മരിച്ചത്.
ഇവരുടെ വീടിന്റെ അകത്ത് കാര്‍ബണ്‍ മോണോക്‌സൈഡിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. വീടിന്റെ ജനലുകള്‍ ടേപ്പ് വച്ച് ഒട്ടിച്ച നിലയിലായിരുന്നു. മരിച്ച ആഷിഫ് സോഫ്‌റ്റ്വെയര്‍ എഞ്ചിനിയറാണ്. മരണ കാരണം വ്യക്തമല്ല. വിഷവാതകം വീട്ടിനുള്ളില്‍ നിറച്ച് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിത നിഗമനം.













Click it and Unblock the Notifications