തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗുരുവായൂരിലുള്ള ബാങ്ക് ഓഫ് ബറോഡ ബാങ്കിലെ എന്‍ആര്‍ഐ വ്യവസായിയുടെ അക്കൗണ്ടിലുള്ള പണം വ്യാജ ഇമെയില്‍ ഐഡി ഉണ്ടാക്കി തട്ടിയെടുത്ത സംഭവം: നാല് നൈജീരിയക്കാര്‍ അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ഗുരുവായൂരിലുള്ള ബാങ്ക് ഓഫ് ബറോഡ ബാങ്കിലെ എന്‍.ആര്‍.ഐ. വ്യവസായിയുടെ അക്കൗണ്ടിലുള്ള പണം വ്യാജ ഇമെയില്‍ ഐഡി ഉണ്ടാക്കി ബാംഗ്ലൂരിലുള്ള രണ്ട് വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് 21.8 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്ത് തട്ടിയെടുത്ത നൈജീരിയന്‍ സംഘത്തെയാണ് സിറ്റി കമ്മിഷണര്‍ എ.ഒ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ബാംഗ്ലൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്.

<strong>ലിംഗ അസമത്വം: വീഡിയോ പ്രതിഷ്ഠാപനവുമായി ഇറാനിയന്‍ കലാകാരി ബിനാലെയില്‍</strong>ലിംഗ അസമത്വം: വീഡിയോ പ്രതിഷ്ഠാപനവുമായി ഇറാനിയന്‍ കലാകാരി ബിനാലെയില്‍

അക്കൗണ്ട് ഉടമ വര്‍ഷങ്ങള്‍ക്കുമുമ്പ് പണസംബന്ധമായ ഇടപാടുകള്‍ക്കായി ബാങ്കിലേക്ക് അയച്ചിരുന്ന ഇമെയില്‍ ഐഡിയോട് സാദൃശ്യമുള്ള മെയില്‍ ഐഡി ഉപയോഗിച്ചാണ് തട്ടിപ്പുകാര്‍ ബാങ്കിലേക്ക്് യഥാര്‍ഥ ഉടമ എന്ന വ്യാജേന പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനായി ഇ-മെയില്‍ അയയ്ക്കുകയായിരുന്നു. പണം തട്ടിപ്പുകാര്‍ ആവശ്യപ്പെട്ട ബാംഗ്ലൂരിലുള്ള രണ്ട് അക്കൗണ്ടുകളിലേക്ക് 2018 ഡിസംബര്‍ 3, 7 തീയതികളിലാണ് മൊത്തം 21.8 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്ത് കൊടുത്തത്. കുറച്ച് ദിവസങ്ങള്‍ക്കുശേഷം അക്കൗണ്ട് ഉടമ ബാലന്‍സ് പരിശോധിച്ചപ്പോഴാണ് തന്റെ അക്കൗണ്ടില്‍നിന്നു പണം നഷ്ടപ്പെട്ട വിവരം അറിയുന്നതും, തട്ടിപ്പ് നടന്നതായി മനസിലായതും. ബാങ്ക് മാനേജര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

Nigerians

ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തൃശൂര്‍ കമ്മിഷണര്‍ ഇത്തരം കേസുകള്‍ അന്വേഷിക്കുന്നതിനായി സൈബര്‍സെല്‍ കേന്ദ്രീകൃത ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. കഴിഞ്ഞ ഒരുമാസമായി സംഘം നടത്തിയ അന്വേഷണത്തില്‍ ഇത്തരത്തില്‍ തട്ടിച്ചെടുത്ത തുക അന്നേദിവസംതന്നെ വടക്കു കിഴക്ക് സംസ്ഥാനങ്ങളില്‍നിന്ന് ചില ആളുകളുടെ പേരിലുള്ള വ്യത്യസ്ത പതിനാറ് ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയതായി അറിയുവാന്‍ കഴിഞ്ഞു. ഇതിനെത്തുടര്‍ന്ന് അന്വേഷണസംഘം ബാംഗ്ലൂരിലെ വിവിധ സ്ഥലങ്ങളിലുള്ള ബാങ്കുകളില്‍ പോയി, ബാങ്ക് അക്കൗണ്ട് വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

കമ്മനഹള്ളി, ബട്ടര്‍ഹള്ളി, ഗാര്‍ഡനഴ്‌സിറ്റി കോളജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നൈജീരിയന്‍ പൗരത്വമുള്ളവരും വടക്കുകിഴക്കന്‍ സംസ്ഥാനക്കാരും അടങ്ങുന്ന വലിയൊരു സംഘമാണ് ഈ വിധത്തിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തുന്നതെന്ന് മനസിലാക്കാന്‍ സാധിച്ചു. സ്റ്റുഡന്റ്‌സ് വിസയിലും മെഡിക്കല്‍ വിസയിലും മറ്റുമായി ഇന്ത്യയിലേക്ക് വരുന്ന വിദേശ പൗരന്മാര്‍ വിസാ കാലാവധി കഴിഞ്ഞും ഇവിടെ തുടര്‍ന്ന് തദ്ദേശീയരുമായി സൗഹൃദം സ്ഥാപിച്ച് അവരുടെ പേരില്‍ ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യത്തോടുകൂടിയ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയാണ് ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ നടത്തുന്നത്.

അന്വേഷണത്തില്‍ ബാംഗ്ലൂര്‍ നഗരത്തില്‍ പണിയെടുക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാന നിവാസികളുടെ പേരിലുള്ള അക്കൗണ്ടുകളില്‍ വരുന്ന പണം വിദേശികളായ ചിലരാണ് എ.ടി.എം. കാര്‍ഡുകള്‍ വഴി പണംപിന്‍വലിച്ചത്. ഇത്തരത്തില്‍ തട്ടിപ്പിനായി പല അക്കൗണ്ടുകളുള്ള ആസാം സ്വദേശിയായ ദേവന്‍ സസോണി എന്ന പ്രതിയെ ഈ അന്വേഷണ സംഘം കുറച്ചുദിവസങ്ങള്‍ക്കുമുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തിന്റെതന്നെ മറ്റു ബാങ്കുകളിലെ അക്കൗണ്ടുകളും മൊബൈല്‍ കണക്ഷനുകളും ചില നൈജീരിയന്‍ സ്വദേശികള്‍ക്ക് പ്രതിഫലം കൈപ്പറ്റി കൈമാറിയിരുന്നു.

ഈ കേസിലെ പ്രതികളില്‍ പഠനാവശ്യത്തിനും ചികിത്‌സയ്ക്കുമായാണ് ഇന്ത്യയിലേക്ക് വിസ സംഘടിപ്പിച്ചത്. വിസ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ബാംഗ്ലൂരിനുപുറമെ ഡല്‍ഹി, മുംബൈ എന്നീ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. ഈ കേസിലെ സൈബര്‍ വിഭാഗം കൈകാര്യം ചെയ്യുന്ന പ്രധാന പ്രതിയായ അകേലാ എന്നയാള്‍ 2011 വര്‍ഷം ഇന്ത്യലെത്തി ഇത്തരം തട്ടിപ്പുകള്‍ നടത്തുകയും അതിലൂടെ ലഭിക്കുന്ന പണം നൈജീരിയയിലേക്ക് ഓണ്‍ലൈന്‍ മുഖേന അയയ്ക്കുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ ലഭിക്കുന്ന പണംകൊണ്ട് ഇയാള്‍ നൈജീരിയയിലെ സ്വന്തം ഗ്രാമത്തില്‍ ബഹുനില ഷോപ്പിങ് സെന്ററും ഒരു വലിയ വീടും നിര്‍മാണം നടത്തിവരികയാണ്. വീടിന്റെയും കെട്ടിടത്തിന്റെയും ഫോട്ടോകള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു. വര്‍ഷങ്ങളായി ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിവരികയാണെങ്കിലും ഇയാള്‍ ഇതുവരെ പോലീസ് പിടിയിലായിട്ടില്ല.

ഈ കേസിലെ രണ്ടാം പ്രതിയായ ക്രിസ്ത്യന്‍ ഒബിജി എന്നയാള്‍ നേത്ര സംബന്ധമായ ചികിത്സയ്‌ക്കെന്ന വ്യാജേനയാണ് ഇന്ത്യയിലെത്തിയത്. വിസാ കാലാവധി കഴിഞ്ഞതിനുശേഷം ഇന്ത്യയിലെ പല ഭാഗങ്ങളിലായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ ആഫ്രിക്കക്കാരുടെ തനത് ഭക്ഷണശാലയായ ആഫ്രിക്കന്‍ കിച്ചണില്‍വച്ചാണ് ഒന്നാം പ്രതിയെ പരിചയപ്പെട്ടതും, തട്ടിപ്പ് ആസൂത്രണം നടത്തുകയും ചെയ്തത്. ഇയാള്‍ എടിഎം കാര്‍ഡുകളുപയോഗിച്ച് പണം പിന്‍വലിക്കുന്ന ദൃശ്യങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചിരുന്നു.

ഈ കേസിലെ പ്രതിയായ പാസ്‌കല്‍ എന്നയാള്‍ ടൂറിസ്റ്റ് വിസ ഉപയോഗിച്ച് നൈജീരിയയില്‍നിന്നു നേപ്പാളിലേക്ക്് വന്ന് അവിടെനിന്ന് റോഡുമാര്‍ഗവും റെയില്‍ മാര്‍ഗവും ബാംഗ്ലൂരിലെത്തി തട്ടിപ്പ് സംഘത്തിനോടൊപ്പം ചേര്‍ന്ന് തട്ടിപ്പ് നടത്തുകയായിരുന്നു. ഇത്തരത്തില്‍ ലഭിക്കുന്ന പണം ആര്‍ഭാട ജീവിതം നയിക്കുന്നതിനായാണ് ഉപയോഗിക്കുന്നത്. ഈ കേസിലെ പ്രതിയായ സാംസണ്‍ എന്ന നൈജീരിയന്‍ സ്വദേശി ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തി ലോക്കല്‍ ടൂര്‍ണമെന്റുകളില്‍ ഫുട്‌ബോള്‍ കളിച്ചുവരുന്നതിനിടയിലാണ് ഈ സംഘത്തിന്റെ ഭാഗമായി തട്ടിപ്പില്‍ പങ്കു ചേര്‍ന്നത്. ഇത്തരം ഓണ്‍ലൈന്‍ തട്ടിപ്പിനാവശ്യമായ ബാങ്ക് അക്കൗണ്ടുകളും എ.ടി.എം. കാര്‍ഡുകളും പാസ്ബുക്കും മറ്റും സംഘടിപ്പിച്ച് നല്‍കുന്നത് ഇയാളായിരുന്നു.

പ്രതികള്‍ തട്ടിപ്പ് നടത്തുന്നതിനായി താമസസ്ഥലത്തുനിന്നു കുറേ അകലെയുള്ള മറ്റൊരു വീട് വാടകയ്ക്ക് എടുക്കുകയാണ് പതിവ്. ഇങ്ങനെ എടുത്തിട്ടുള്ള രഹസ്യവീടുകളിലാണ് ഇവര്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് ഉപകരണങ്ങളും സൂക്ഷിക്കുന്നതും കൈകാര്യം ചെയ്യുന്നതും. പ്രതികളില്‍നിന്നു നിരവധി ലാപ്‌ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, പെന്‍ഡ്രൈവുകള്‍, എ.ടി.എം. കാര്‍ഡുകള്‍, പാസ് ബുക്കുകള്‍, ഇന്റര്‍നെറ്റ് നെറ്റ് ഡോംഗില്‍ എന്നിവ കണ്ടെടുത്തു. ഈ കേസിലുള്‍പ്പെട്ട പ്രതികളുടെ പാസ്‌പോര്‍ട്ട് സംബന്ധമായ വിവരങ്ങളും ബാങ്ക് പണമിടപാടുകളുടെ വിവരങ്ങളും പോലീസ് സംഘം ശേഖരിച്ചിട്ടുണ്ട്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിച്ചു വരുന്നുണ്ട്.പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തില്‍ ടെമ്പിള്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ഇ. പ്രേമാനന്ദകൃഷ്ണന്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍ പി.എം. വിമോദ്, എ.എസ്.ഐ. അനില്‍, എസിപിഒമാരായ സൂരജ്, ഫീസ്‌റ്റോ, ലിന്റോ ദേവസി, സുബീര്‍കുമാര്‍, സി.പി.ഒ. മാരായ മിഥുന്‍, ധനില്‍ എന്നിവരും ഉള്‍പ്പെടുന്നു.

തട്ടിപ്പിന്റെ രീതി

ഡല്‍ഹി, ബാംഗ്ലൂര്‍, മുംബൈ മുതലായ മഹാനഗരങ്ങളിലുള്ള നൈജീരിയന്‍ സ്വദേശികളാണ് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ പ്രധാനമായും നടത്തുന്നത്. വലിയൊരു ശൃംഖലപോലെ പ്രവര്‍ത്തിക്കുന്ന ഇവരിലെ ഒരുവിഭാഗമാണ് ഇന്ത്യന്‍ പൗരന്മാരെ കൊണ്ട് പ്രമുഖ ബാങ്കുകളില്‍ തട്ടിപ്പിനായി അക്കൗണ്ട് തുടങ്ങിപ്പിക്കുന്നത്. ഇങ്ങനെ ആരംഭിക്കുന്ന അക്കൗണ്ടുകളുടെ എ.ടി.എം. കാര്‍ഡും പിന്‍നമ്പറും പാസ്ബുക്കും മറ്റും ഇവര്‍ പണംനല്‍കി അക്കൗണ്ട് ഉടമകളില്‍ നിന്നു കരസ്ഥമാക്കും. അതിനുശേഷം ടീമിലെ കമ്പ്യൂട്ടര്‍ വിദഗ്ധനെക്കൊണ്ട് മുഖ്യധാരാ ബാങ്കുകളിലെ അക്കൗണ്ട് ഉടമകളുടെ ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ വിശദാംശങ്ങള്‍ ഹാക്ക് ചെയ്‌തെടുക്കുന്നു.

പിന്നീട് അക്കൗണ്ട് ഉടമകള്‍ അയച്ചതെന്ന വ്യാജേന ബാങ്കുകളിലേക്ക് ഇ മെയില്‍ അയച്ച് മുമ്പ് സൂചിപ്പിച്ച അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ നിര്‍ദേശിക്കും. ഇതിനായി അക്കൗണ്ട് ഉടമ മുമ്പ് ഉപയോഗിച്ചിരുന്ന മെയില്‍ ഐഡിയോ അല്ലെങ്കില്‍ മെയില്‍ഐഡി ചെറിയ മാറ്റംവരുത്തി ഒറ്റനോട്ടത്തില്‍ തിരിച്ചറിയുവാന്‍ സാധിക്കാത്ത വിധം മെയില്‍ അയയ്ക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ട്രാന്‍സ്ഫര്‍ ചെയ്ത് കിട്ടുന്ന പണം ഉടന്‍തന്നെ ചെറിയ തുകകളായി വിവിധ ബാങ്കുകളിലെ അക്കൗണ്ടുകളിലേക്ക് നെറ്റുവഴി ട്രാന്‍സ്ഫര്‍ ചെയ്യുകയും നിമിഷങ്ങള്‍ക്കകം എ.ടി.എം. കാര്‍ഡുവഴി പിന്‍വലിക്കുകയും ചെയ്യുന്നു. എ.ടി.എം.വഴി പണം പിന്‍വലിക്കുന്നതിന് പല ആളുകളെയും ഇവര്‍ ഉപയോഗിക്കാറുണ്ട്. ഇതിന് പണവും പകരം നല്‍കും .

ഇത്തരം തട്ടിപ്പ് നടത്തുന്നവര്‍ അവരുടെ പേരോ ഫോണ്‍ നമ്പറോ അഡ്രസോ എവിടെയും വെളിപ്പെടുത്താറില്ല. അത് കൊണ്ടുതന്നെ പലപ്പോഴും പോലീസിന് ഇവരിലേക്ക് എത്തിപ്പെടാന്‍ സാധിക്കാറില്ല. പോലീസ് സംഘം നടത്തിയ പരിശോധനയില്‍ ഓണ്‍ലൈന്‍വഴി ജോലി നല്‍കാമെന്നും വില കൂടിയ സെക്കന്‍ഡ്ഹാന്‍ഡ് കാറുകള്‍ നല്‍കാമെന്നും പറഞ്ഞ് നിരവധി ആളുകളെ പറ്റിച്ചതായി അറിവായിട്ടുണ്ട്. എ.ടി.എം. മുഖേന അക്കൗണ്ടുകളില്‍നിന്നു പണം എടുക്കുന്ന സമയത്ത് ഇവര്‍ തിരിച്ചറിയാതിരിക്കാന്‍ തൊപ്പി ധരിക്കുകയും ചെയ്യും.

Thrissur
English summary
Four nigerians arrested for bank theft case in Guruvayoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X