തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹര്‍ത്താല്‍ ദിനത്തിലെ സംഘര്‍ഷം: നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍,

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ഹര്‍ത്താലിനിടെ വാടാനപ്പള്ളി ഗണേശമംഗലത്ത് ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ എസ്ഡിപിഐ പ്രവര്‍ത്തകരായ നാലുപേരെ വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. വാടാനപ്പള്ളി ബീച്ച് പുതിയവീട്ടില്‍ ഫൈസല്‍(41), വാടാനപ്പള്ളി ബീച്ച് പുതിയവീട്ടില്‍ മൊയ്‌നുദ്ദീന്‍(26), കാട്ടൂര്‍ പൊഞ്ഞനം കല്ലിങ്കല്‍ നവാബ്(45), തളിക്കുളം കൈതയ്ക്കല്‍ നോര്‍ത്ത് പണിക്കവീട്ടില്‍ ഫായിസ്(33)എന്നിവരാണ് അറസ്റ്റിലായത്. കൊലപാതക ശ്രമത്തിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് കേസിനാസ്പദമായ സംഭവം.

<strong>2 സ്ത്രീകൾ കയറിയപ്പോൾ ഹർത്താൽ നടത്തിയവർ ഒരു സ്ത്രീ കയറിയപ്പോൾ നടത്തുന്നില്ലേ?ട്രോളി മുഖ്യമന്ത്രി</strong>2 സ്ത്രീകൾ കയറിയപ്പോൾ ഹർത്താൽ നടത്തിയവർ ഒരു സ്ത്രീ കയറിയപ്പോൾ നടത്തുന്നില്ലേ?ട്രോളി മുഖ്യമന്ത്രി

ഫായിസിന്റെ ഉടമസ്ഥതയിലുള്ള ഗണേശമംഗലത്തെ റൈസ് ബൗള്‍ ഹോട്ടലിനു സംരക്ഷണം നല്‍കാനായി എത്തിയ എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ ഹര്‍ത്താല്‍ അനുകൂലികളായ ബി.ജെ.പി. പ്രവര്‍ത്തകരുമായി ഏറ്റുമുട്ടുകയായിരുന്നു. ബി.ജെ.പിക്കാരായ രണ്ടുപേര്‍ക്ക് വെട്ടേല്‍ക്കുകയും ഒരാളെ കത്തികൊണ്ട് വരഞ്ഞ് മുറിവേല്‍പ്പിക്കുകയും ചെയ്തു.

sdpiviolence-1

കല്ലേറില്‍ രണ്ട് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് കൂടി പരുക്കേറ്റു. അമ്പതോളം പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. വ്യാഴാഴ്ച രാത്രി നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായതെന്ന് പോലീസ് പറഞ്ഞു. അന്വേഷണം തുടരുകയാണ്. സ്ഥലത്ത് സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വന്നിട്ടുണ്ടെങ്കിലും വിവിധ കേന്ദ്രങ്ങളില്‍ പോലീസ് പിക്കറ്റ് തുടരുന്നുണ്ട്.

Thrissur
English summary
Four sdpi people arrested in hartal violence againt bjp activists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X