തൃശൂരിൽ വനിത ഡോക്ടറെ സുഹൃത്ത് കുത്തിക്കൊന്നു; കൊലയ്ക്ക് പിന്നിൽ സാമ്പത്തിക പ്രശ്‌നങ്ങളെന്ന് പൊലീസ്
തൃശൂര്‍: സുഹൃത്തിന്റെ കുത്തേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വനിത ഡോക്ടര്‍ മരിച്ചു. മൂവാറ്റുപുഴ സ്വദേശിനിയായ ഡോ. സോന (30) ആണ് മരിച്ചത്. കുട്ടനെല്ലൂരിലെ ദന്താശുപത്രിയില്‍വച്ച് കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. സുഹൃത്തും ദന്താശുപത്രിയുടെ പാട്ണറുമായ മഹേഷാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. പാവറട്ടി സ്വദേശിയായ പ്രതി ഇപ്പോള്‍ ഒളിവിലാണ്.

സോനയും മഹേഷും ചേര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ദന്താശുപത്രി നടത്തിവരികയായിരുന്നു. എന്നാല്‍ സാമ്പത്തിക ഇടപാടുകളെ ചൊല്ലി ഇവര്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. തുടര്‍ന്ന് സോനയും ബന്ധുക്കളും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ മഹേഷ് ആശുപത്രിയിലെത്തി കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥിയിലായ സോനയെ ഉടന്‍ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മഹേഷിന്റെ പേരില്‍ പരാതി നല്‍കിതാണ് കൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് കരുതുന്നു.
ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന സോന കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി മഹേഷിനൊപ്പം കുരിയാച്ചിറയിലെ ഫ്‌ളാറ്റിലായിരുന്നു താമസം. .ിവില്‍ കഴിയുന്ന പ്രതി മഹേഷിനെ തേടി പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.












Click it and Unblock the Notifications