തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിവാദങ്ങള്‍ ഒഴിയാതെ മാന്ദാമംഗലം പള്ളി, സംസ്‌കാരച്ചടങ്ങ് പോലീസ് തടഞ്ഞു, ചര്‍ച്ചയ്‌ക്കൊടുവില്‍ അനുമതി നല്‍കി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ഒല്ലൂര്‍ മാന്ദാമംഗലത്ത് മൃതദേഹം സംസ്‌കരിക്കുന്നതുസംബന്ധിച്ച് പോലീസുമായി ഉണ്ടായ തര്‍ക്കം ചര്‍ച്ചകള്‍ക്കൊടുവില്‍ പരിഹരിച്ച് മൃതദേഹം പള്ളിയോടുചേര്‍ന്ന സ്ഥലത്ത് സംസ്‌കരിച്ചു. വെട്ടുക്കാട് ആശാദീപം റോഡില്‍ കിഴക്കേമലയില്‍ ചാക്കോ(69) യുടെ സംസ്‌കാരവുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. യാക്കോബായ വിഭാഗത്തില്‍പ്പെട്ട ചാക്കോയുടെ സംസ്‌കാരത്തിന് മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയില്‍ അനുമതി വേണമെന്നായിരുന്നു വീട്ടുകാരുടെ ആവശ്യം.

<strong>വനിത കമ്മീഷന് കൂടുതലായും ലഭിക്കുന്നത് വ്യാജ പരാതികൾ; ആൾമാറാട്ടവും നടക്കുന്നെന്ന് എംസി ജോസഫൈന്‍!</strong>വനിത കമ്മീഷന് കൂടുതലായും ലഭിക്കുന്നത് വ്യാജ പരാതികൾ; ആൾമാറാട്ടവും നടക്കുന്നെന്ന് എംസി ജോസഫൈന്‍!

ഇത് പോലീസ് നിഷേധിച്ചതോടെ സംസ്‌കാരച്ചടങ്ങ് വീട്ടില്‍ നിന്നാരംഭിച്ച് പള്ളിയുടെ പരിസരത്തെത്തിയപ്പോള്‍ പോലീസ് തടഞ്ഞു. സംസ്‌കാര ശുശ്രൂഷകള്‍ റോഡില്‍ വച്ചുതന്നെ യാക്കോബായ വിഭാഗത്തിന്റെ വൈദികന്‍ നടത്തി. പിന്നീട് മൃതദേഹം അടക്കംചെയ്ത മഞ്ചം റോഡില്‍ കിടത്തി നൂറ്റമ്പതോളം വിശ്വാസികള്‍ പ്രാര്‍ഥനകള്‍ നടത്തി.

Funeral ceremony

ഇതിനിടെ ആര്‍ഡിഒ പിഎ വിഭൂഷണന്‍, എസിപി വികെ രാജു എന്നിവരുടെ നേതൃത്വത്തില്‍ വൈദികരുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ സെന്റ്‌മേരീസ് പള്ളിയോടുചേര്‍ന്ന് യാക്കോബായ വിഭാഗക്കാര്‍ വാങ്ങിയ 25 സെന്റ് സ്ഥലത്തിലെ ഒരുസെന്റ് ഭൂമിയുടെ അവകാശം ചാക്കോയുടെ മകനുള്ളതിനാല്‍ ഈ ഭൂമിയില്‍ സംസ്‌കരിക്കാന്‍ രാത്രി എട്ടുമണിയോടെ ധാരണയിലാവുകയായിരുന്നു. തുടര്‍ന്ന് ഈ ഭൂമിയില്‍ കുഴിയെടുത്ത് സംസ്‌കാരം നടത്തി. ചാക്കോയുടെ ഭാര്യ: മറിയംകുട്ടി. മക്കള്‍: ഷിജു, ബിജു, റീന. മരുമക്കള്‍: ദീപ, നിമ്മി, ബോസ്.

Thrissur
English summary
Funeral ceremony in Mandhamangalam church
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X