തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ ഗുണ്ടാരാജ്; വിവിധ സ്ഥലങ്ങളില്‍ ഗുണ്ടാ ആക്രമണം, പോലീസ് നോക്കുകുത്തി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ചാവക്കാട് കടപ്പുറം മുനക്കകടവ് ഫിഷ് ലാന്‍ഡിംഗ് സെന്ററിലും ഇരിങ്ങാലക്കുടയിലും ഗുണ്ടാവിളയാട്ടം. മുനക്കകടവ് ഫിഷ് ലാന്‍ഡിംഗ് സെന്ററില്‍ ചെമ്മീന്‍ തൂക്കുന്നതില്‍ ക്രമക്കേട് ചൂണ്ടിക്കാട്ടിയ മത്സ്യത്തൊഴിലാളിക്ക് നേരേ ക്രൂര മര്‍ദ്ദനം. മുനക്കകടവ് ചക്കര ഹാരിസി( 32)നെയാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ഇന്നലെ പുലര്‍ച്ചെ മത്സ്യത്തൊഴിലാളികള്‍ കടലിനോട് മല്ലിട്ട് പിടിച്ചുകൊണ്ടുവരുന്ന ചെമ്മീന്‍ ലേലം വിളിക്കുശേഷം കൊട്ടയിലാക്കുന്നതും, തൂക്കുന്നതും യൂണിയന്‍ തൊഴിലാളികളാണ്.

<strong>കശ്മീരിനെയും കശ്മീരികളെയും ബഹിഷ്‌കരിക്കണം; കശ്മീർ സന്ദർശിക്കരുതെന്ന് തഥാഗത് റോയ്!!</strong>കശ്മീരിനെയും കശ്മീരികളെയും ബഹിഷ്‌കരിക്കണം; കശ്മീർ സന്ദർശിക്കരുതെന്ന് തഥാഗത് റോയ്!!

ചെമ്മീന്‍ കൊട്ടയിലാക്കി അവസാനം വരുന്ന ചെമ്മീന്‍ കമ്പനിക്കാരുടെ അനുമതിയില്ലാതെ കറിക്കാണെന്ന് പറഞ്ഞ് എടുക്കുകയാണ് പതിവ് ഇങ്ങനെയെടുക്കുന്ന ചെമ്മീന്‍ മൂന്നോ നാലോ കിലോ തൂക്കം വരും. ഇങ്ങനെ നൂറുകണക്കിന് ബോട്ടിലെ ചെമ്മീന്‍ അപഹരിക്കുമ്പോള്‍ ദിവസം മുപ്പത് നാല്‍പത് കിലോളം വരും. ഇത് മൊത്തമായി വില്‍ക്കുകയും, ഗള്‍ഫിലുള്ള സുഹൃത്തുക്കളുടെ വീടുകളിലെത്തിച്ച് മാസം പണം വാങ്ങുന്നതായി ആക്ഷേപമുണ്ട്.

Haris

മത്സ്യത്തൊഴിലാളികള്‍ പണിയില്ലാതെ കഷ്ടപ്പെടുമ്പോഴാണ് കിലോക്ക് നൂറ്റി അമ്പതും ഇരുന്നൂറും രൂപ വിലവരുന്ന ചെമ്മീന്‍ അപഹരിച്ച് മത്സ്യത്തൊഴിലാളികളെ ചൂഷണം ചെയ്യുന്നത്. ഇതിനെതിരേപ്രതിഷേധം ഉയരാറുണ്ട്. ചെമ്മീന്‍ തൂക്കുന്നതില്‍ കൃത്രിമം കാണിച്ച് കമ്പനിക്കാരില്‍ നിന്ന് ചെമ്മീന്‍ അപഹരിക്കുന്നത് ചോദ്യം ചെയ്തതിനാണ് മത്സ്യത്തൊഴിലാളിയും കമ്പനി ജീവനക്കാരനുമായ ഹാരിസിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. മത്സ്യത്തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരേ ശക്തമായ പ്രതിഷേധത്തിലാണ് മത്സ്യതെഴിലാളികളും ബോട്ടുടമകളും. ഗുരുതരമായി പരുക്കേറ്റ ഹാരിസ് ചാവക്കാട്ഗവ: ആശുപത്രിയില്‍ ചികിത്സ തേടി. ഹാരിസിന്റെ പരാതിയില്‍ ചവക്കാട് പോലീസ് മൂന്ന്‌പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.

ക്ഷേത്ര ജീവനക്കാരനു നേരെ യുവാവിന്റെ ആക്രമണം

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം ജീവനക്കാരന്റെ നേരെ യുവാവിന്റെ ആക്രമണം. ചെമ്മണ്ട സ്വദേശി വാരിക്കാട്ടില്‍ ഗോപിനാഥനു (64) നേരെയാണു ഞായറാഴ്ച രാത്രിയോടെ യുവാവിന്റെ ആക്രമണമുണ്ടായത്. ലഹരിക്ക് അടിമയായ താണിശേരി സ്വദേശി ശ്രീനാഥ് (33) ആണ് നഗരത്തില്‍ അക്രമണം നടത്തിയത്.

Sreenath

നാഷണല്‍ സ്‌കൂള്‍ പരിസരത്ത് നിന്നെത്തിയ ഇയാള്‍ വഴിയിലുടനീളം അക്രമം നടത്തി ക്ഷേത്രത്തില്‍ ഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങിയ ദേവസ്വം ജീവനക്കാരന്‍ ഗോപിയെയും ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ എസ്.ഐ. സി.വി. ബിബിന്റെ നേതൃത്വത്തിലുള്ള നൈറ്റ് പട്രോളിങ്ങ് ടീമിന് നേരെയും ആക്രമണം ഉണ്ടായി. ഏറെ സാഹസികമായാണ് പിന്നീട് യുവാവിനെ കീഴ്‌പ്പെടുത്തിയത്. പരുക്കേറ്റ ഗോപിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

താണിശേരിയില്‍ ഓലപ്പീപ്പി സജീവന്റെ വീടിനുനേരെ ആക്രമണം: കാര്‍ കത്തിച്ചു

കുപ്രസിദ്ധ ഗുണ്ട ഓലപ്പീപ്പി സജീവന്റെ താണിശേരിയിലെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണം. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് ആക്രമണം നടന്നത്. വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കോര്‍പിയോ കാര്‍ ആക്രമികള്‍ കത്തിച്ചു. വീടിന്റെ ജനല്‍ ചില്ലുകളും അടിച്ച് തകര്‍ത്തിട്ടുണ്ട്.

Car

ഇരിങ്ങാലക്കുടയില്‍ നിന്നും ലീഡിങ്ങ് ഫയര്‍മാന്‍ എം.സി. രമേഷിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. കഴിഞ്ഞ ദിവസം എടക്കുളത്ത് നടന്ന ആക്രമണത്തില്‍ മരിച്ച പൊറത്തിശേരി സ്വദേശി ബിബിനെ അന്നേ ദിവസം രാവിലെ ടൗണ്‍ഹാളിന് സമീപം ആക്രമിച്ച സംഭവത്തില്‍ സജീവനെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു ജ്യാമത്തില്‍ വിട്ടിരുന്നു.

Thrissur
English summary
Gang attack in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X