തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓപ്പറേഷന്‍ കെന്നബിസ്: തൃശൂര്‍ ജില്ലയില്‍ വ്യാപക കഞ്ചാവ് റെയ്ഡ് , നിരീക്ഷണം ശക്തമാക്കി!

Google Oneindia Malayalam News

തൃശൂര്‍: ജില്ലയില്‍ വ്യാപക കഞ്ചാവ് റെയ്ഡ് നടത്തി പോലീസ് കര്‍ക്കശ നടപിയിലേക്ക്. ഓപ്പറേഷന്‍ കെന്നബിസ് എന്ന പേരില്‍ ബുധനാഴ്ച അര്‍ധരാത്രി നടത്തിയ റെയ്ഡില്‍ ഗുണ്ട, മയക്കു മരുന്നു മാഫിയ അംഗങ്ങളെയും, കഞ്ചാവ് കാരിയര്‍മാരെയും പിടികൂടി. 141 പേര്‍ കരുതല്‍ കസ്റ്റഡിയിലുണ്ട്.

തില്ലങ്കേരിയില്‍ ഉഗ്രസ്‌ഫോടനം: കശുവണ്ടി ശേഖരിക്കുന്നയാള്‍ക്ക് പരുക്കേറ്റു, പൊട്ടിയത് ഐസ്ക്രീം ബോംബെന്ന് നിഗമനം...

കഞ്ചാവ് മാഫിയ കുടിപ്പകയില്‍ രണ്ടുപേര്‍ മുണ്ടൂരില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് പോലീസ് നടപടി ഊര്‍ജിതമാക്കിയത്. കാടു പിടിച്ച പ്രദേശങ്ങളിലും, ഒഴിഞ്ഞ കെട്ടിടങ്ങളിലും തുറസായ സ്ഥലങ്ങളിലും യുവാക്കള്‍ തമ്പടിച്ച് കഞ്ചാവ്, മദ്യം, തുടങ്ങി മറ്റു മാരക മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി. ഇത്തരം സ്ഥലങ്ങളില്‍ വരുന്ന ലഹരി ഉപയോക്താക്കളുടെ വിവരശേഖരണവും നടത്തി.

Thrissur

ലോക്കല്‍ പോലീസും ഷാഡോ പോലീസും നിരന്തരം പരിശോധന നടത്തും. ലഹരി ഉപയോക്താക്കളെ പിടികൂടി കേസ് രജിസ്റ്റര്‍ ചെയ്ത് ശക്തമായ നിയമ നടപടികള്‍ കൈക്കൊള്ളുമെന്നു സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ്ചന്ദ്ര അറിയിച്ചു. രണ്ടില്‍ കൂടുതല്‍ നര്‍ക്കോട്ടിക്‌സ് കേസുള്ളവരെ കാപ്പ ചുമത്തി 6 മാസം കരുതല്‍ കസ്റ്റഡിയിലിടും. പോലീസ് സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ഓപ്പറേഷന്‍ കെന്നബിസ് സ്‌ക്വാഡും, ജില്ലയില്‍ കണ്‍ട്രോള്‍ റൂമും തുറന്നു. ഒരു എസ്.ഐ, അഞ്ച് പോലീസുകാര്‍ ചേര്‍ന്നതാണ് സ്‌ക്വാഡ്.

മയക്കുമരുന്ന്, കഞ്ചാവ് മാഫിയക്കെതിരെ ശക്തമായി നടപടി സ്വീകരിക്കുവാനും തീരുമാനിച്ചു. മയക്കുമരുന്ന് വരുന്ന വഴികള്‍ കണ്ടു പിടിക്കാന്‍ മുഴുവന്‍ അതിര്‍ത്തി പ്രദേശങ്ങളിലും, തീര പ്രദേശങ്ങളിലും നിരീക്ഷണവും പരിശോധനയും ശക്തമാക്കി. അന്തര്‍ സംസ്ഥാന ബസുകള്‍, ട്രെയിനുകള്‍ എന്നിവയും പ്രത്യേകം നിരീക്ഷിക്കും.

എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും രജിസ്റ്റര്‍ ചെയ്യുന്ന മയക്കുമരുന്നു കേസുകളെക്കുറിച്ച് സിറ്റി പൊലീസ് കമ്മീഷണര്‍ നിരീക്ഷിക്കും.ഓപ്പറേഷന്‍ കെന്നബിസുമായി ബന്ധപ്പെട്ട് എല്ലാ പോലീസുദ്യോഗസ്ഥര്‍ക്കും വ്യക്തമായ നിര്‍ദേശം നല്‍കി. കഞ്ചാവ് വ്യാപാരം നടത്തുന്നത് പൊതുജനങ്ങളുടെ ശ്രദ്ധയില്‍ പെട്ടാല്‍ ജില്ലാ കണ്‍ട്രോള്‍ റൂം വാട്‌സപ്പില്‍ (നമ്പര്‍ 9446032353) പൊതുജനങ്ങള്‍ക്കും അറിയിക്കാം. ഇത് കമ്മീഷണര്‍ നേരിട്ട് മോണിറ്റര്‍ ചെയ്യും.

ന്യൂജെന്‍ ബൈക്കുകളില്‍ കറങ്ങി നിയമം കയ്യിലെടുക്കുന്നതും, പരസ്യമായി മദ്യപാനം നടത്തുന്നതും, കഞ്ചാവ് ഉപയോഗിക്കുന്നതും കണ്ടാലുടന്‍ വിവരം നല്‍കാം. കൂടുതല്‍ പണവും, ക്ലാസ്സ് കട്ട് ചെയ്തുള്ള കറക്കവും കണ്ടാല്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. നഗരത്തില്‍ 10 വര്‍ഷം മുന്‍പ് അഴിഞ്ഞാടിയ ഗുണ്ടാടീമുകളൊടുങ്ങിയപ്പോള്‍ ന്യൂജന്‍ മാഫിയകള്‍ വളരുന്നു. റെയ്ഡും നടപടിയും തുടരുമെന്നും പോലീസ് അറിയിച്ചു. ക്രിമിനലുകള്‍ക്ക് ഹീറോ ചമയാനുള്ള അവസരമൊരുക്കാതെ പോലീസിന് മുഴുവന്‍ വിവരവും രഹസ്യമായി നല്‍കി പിന്തുണയേകണമെന്നും കമ്മീഷണര്‍ അറിയിച്ചു.

Thrissur
English summary
Ganja raid in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X