തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുഞ്ഞനല്ല ഭാരം 25 കിലോ: ചേറ്റുവ കടപ്പുറത്ത് പിടിച്ച ഓല മീനിന് രണ്ടര മീറ്ററിലധികം നീളം!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ചേറ്റുവ കടപ്പുറത്തുനിന്നു കാറ്ററിങ് കമ്പനികള്‍ക്ക് ബിരിയാണി തയാറാക്കാനായി പ്രത്യേകം എത്തിച്ച ഓല മീനാണ് നാട്ടുകാര്‍ക്ക് കൗതുകമായത്. ഇരുപത്തിയഞ്ചോളം കിലോ തൂക്കമുള്ള മത്സ്യത്തിന് രണ്ടര മീറ്ററോളം നീളവും ഒന്നരയടി വണ്ണവും കഴുത്തിനു പിറകിലായി വിമാനച്ചിറകുകള്‍ക്ക് സമാനമായുള്ള അരമീറ്റര്‍ നീളത്തിലുള്ള വിടര്‍ന്ന ചിറകും മത്സ്യത്തിന് അഴകും വര്‍ധിപ്പിക്കുംവിധത്തിലുള്ള വിരിഞ്ഞ വാലും മത്സ്യത്തിന്റെ പ്രത്യേകതകളാണ്.

fish11-15

കാറ്ററിങ് ടീമുകള്‍ക്ക് നല്‍കി ബാക്കിയുള്ള പത്തോളം കിലോ മീന്‍ കിലോയ്ക്ക് മുന്നൂറു രൂപ നിരക്കില്‍ വിറ്റഴിച്ചു. മീന്‍ അച്ചാര്‍ ഉണ്ടാക്കാനായുള്ള സ്‌പെഷല്‍ മത്സ്യം കൂടിയാണത്രെ ഇത്. വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ഓല മത്സ്യം നാട്ടിന്‍പുറങ്ങളില്‍ അസാധാരണമായി മാത്രമേ വില്‍പ്പനയ്ക്ക് എത്താറുള്ളൂ. പെരുമ്പിലാവ് ഫ്‌ളവേഴ്‌സ് ഫിഷ് മാര്‍ക്കറ്റിലെ മത്സ്യത്തൊഴിലാളികളായ അഷ്‌റഫ് എരുമപ്പെട്ടി, ബാബു തിപ്പലശ്ശേരി എന്നിവരാണ് ചേറ്റുവ കടപ്പുറത്തുനിന്നും ഓല മത്സ്യം മാര്‍ക്കറ്റിലെത്തിച്ചത്.

Thrissur
English summary
Giant fish caught from chettuva beach
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X