Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു: പ്രതിക്ക് 22 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും

തൃശൂര്‍: പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിന് 22 വര്‍ഷം കഠിന തടവും 1 ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചു.
2014 വര്‍ഷത്തില്‍ പല തവണകളായി പെണ്‍കുട്ടിയെ ലൈംഗികാതിക്രമം നടത്തിയ കേസ്സിലാണ് വെങ്കിടങ്ങ്, തൊയക്കാവ് സ്വദേശിയായ മഞ്ചരമ്പത്ത് വീട്ടില്‍ സുമേഷ് (44) കുറ്റക്കാരനാണെന്ന് കണ്ടെത്തി കുന്നംകുളം ഫാസ്ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് ശ്രീമതി ടി.ആര്‍ റീന ദാസ് പ്രതിക്ക് 22 വര്‍ഷം കഠിന തടവും 1 ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചത്.

2014 വര്‍ഷത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പിന്നീട് പലതവണകളിലായി. പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചും പ്രലോഭിച്ചും ബലമായി ലൈംഗിക വേഴ്ച നടത്തുകയായിരുന്നു. ഇക്കാര്യത്തിന് പാവറട്ടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് പ്രതി വിദേശത്തേക്ക് ഒളിവില്‍ പോവുകയും ചെയ്തു.

thrissur

പാവറട്ടി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ങ ഗ രമേഷ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആദ്യ അന്വേഷണം നിലവില്‍ പാലക്കാട് എസ് എസ് ബി ഡിവൈഎസ്പി ആയ എം കൃഷ്ണന്‍ ഒളിവില്‍ വിദേശത്തേക്ക് പോയ പ്രതിക്കെതിരെ അന്വേഷണം നടത്തി ആദ്യ കുറ്റപത്രം കൊടുത്തിരുന്നു. തുടര്‍ന്ന് ഗുരുവായൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന ഇ.ബാലകൃഷ്ണന്‍ പ്രതിക്കെതിരെ തുടരന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു.

പ്രോസിക്യൂഷനുവേണ്ടി പബ്‌ളിക് പ്രോസിക്യൂട്ടര്‍ കെ.എസ് ബിനോയ് ഹാജരായി 21സാക്ഷി കളെ വിസ്തരിക്കുകയും 24 രേഖകള്‍ ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകള്‍ നിരത്തുകയും ചെയ്തു. പ്രോസിക്യൂഷന് സഹായിക്കുന്നതിനു വേണ്ടി പാവറട്ടി പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആയ സാജനും പ്രവര്‍ത്തിച്ചിരുന്നു.

അതേസമയം, നേരത്തെ പോക്‌സോ കേസിലെ പ്രതിയെ ഏഴു വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടയ്ക്കുന്നതിനും തൃശ്ശൂര്‍ അതിവേഗ സ്‌പെഷ്യല്‍ പോക്‌സോ കോടതി ശക്ഷിച്ചിരുന്നു. തൃശ്ശൂര്‍ നെറ്റിശ്ശേരി കളപറമ്പില്‍ വീട്ടില്‍ ഹണി (45) യെയാണ് ജഡ്ജി ബിന്ദു സുധാകരന്‍ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടി ശിക്ഷ അനുഭവിക്കണം. പിഴ തുക അതിജീവിതയ്ക്ക് നല്‍കണമെന്നും വിധിയിലുണ്ട്.

2012 ലാണ് പത്തുവയസ്സുകാരിയെ പീഡിപ്പിച്ചതിന് മണ്ണുത്തി പോലീസ് കേസെടുത്തത്. മണ്ണുത്തി പോലീസിനു വേണ്ടി എന്‍.കെ സുരേന്ദ്രന്‍, പി.എം രതീഷ്, എന്നിവരാണ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ കെ.പി അജയ്കുമാര്‍ ഹാജരായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+