മീൻ ചതിച്ചു; വെട്ടി വൃത്തിയാക്കിയപ്പോൾ സ്വർണമോതിരത്തിന്റെ നിറം മാറി
തൃശൂര്‍: പാചകം ചെയ്യുന്നതിനായി മീന്‍ വൃത്തിയാക്കി കഴിഞ്ഞപ്പോള്‍ കൈയില്‍ ധരിച്ചിരുന്ന സ്വര്‍ണമോതിരം സ്വര്‍ണകളര്‍ മാറിയത് പരിഭ്രാന്തിക്കിടയാക്കി.
പട്ടിക്കാട് താണിപ്പാടം കക്കാട്ടില്‍ സജിയാണ് പട്ടിക്കാട് പോലീസ് സ്‌റ്റേഷനു സമീപത്ത് പ്രവര്‍ത്തിക്കുന്ന മീന്‍ വില്പനശാലയില്‍നിന്ന് ചൂര മീന്‍ ശനിയാഴ്ച വാങ്ങിയത്. മീന്‍ കടയില്‍ത്തന്നെ കഷണമാക്കി നല്‍കിയിരുന്നു. വീട്ടിലെത്തിയശേഷം മീന്‍ കഴുകി വൃത്തിയാക്കിയ ഭാര്യ സനിയുടെ കൈയില്‍ കിടന്ന മോതിരം നിറം മാറുന്നതായി ശ്രദ്ധയില്‍പ്പെട്ടു.

കൈക്ക് ചെറിയ ചൊറിച്ചിലും അനുഭവപ്പെട്ടു. തുടര്‍ന്ന് സൂക്ഷ്മമായി നോക്കിയപ്പോഴാണ് മോതിരത്തിന്റെ നിറം മാറി വെളുത്ത നിറമാകുന്നത് ശ്രദ്ധയില്‍പ്പെട്ടത്. സംസ്ഥാനത്ത് ഫോര്‍മാലിന്‍ കലര്‍ന്ന മീന്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ ഗ്രാമപ്രദേശങ്ങളിലും ഇത്തരത്തിലുള്ള മീനുകള്‍ വ്യാപകമാകുന്നതായാണ് സംശയം.












Click it and Unblock the Notifications