തൃശൂരില്‍ 25 ലക്ഷം രൂപയുടെ സ്വര്‍ണവുമായി ബംഗാള്‍ സ്വദേശി മുങ്ങി; പൊക്കി അകത്താക്കി പൊലീസ്
തൃശൂര്‍: ചിയ്യാരം നിസ്കാര പള്ളിക്കു സമീപം സ്വര്‍ണാഭരണ പോളിഷിങ്ങ് സ്ഥാപനത്തിലെ ജോലിക്കാരനായ പശ്ചിമബംഗാള്‍ ഹൌറ സ്വദേശി കുമാര്‍ ( 25 ) ആണ് നെടുപുഴ പോലീസിന്റെ പിടിയിലായത് . ചിയ്യാരം സ്വദേശി പെരിഞ്ചേരി വിബിന് നടത്തുന്ന സ്വര്‍ണാഭരണ പോളിഷിങ്ങ് സ്ഥാപനത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ജോലിക്കാരനായിരുന്നു ഇയാള്‍.

തിങ്കളാഴ്ച രാവിലെ സ്വര്‍ണാഭരണ പണിശാലയിലേക്കാവശ്യമായ 500 ഗ്രാം സ്വര്‍ണം ഇയാള്‍ക്ക് കടയുടമയായ വിബിന് കൊടുത്തയച്ചിരുന്നു. കുറച്ചു നേരം കഴിഞ്ഞ് സ്ഥാപനത്തിലെത്തിയ വിബിന് സ്ഥാപനം അടഞ്ഞു കിടക്കുന്നത് കാണുകയും, കുമാറിനെ സ്ഥലത്ത് കാണാതാവുകയും ചെയ്തു . ഉടന്‍ തന്നെ വിബിന് നെടുപുഴ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയും ചെയ്തിരുന്നു.
നെടുപുഴ പോലിസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ അരുണ്‍ . ജി അന്വേഷണം ഏറ്റെടുത്ത് പ്രതിയുടെ ദൃശ്യങ്ങള്‍ ശേഖരിക്കുകയും ശാസ്ത്രീയ അന്വേഷണത്തില്‍ പ്രതി കേരളം വിട്ടതായി മനസ്സിലായതിന്റെ അടിസ്ഥാനത്തില്‍ ത്യശൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ വി.കെ രാജു കേസന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കുകയും തുടര്‍ന്ന് പോലീസുദ്യോഗസ്ഥര്‍ നടത്തിയ കൃത്യവും അവസരോചിതവുമായ അന്വേഷണത്തില്‍ പ്രതിയെ തന്റെ സ്വദേശത്തേക്കുള്ള യാത്രക്കിടെ കോയമ്പത്തൂര്‍ ആര്.എസ് പുരം ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നും പിടികൂടി.
പ്രതിയുടെ കൈവശം നിന്നും മോഷണ മുതല്‍ മുഴുവനായും കണ്ടെടുത്തു . സംഭവം നടന്ന് 12 മണിക്കുറിനകം പ്രതിയെ പിടികൂടുന്നതിനും കളവു മുതല്‍ കണ്ടെടുക്കാന്‍ കഴിഞ്ഞതും ശ്രദ്ധേയമായി. പ്രതിയെ അറസ്റ്റുചെയ്ത സംഘത്തില്‍ നെടുപുഴ ഇന്‍സ്പെക്ടര്‍ അരുണ്‍ ജി , സിപിഒ അഖില്‍ വിഷ്ണു , നിഷാദ് എന്നിവര്‍ ഉണ്ടായിരുന്നു.
Recommended Video
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications