തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ 25 ലക്ഷം രൂപയുടെ സ്വര്‍ണവുമായി ബംഗാള്‍ സ്വദേശി മുങ്ങി; പൊക്കി അകത്താക്കി പൊലീസ്

Google Oneindia Malayalam News

തൃശൂര്‍: ചിയ്യാരം നിസ്‌കാര പള്ളിക്കു സമീപം സ്വര്‍ണാഭരണ പോളിഷിങ്ങ് സ്ഥാപനത്തിലെ ജോലിക്കാരനായ പശ്ചിമബംഗാള്‍ ഹൌറ സ്വദേശി കുമാര്‍ ( 25 ) ആണ് നെടുപുഴ പോലീസിന്റെ പിടിയിലായത് . ചിയ്യാരം സ്വദേശി പെരിഞ്ചേരി വിബിന്‍ നടത്തുന്ന സ്വര്‍ണാഭരണ പോളിഷിങ്ങ് സ്ഥാപനത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ജോലിക്കാരനായിരുന്നു ഇയാള്‍.

arrest

തിങ്കളാഴ്ച രാവിലെ സ്വര്‍ണാഭരണ പണിശാലയിലേക്കാവശ്യമായ 500 ഗ്രാം സ്വര്‍ണം ഇയാള്‍ക്ക് കടയുടമയായ വിബിന്‍ കൊടുത്തയച്ചിരുന്നു. കുറച്ചു നേരം കഴിഞ്ഞ് സ്ഥാപനത്തിലെത്തിയ വിബിന്‍ സ്ഥാപനം അടഞ്ഞു കിടക്കുന്നത് കാണുകയും, കുമാറിനെ സ്ഥലത്ത് കാണാതാവുകയും ചെയ്തു . ഉടന്‍ തന്നെ വിബിന്‍ നെടുപുഴ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയും ചെയ്തിരുന്നു.

നെടുപുഴ പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അരുണ്‍ . ജി അന്വേഷണം ഏറ്റെടുത്ത് പ്രതിയുടെ ദൃശ്യങ്ങള്‍ ശേഖരിക്കുകയും ശാസ്ത്രീയ അന്വേഷണത്തില്‍ പ്രതി കേരളം വിട്ടതായി മനസ്സിലായതിന്റെ അടിസ്ഥാനത്തില്‍ ത്യശൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ വി.കെ രാജു കേസന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കുകയും തുടര്‍ന്ന് പോലീസുദ്യോഗസ്ഥര്‍ നടത്തിയ കൃത്യവും അവസരോചിതവുമായ അന്വേഷണത്തില്‍ പ്രതിയെ തന്റെ സ്വദേശത്തേക്കുള്ള യാത്രക്കിടെ കോയമ്പത്തൂര്‍ ആര്‍.എസ് പുരം ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നും പിടികൂടി.

പ്രതിയുടെ കൈവശം നിന്നും മോഷണ മുതല്‍ മുഴുവനായും കണ്ടെടുത്തു . സംഭവം നടന്ന് 12 മണിക്കുറിനകം പ്രതിയെ പിടികൂടുന്നതിനും കളവു മുതല്‍ കണ്ടെടുക്കാന്‍ കഴിഞ്ഞതും ശ്രദ്ധേയമായി. പ്രതിയെ അറസ്റ്റുചെയ്ത സംഘത്തില്‍ നെടുപുഴ ഇന്‍സ്‌പെക്ടര്‍ അരുണ്‍ ജി , സിപിഒ അഖില്‍ വിഷ്ണു , നിഷാദ് എന്നിവര്‍ ഉണ്ടായിരുന്നു.

Recommended Video

cmsvideo
എന്റമ്മോ ഇതെന്തൊരു കള്ളൻ...തുരന്ന് മോഷ്ടിച്ചത് 300 പവൻ

Thrissur
English summary
Gold theft worth Rs 25 lakh: Bengal native arrested in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X