തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂര്‍ നഗരത്തില്‍ ഗുണ്ടകള്‍ വിലസുന്നു: യുവാക്കളുടെ കയ്യില്‍ തോക്കും വടിവാളും ബോംബും വരെ!

  • By Desk
Google Oneindia Malayalam News

തൃശൂര്‍. പ്രായപൂര്‍ത്തിയാകാത്തവര്‍ അടക്കമുള്ള ഗുണ്ടാസംഘങ്ങള്‍ ജില്ലയില്‍ വിലസുന്നു, ആഡംബര ജീവിതത്തിനോടുള്ള താത്പര്യവും ഗുണ്ടകളോടുള്ള വിരാരാധനയുംമൂലം വിദ്യാര്‍ഥികള്‍ വരെ ഗുണ്ടാസംഘങ്ങളിലേക്കു ആകര്‍ഷിക്കപ്പെടുകയാണെന്നു പോലീസ്. നഗരത്തില്‍ മധ്യവയസ്‌കനെ മര്‍ദിച്ച് അവശനാക്കി എടിഎം കാര്‍ഡില്‍ നിന്നും പണം തട്ടിയെടുത്ത കോളജ് വിദ്യാര്‍ഥികളെ കഴിഞ്ഞയാഴ്ച പോലീസ് പിടികൂടിയിരുന്നു.

<strong><br> വേശ്യാവൃത്തിയ്ക്ക് ഡോക്ടര്‍മാരും ടീച്ചര്‍മാരും എന്തിന് പത്രപ്രവര്‍ത്തകർ വരെ... അതും അതിർത്തി കടന്ന്</strong>
വേശ്യാവൃത്തിയ്ക്ക് ഡോക്ടര്‍മാരും ടീച്ചര്‍മാരും എന്തിന് പത്രപ്രവര്‍ത്തകർ വരെ... അതും അതിർത്തി കടന്ന്

പോലീസിനെ ആക്രമിക്കാനും ഈ സംഘങ്ങള്‍ മടിക്കുന്നില്ല. തോക്ക്, വടിവാള്‍, ബോംബ് തുടങ്ങി എല്ലാവിധ ആയുധങ്ങളും കൈവശം വെച്ചാണ് ഇത്തരം സംഘങ്ങള്‍ സഞ്ചരിക്കുന്നത്. ഇവരെ ഭയന്നു പരാതിപ്പെടാന്‍ പോലും ഇരകള്‍ വിസമ്മതിക്കുന്ന സാഹചര്യവുമുണ്ട്. മുളച്ചു പൊട്ടുന്ന ഇത്തരം ഗുണ്ടാസംഘങ്ങളെ ഇ്ല്ലായ്മ ചെയ്യാനുള്ള തീവ്ര ശ്രമത്തിലാണ് പോലീസ്. എന്നാല്‍ പോലീസിന്റെ മൂക്കിനു താഴെയാണ് ആക്രമണ സംഭവങ്ങള്‍ ഉണ്ടാകുന്നതെന്നു ആളുകള്‍ പറയുന്നു.

goons-beat-1538907401

മാറ്റാംമ്പുറം ഫ്‌ളാറ്റും പരിസര പ്രദേശങ്ങളുമാണു ഗുണ്ടാസംഘങ്ങളുടെ വിഹാരകേന്ദ്രമെന്നും ഇവര്‍ പറയുന്നു. കുപ്രശസ്ത ഗുണ്ട കടവി രഞ്ജിത്ത് ജയിലില്‍നിന്നു പുറത്തിറങ്ങിയതും ഗുണ്ടകളെ സ്വാധീനിച്ചിട്ടുണ്ടെന്നു പോലീസ് പറയുന്നു. കടവി രഞ്ജിതിന്റെ ആരാധകരായ വിദ്യാര്‍ഥികളും യുവാക്കളുമായ ചെറു ഗുണ്ടകളും ഇതോടെ തലപൊക്കി തുടങ്ങി. ഇവരെ അമര്‍ച്ച ചെയ്യുന്നതാണ് പോലീസ് നേരിടുന്ന വെല്ലുവിളി.

ഗുണ്ടകള്‍ക്കെതിരേയുള്ള കേസ് പോലീസ് അവഗണിക്കുകയാണെന്നും പരാതിയുണ്ട്. നിസാര വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതെന്നും തൊണ്ടിമുതലുകള്‍ ഉള്‍പ്പെടുത്താറില്ലെന്നും പരാതിയുണ്ട്. തോക്കു ചൂണ്ടല്‍ കേസും ബോംബേറ് കേസും പുറത്ത് വന്നതോടെ ഗുണ്ടകള്‍ക്കെതിരേ ശക്തമായ നടപടികള്‍ക്കൊരുങ്ങുകയാണ് പോലീസ്. മിക്കവാറും ഒരു കേസിലെ തന്നെ പ്രതികളാണ് മറ്റു കേസുകളിലും ഉള്‍പ്പെട്ടിരിക്കുന്നത്.

Thrissur
English summary
Goons pressence in thrissur city
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X