Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദിവസവും 60 വിവാഹങ്ങള്‍; അന്തിമ തീരമാനം ഉടന്‍, വ്യാഴാഴ്ച തുടങ്ങും

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ തുടര്‍ ചര്‍ച്ചകള്‍ക്ക് തുടക്കമായി. ഓരോ ദിവസവും 60 വിവാഹം വരെ അനുവദിക്കാമെന്നാണ് ചര്‍ച്ചകള്‍. ഈ നിലപാടാണ് ദേവസ്വം മുന്നോട്ടുവയ്ക്കുന്നത്. അന്തിമ തീരുമാനം വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമുണ്ടാകും.

Ma

വ്യാഴാഴ്ച മുതല്‍ വിവാഹങ്ങള്‍ ആരംഭിക്കാമെന്നാണ് കരുതുന്നത്. ഓരോ വിവാഹത്തിനും 10 പേരെ മണ്ഡപത്തിലേക്ക് അനുവദിക്കും. വധൂവരന്‍മാരും ഫോട്ടോഗ്രാഫര്‍മാരും ഉള്‍പ്പെടെ പത്ത് പേര്‍ക്ക് അനുമതി നല്‍കാമെന്നാണ് കരുതുന്നത്. രാവിലെ അഞ്ച് മുതല്‍ ഉച്ച വരെ വിവാഹങ്ങള്‍ നടത്തും. താലി, പൂജ, ദര്‍ശനം എന്നിവയ്ക്ക് ഇതുവരെ അനുമതി നല്‍കിയിട്ടില്ല.

50ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കാതെ വിവാഹത്തിന് അനുമതി നല്‍കുന്നുവെന്നാണ് തിങ്കളാഴ്ച വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ അറിയിച്ചത്. വിവാഹത്തിന് വേണ്ട ക്രമീകരണങ്ങള്‍ ദേവസ്വത്തോട് ഒരുക്കാനാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചത്. നിരവധി പേര്‍ ഗുരുവായൂരില്‍ വച്ച് താലികെട്ട് നടത്താന്‍ വിവാഹം മാറ്റിവച്ചിട്ടുണ്ട്. അവര്‍ക്കെല്ലാം ആശ്വാസമാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.

കല്യാണ മണ്ഡപത്തിന് പിന്‍ഭാഗത്തുകൂടെ ഭക്തരുടെ പ്രവേശനത്തിന് അനുമതി നല്‍കിയാല്‍ ദീപസ്തംഭം വരെ എത്തി ദര്‍ശനം നടത്താന്‍ സാധിക്കും. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് കഴിഞ്ഞ മാര്‍ച്ച് 21നാണ് ക്ഷേത്രത്തില്‍ ഭക്തരെ വിലക്കിയത്. വിവാഹങ്ങളും നിര്‍ത്തിവച്ചു. ചോറൂണും തുലാഭാരവും വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+