കരുതലും കൈതാങ്ങുമായി സര്‍ക്കാര്‍: ഗുരുവായൂരില്‍ 530 പരാതികള്‍, 446 എണ്ണം തീര്‍പ്പാക്കി
തൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഗുരുവായൂര്‍ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന 'കരുതലും കൈത്താങ്ങും 'ചാവക്കാട് താലൂക്ക് തല അദാലത്തില്‍ ലഭിച്ച 530 പരാതികളും പരിഗണിച്ചു. 446 പരാതികള്‍ തീര്‍പ്പാക്കി. ഓണ്‍ലൈനില്‍ ലഭിച്ച 315 പരാതികളും ഏപ്രില്‍ 15 ന് ശേഷം ഓണ്‍ലൈന്‍ വഴി ലഭിച്ച 84 പരാതികളും നേരിട്ട് ലഭിച്ച 131 പരാതികളുമാണ് അദാലത്തില്‍ പരിഗണിച്ചത്.
റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു, എംഎല്‍എമാരായ മുരളി പെരുനെല്ലി, എന്‍ കെ അക്ബര്‍, ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ, സബ് കലക്ടര്‍ മുഹമ്മദ് ഷഫീഖ്, ഡെപ്യൂട്ടി കലക്ടര്‍ എം സി ജ്യോതി,എന്നിവര്‍ പരാതികള്‍ പരിഗണിച്ചു.

അദാലത്തില്‍ പട്ടയ സംബന്ധമായ അപേക്ഷ, അതിര്‍ത്തി നിര്‍ണയം, അനധികൃത നിര്‍മാണം, ഭൂമി കയ്യേറ്റം, അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റുന്നത്, അതിര്‍ത്തിത്തര്‍ക്കങ്ങളും വഴി തടസ്സപ്പെടുത്തലും, കെട്ടിട നിര്‍മാണച്ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പര്‍, നികുതി), റേഷന്‍കാര്‍ഡ്, പെന്‍ഷന്‍, ക്ഷേമനിധി ആനുകൂല്യത്തിനുള്ള അപേക്ഷകള്‍, ലൈഫ്, വഴി, ഗതാഗതം തുടങ്ങിയ വിഷയങ്ങളിലാണ് പരാതി ലഭിച്ചത്.
അതേസമയം, ജനങ്ങളുടെ പരാതികള്‍ നേരിട്ട് കേട്ട് പരിഹരിച്ച് മനുഷ്യത്വമുഖമാര്‍ന്ന വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ.കെ രാജന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന കരുതലും കൈത്താങ്ങും ചാവക്കാട് താലൂക്ക്തല അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി .
അതിദരിദ്രരെ മോചിപ്പിക്കാനുള്ള ശ്രമം ദ്രുതഗതിയില്‍ സര്‍ക്കാര്‍ നടത്തുകയാണ്. ആദിവാസി ഊരുകളില്‍ വൈദ്യുതി, ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കിയത് ജനകീയ സര്‍ക്കാരിന്റെ വികസന മുഖത്തിന് കരുത്തേകുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എല്ലാ ജനങ്ങള്‍ക്കും ജീവിത സുരക്ഷ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ചടങ്ങില്‍ അധ്യക്ഷയായ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു.
ഗുരുവായൂര്‍ ടൗണ്‍ ഹാളില്‍ നടന്ന കരുതലും കൈത്താങ്ങും അദാലത്തില്‍ പട്ടിക ജാതി പട്ടികവര്‍ഗ്ഗ , ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ മുഖ്യാതിഥിയായി. എം എല്‍ എ മാരായ എന്‍ കെ അക്ബര്‍, മുരളി പെരുനെല്ലി, ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ എം കൃഷ്ണദാസ്, ചാവക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത്, പഞ്ചായത്ത് പ്രസിഡന്റ്മാരായ ടി വി സുരേന്ദ്രന്‍ , ജാസ്മിന്‍ ഷഹീര്‍ , ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ , എ ഡി എം ടി മുരളി, ഡെപ്യൂട്ടി കലക്ടര്‍ എം സി ജ്യോതി, ചാവക്കാട് തഹസില്‍ദാര്‍ സി എസ് രാജേഷ് ,വകുപ്പ് ഉദ്യോഗസ്ഥര്‍ ,ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications