Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാജ അച്ഛനും അമ്മയുമാണ് ഇവരുടെ മെയിന്‍; ആ മിസ്സ്ഡ് കോള്‍ നിങ്ങളേയും തേടിയെത്താം, കരുതിയിരിക്കുക

തൃശൂര്‍: ഫോണ്‍ കോളിയിലൂടെ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. കഴിഞ്ഞ ദിവസം ദിവസം തൃശൂരില്‍ നടന്ന ഒരു തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. വീട്ടമ്മയെ കബളിപ്പിച്ച് 65 പവന്‍ സ്വര്‍ണമാണ് തട്ടിപ്പു സംഘം തട്ടിയെടുത്തത്.

തട്ടിപ്പുകാരുടെ രീതി എങ്ങനെയാണെന്ന് വിശദീകരിച്ച് തൃശൂര്‍ സിറ്റി പൊലീസ് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. വളരെ മാന്യമായി ഇടപഴകി പണവും സ്വര്‍ണവും തട്ടിയെടിക്കുന്ന രീതിയാണ് സംഘം അവലംഭിക്കുന്നത്. തൃശൂര്‍ സിറ്റി പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ .

1

ഒരു മിസ്സ്ഡ് കോള്‍ നിങ്ങളേയും തേടിയെത്താം. കരുതിയിരിക്കുക.
കഴിഞ്ഞദിവസം തൃശൂരിനടുത്ത് വീട്ടമ്മയെ കബളിപ്പിച്ച് 65 പവന്‍ സ്വര്‍ണാഭരണങ്ങളും നാലുലക്ഷം രൂപയും തട്ടിയെടുത്ത വിരുതന്‍മാര്‍ പ്രയോഗിച്ച സൂത്രം ഒരു മിസ്സ്ഡ് കോള്‍ മാത്രമാണ്. ആദ്യം നിങ്ങളുടെ മൊബൈല്‍ ഫോണിലേക്ക് ഒരു മിസ്സ്ഡ് കോള്‍ വരുന്നു. ആരാണ് എന്നറിയാനുള്ള ആകാംക്ഷയില്‍ നിങ്ങള്‍ തിരിച്ചു വിളിക്കുന്നു.

2

വളരെ മാന്യമായ രീതിയില്‍ അവര്‍ നിങ്ങളോട് ഇടപഴകുന്നു. ഡോക്ടര്‍, എഞ്ചിനിയര്‍ അതുമല്ലെങ്കില്‍ ബിസിനസ്സ് നടത്തുന്ന അവിവാഹിതന്‍ തുടങ്ങി വളരെ മാന്യമായ രീതിയിലായിരിക്കും അവരെ നിങ്ങള്‍ക്കു പരിചയപ്പെടുത്തുക. ക്ഷമാപണം നടത്തുന്ന മാന്യന്‍ പിന്നീട് നിങ്ങളുമായി സൌഹൃദം തുടങ്ങുന്നു. വളരെ പെട്ടന്നുതന്നെ അവര്‍ സൌഹൃദം വളര്‍ത്തിയെടുക്കും.

3

നിങ്ങളുടെ സാമ്പത്തിക, കുടുംബ പശ്ചാത്തലങ്ങളെല്ലാം അവര്‍ വേഗത്തില്‍ മനസ്സിലാക്കും. ഇവരുടെ വാക്ക്‌സാമര്‍ത്ഥ്യത്തില്‍ വീഴാത്തവര്‍ വിരളമാണ്. നിങ്ങളുടെ കുടുംബാംഗങ്ങളും, അച്ഛനും അമ്മയും കുട്ടികളുമായി പോലും അവര്‍ കൂട്ടുകാരായി ഭാവിക്കും. നിങ്ങളെ ഏതു സമയത്തും, ഏതു സന്ദര്‍ഭത്തിലും സഹായിക്കുന്ന ഉത്തമ സുഹൃത്താണ് ഇയാളെന്ന് നിങ്ങളെ ധരിപ്പിക്കാന്‍ അവരുടെ വാക് സാമര്‍ത്ഥ്യം കൊണ്ട് കഴിയും. ഇവരുടെ കുടുംബാംഗങ്ങളെന്ന രീതിയില്‍ അവര്‍ നിങ്ങള്‍ക്ക് പലരേയും പരിചയപെടുത്തും.

4

സിനിമാക്കഥയെപ്പോലും വെല്ലുന്ന രീതിയില്‍ അഭിനയിക്കാന്‍ അവരോടൊപ്പം വ്യാജ അച്ഛനും അമ്മയും സഹോദരങ്ങളും സഹോദരിമാരുമൊക്കെയുണ്ട്. ഇനി ഇവരുടെ ഫോട്ടോ നിങ്ങള്‍ ആവശ്യപ്പെട്ടു എന്നു കരുതുക. അവര്‍ തന്നെ ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലുമൊക്കെ തപ്പി നോക്കി, നല്ല ഒന്നാംതരം ഫോട്ടോ നിങ്ങള്‍ക്ക് അയച്ചു തരും. നിങ്ങള്‍ അത് വിശ്വസിക്കുകയും ചെയ്യും. നിങ്ങള്‍ അവരുടെ കെണിയില്‍ വീണു എന്നുറപ്പാക്കിക്കഴിഞ്ഞാല്‍ നിങ്ങളോട് അവര്‍ പല ആവശ്യങ്ങള്‍ പറഞ്ഞ് പണവും സ്വര്‍ണ്ണാഭരണങ്ങളും സഹായമായി അഭ്യര്‍ത്ഥിക്കും.

5

തിരിച്ചു നല്‍കാമെന്ന ഉറപ്പായിരിക്കും നിങ്ങള്‍ക്ക് അവര്‍ നല്‍കുക. അതുമല്ലെങ്കില്‍, ആത്മാര്‍ത്ഥ സുഹൃത്തിന്റെ അത്യാവശ്യം നിങ്ങള്‍ക്ക് നിരാകരിക്കാന്‍ കഴിയാത്ത അവസ്ഥ. അങ്ങിനെ നിങ്ങളുടെ പണവും സ്വര്‍ണാഭരണങ്ങളും ഇവര്‍ നിങ്ങളില്‍ നിന്നും തട്ടിയെടുക്കും.
കഴിഞ്ഞദിവസം പിടിയിലായ തട്ടിപ്പുകാരുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. നാണക്കേടു ഭയന്ന് ലക്ഷങ്ങള്‍ നഷ്ടപ്പെട്ടിട്ടും ഇക്കാര്യം പുറത്തുപറയാതെ നില്‍ക്കുകയാണ് പലരും.

6

വലയില്‍ വീഴുന്ന ഇരയെ വിശ്വസിപ്പിക്കാന്‍ ഏതടവും പയറ്റാന്‍ കരുതിയിരിക്കുന്ന ഇത്തരക്കാരുടെ കെണിയില്‍ ഒരു സിനിമാതാരംവരെ പെട്ടുപോയിട്ടുണ്ട്. വിദേശത്ത് ജോലിചെയ്യുന്ന ഭര്‍ത്താക്കന്‍മാരുള്ള സ്ത്രീകളുടെ മൊബൈലിലേക്കാണ് കൂടുതലും ഇവരുടെ മിസ്സ്ഡ് കോള്‍ ചെന്നെത്തുന്നത്. കരുതിയിരിക്കുക. സൈബര്‍ കുറ്റവാളികള്‍ നമുക്ക് ചുറ്റുമുണ്ട്. കുറ്റവാളികളുടെ കെണികളില്‍ വീഴാതിരിക്കാന്‍ കേരളാ പോലീസ് ദിനംപ്രതി നടത്തുന്ന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയോടെ ഉള്‍ക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+