Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ അതിഥി തൊഴിലാളിയെ ഭീഷണിപ്പെടുത്തി ഗൂഗിള്‍ പേ വഴി പണം കവര്‍ന്നു; മൂന്ന് പേര്‍ അറസ്റ്റില്‍

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. അസം സ്വദേശി ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.

thrissur

തൃശൂര്‍: തൃശൂരില്‍ അതിഥി തൊഴിലാളിയെ ഭീഷണിപ്പെടുത്തി പണം കവര്‍ന്ന കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശികളില്‍ നിന്ന് ഗൂഗിള്‍ പേ വഴിയാണ് മൂന്ന് പേര്‍ പണം തട്ടിയത്. കണിമംഗലം കുറുപ്പം വീട്ടില്‍ മുഹമ്മദ് യാസിന്‍ (18), ഒല്ലൂക്കര കാളത്തോട് കോക്കാക്കില്ലത്ത് മുഹമ്മദ് ബിലാല്‍ (18), ഒല്ലൂര്‍ അഞ്ചേരിച്ചിറ ഷൊര്‍ണൂക്കാരന്‍ വിജീഷ് (18) എന്നിവരാണ് അറസ്റ്റിലായത്. ഒരാളെ കൂട് അറസ്റ്റ് ചെയ്യാനുണ്ട്.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. അസം സ്വദേശി ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. അസം സ്വദേശിയെ കൂര്‍ക്കഞ്ചേരി സോമില്‍ റോഡ് പരിസരത്തുവെച്ച് തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടത്. പണമില്ലെന്ന് പറഞ്ഞപ്പോള്‍ പ്രതികളുടെ മൊബൈല്‍ഫോണ്‍ നമ്പറിലേക്ക് ആദ്യം 300 രൂപ അയയ്ക്കാന്‍ പറഞ്ഞു.

തുടര്‍ന്ന് അസം സ്വദേശിയുടെ ബാങ്ക് അക്കൗണ്ടില്‍ പണമുണ്ടെന്ന് മനസ്സിലാക്കി. തുടര്‍ന്ന് മൊബൈല്‍ഫോണ്‍ തട്ടിപ്പറിച്ച് ഭീഷണിപ്പെടുത്തി പിന്‍ നമ്പര്‍ വാങ്ങി അക്കൗണ്ടിലെ 12,000 രൂപ ഗൂഗിള്‍ പേ വഴി പ്രതികളില്‍ ഒരാളുടെ അക്കൗണ്ടിലേക്ക് മാറ്റിയശേഷം രക്ഷപ്പെടുകയായിരുന്നു. പിന്നാലെയാണ് അസം സ്വദേശി പൊലീസില്‍ പരാതി നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+