തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുപ്രസിദ്ധ ഗുണ്ട ഡ്യൂക്ക് പ്രവീണ്‍ അറസ്റ്റിലായി

Google Oneindia Malayalam News

തൃശൂര്‍: മാളയില്‍ രാത്രി പോലീസിനുനേരേ വടിവാള്‍ വീശി ആക്രമിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെ നിരവധി വധശ്രമം, കവര്‍ച്ച, മയക്കുമരുന്ന് കേസുകളിലെ പ്രതി കുപ്രസിദ്ധ ഗുണ്ട പോലീസ് പിടിയിലായി. പൊറത്തുശേരി മുതിരപ്പറമ്പില്‍ പ്രവീണി(20)നെയാണ് ഇന്‍സ്‌പെക്ടര്‍ എം.കെ. സുരേഷ് കുമാറും എസ്.ഐ. സി.വി. ബിബിനും സംഘവും പിടികൂടിയത്. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ മാരകായുധങ്ങളുമായി പൊറത്തുശ്ശേരി കുറുപ്പത്ത് അജിത്തിന്റെ വീടാക്രമിച്ച കേസില്‍ ഇയാള്‍ ഒളിവിലായിരുന്നു. വടിവാള്‍, കത്തി തുടങ്ങിയവകൊണ്ടുള്ള ആക്രമണത്തില്‍ അജിത്തിനും മാതാപിതാക്കള്‍ക്കും ഗുരുതര പരുക്കേറ്റിരുന്നു. കഴിഞ്ഞയാഴ്ച കോമ്പാറയിലെ സുഹൃത്തിന്റെ വീട്ടില്‍ ഇയാള്‍ ഒളിവില്‍ താമസിക്കുന്നുണ്ടെന്ന് അറിഞ്ഞ പോലീസ് പുലര്‍ച്ചെ വീട് വളഞ്ഞെങ്കിലും ടെറസില്‍നിന്നു ചാടി ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് മൂര്‍ക്കനാട് ക്ഷേത്ര പരിസരത്ത് അര്‍ദ്ധരാത്രി കഞ്ചാവ് വലിച്ചു നില്‍ക്കുകയായിരുന്ന പ്രവീണ്‍ ഉള്‍പ്പെടെയുള്ള സംഘത്തില്‍ മൂന്നുപേരെ പോലീസ് ഓടിച്ചിട്ടു പിടികൂടിയെങ്കിലും ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസിന്റെ സൂക്ഷ്മ നിരീക്ഷണത്തിലായിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസം ബസില്‍ യാത്ര ചെയ്യുന്നതായ വിവരം കിട്ടിയ പോലീസ് സംഘം രണ്ടു വാഹനങ്ങളിലായി ബസിനെ പിന്തുടര്‍ന്ന് പുല്ലൂര്‍ അണ്ടിക്കമ്പനി പരിസരത്തുവച്ച് ബസ് തടഞ്ഞ് ഇയാളെ പിടികൂടുകയായിരുന്നു.

മനിതി സംഘമെത്തിയത് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പില്‍: എംടി രമേശ്മനിതി സംഘമെത്തിയത് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പില്‍: എംടി രമേശ്

പോലീസിനെ കണ്ട പ്രതി ഇതിനിടെ ബസില്‍നിന്നു സൈഡ് വിന്‍ഡോവഴി ചാടി രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും ഇയാളെ പോലീസ് സാഹസികമായി കീഴടക്കുകയായിരുന്നു. കോണത്തുകുന്നില്‍ വീടാക്രമിച്ച് യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതും കഞ്ചാവ് കേസുമുള്‍പ്പെടെ ഇരിങ്ങാലക്കുടയില്‍ മാത്രം ഇയാള്‍ക്ക് പത്തോളം കേസുകളുണ്ട്. കൂടാതെ മുരിങ്ങൂരില്‍ വ്യാപാരിയെ തലയ്ക്കടിച്ച് വീഴ്ത്തി കവര്‍ച്ച നടത്തിയതും ഇരിങ്ങാലക്കുട എക്‌സൈസ് ഓഫീസ് ആക്രമിച്ചതും ഇയാളുടെ സംഘമാണ്. വലപ്പാട്, കാട്ടൂര്‍, മാള, കൊരട്ടി ആളൂര്‍ സ്‌റ്റേഷനുകളില്‍ ആംഡ് ആക്ട് അടക്കമുള്ള കേസുകളില്‍ പ്രതിയാണ്. വിദ്യാര്‍ഥിയായിരിക്കെ സ്‌പോര്‍ട്‌സില്‍ മിടുക്കനായിരുന്ന ഇയാള്‍ വളരെ ചെറുപ്രായത്തില്‍ത്തന്നെ കഞ്ചാവ് ഉപയോഗിച്ച് ക്രിമിനല്‍ സംഘത്തില്‍ പെടുകയായിരുന്നു. ഓട്ടത്തില്‍ മിടുക്കനായ ഇയാളെ ഏറെ ശ്രമകരമായാണ് പോലീസ് പിടികൂടിയത്.

gunda

ഡ്യൂക്ക് ബൈക്ക് വളരെ വേഗതയില്‍ ഓടിക്കുന്നതുകൊണ്ടാണ് ഇയാള്‍ക്ക് ഡ്യൂക്ക് പ്രവീണ്‍ എന്ന പേര് വരാന്‍ കാരണം. ഇയാളില്‍നിന്നു പിടിച്ചെടുത്ത ഡ്യൂക്ക് ബൈക്ക് കോടതി മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൂട്ടുപ്രതികളും കാട്ടൂര്‍ പൊറത്തിശ്ശേരി സ്വദേശികളുമായ അസ്മിന്‍, വിഷ്ണുപ്രസാദ്, ബിനില്‍, പ്രവീണിന്റെ സഹോദരന്‍ പ്രജീഷ് എന്നിവരെ പോലീസ് മുമ്പ് പിടികൂടിയിരുന്നു. ഇവര്‍ ജയിലിലാണ്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ഫേമസ് വര്‍ഗീസിന്റെ സ്‌പെഷല്‍ സ്‌ക്വാഡ് അംഗങ്ങളായ സീനിയര്‍ സി.പി.ഒ. മുരുകേഷ് കടവത്ത്, എ.കെ. മനോജ്, അനൂപ് ലാലന്‍, എം.എസ്. വൈശാഖ്, ജോഷി ജോസഫ്, എ.കെ. രാഹുല്‍ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Thrissur
English summary
gunda duke praveen arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X