തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിപിഎം ഗുരുവായൂരില്‍ തോല്‍ക്കുമെന്ന ഭയമാണ് മുഖ്യമന്ത്രിയ്ക്ക്; പ്രസ്താവനയ്ക്ക് മറുപടിയുമായി കെഎന്‍എ ഖാദര്‍

Google Oneindia Malayalam News

തൃശ്ശൂർ: മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ ആഞ്ഞടിച്ച് ഗുരുവായൂർ മുസ്ലിം ലീഗ് സ്ഥാനാർത്ഥി. തനിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവന ശുദ്ധ അസംബന്ധമെന്നാണ് ഗുരുവായൂര്‍ മുസ് ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ എന്‍ എ ഖാദറിന്റെ പ്രതികരണം. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധം പുറത്ത് വന്നതോടെയാണ് മുഖ്യമന്ത്രി ഇത്തരത്തിൽ പ്രസ്താനകളുമായി രംഗത്തെത്തുന്നതെന്നും കെഎന്‍എ ഖാദര്‍ പറഞ്ഞു.

കര്‍ഷക സമരം: കര്‍ഷകര്‍ ഹോളി ദിനത്തില്‍ കാര്‍ഷിക നിയമ പകര്‍പ്പുകള്‍ കത്തിച്ച് ആഘോഷിക്കുംകര്‍ഷക സമരം: കര്‍ഷകര്‍ ഹോളി ദിനത്തില്‍ കാര്‍ഷിക നിയമ പകര്‍പ്പുകള്‍ കത്തിച്ച് ആഘോഷിക്കും

അതേ സമയം ഗുരുവായൂരില്‍ സിപിഎം പരാജയപ്പെടുമെന്ന ഭയമാണ് മുഖ്യമന്ത്രിക്കുള്ളതെന്നും കെഎന്‍എ ഖാദര്‍ പറഞ്ഞു.
ബിജെപിയെ പ്രീണിപ്പിക്കുന്ന തിരക്കിലാണ് കെഎന്‍എ ഖാദറെന്നായിരുന്നു ഖാദറിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം. ബിജെപിക്ക് ഗുരുവായൂരില്‍ സ്ഥാനാര്‍ത്ഥി ഇല്ലാതായാത് യാദൃശ്ചികമാണെന്ന് കരുതാൻ കഴിയില്ലെന്നും. ബിജെപി രാജ്യത്ത് ഒരുക്കുന്ന തടങ്കല്‍ പാളയങ്ങള്‍ക്ക് കാവല്‍ നില്‍ക്കാനും ഇത്തരത്തിലുള്ള ലീഗ് നേതാക്കള്‍ മടിക്കില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

knakhader-161

പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ ലീഗ് പൂരിപ്പിച്ച് തരുമെന്നാണ് കെഎന്‍എ ഖാദര്‍ പറഞ്ഞിരിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നു. കേന്ദ്രസർക്കാർ പൗരത്വനിയമം പാസാക്കിയപ്പോള്‍ അതിനെതിരായി കേരള നിയമസഭ പ്രമേയം പാസാക്കിയപ്പോള്‍ കെഎന്‍എ ഖാദറും അതിനെ പിന്തുണച്ചിരുന്നു. എന്നാൽ ഇപ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നത് പ്രസ്തുത വിഭാഗത്തിന്റെ വോട്ട് ലക്ഷ്യമിട്ടാണെന്നും പിണറായി ആരോപിച്ചിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ പിന്തുണ വാങ്ങാന്‍ കഴിയുന്ന തരത്തിലുള്ള പരസ്യ പ്രചാരണം ഖാദറിന്റെ ഭാഗത്ത് നിന്നുണ്ടായെന്നും പിണറായി വിജയൻ ആരോപിച്ചിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയര്‍പ്പിച്ച ശേഷമാണ് ഗുരുവായൂരിൽ ഖാദര്‍ പ്രചരണം തുടങ്ങുന്നത്. എന്നാൽ ഖാദറിന്റെ ക്ഷേത്ര പ്രവേശനത്തിനെതിരെ ഇതിനെതിരെ വിമര്‍ശനവുമായി സമസ്ത അടക്കമുള്ള മുസ്ലീം സമുദായ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നടത്തിയ റോഡ് ഷോ

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ഒപ്പില്ലാത്ത സത്യവാങ്മൂലം സമര്‍പ്പിച്ചതോടെയാണ് ഗുരുവായൂർ അടക്കം രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാർത്തികൽക്ക് ഇത്തവണ മത്സരിക്കാൻ കഴിയാതിരുന്നത്. അഡ്വ. നിവിദതയുടെ ഗുരുവായൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥി അഡ്വ. നിവേദിതയുടെ പത്രിക തള്ളാന്‍ കാരണം.

അല്‍പ്പം ഹോട്ടാണ് സാമന്ത: പ്രിയ നടിയുടെ പുതിയ ചിത്രങ്ങള്‍

Thrissur
English summary
Guruvayoor candidate against Chief minister over Guruvayoor seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X