ഗുരുവായൂര്‍ ക്ഷേത്രത്തിലും ഭക്തര്‍ക്ക് പ്രവേശനാനുമതി: ഇന്ന് മുതൽ പ്രവേശനം
തൃശ്ശൂർ: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിന് പിന്നാലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനാനുമതി. ഇതോടെ കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് ഭക്തരെ ചുറ്റമ്പലത്തില്‍ പ്രവേശിപ്പിക്കും. വാതില്‍മാടത്തിന് സമീപത്തുനിന്ന് ഭക്തരെ തൊഴാന്‍ അനുവദിക്കും.

അഫ്ഗാനില്‍ കൊല്ലപ്പെട്ട ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിക്ക് വേണ്ടി നടന്ന പ്രാര്‍ഥന: ചിത്രങ്ങള്‍
ഓണ്‍ലൈന്‍ ബുക്കിങ് നടത്തി ഒരു ദിവസം പരമാവധി 600 പേര്‍ക്ക് വരെ ദര്‍ശനം നടത്താം. നിലവിൽ ഗുരുവായൂര്‍ നഗരസഭാ പരിധിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ സാഹചര്യത്തിലാണ് അനുകൂലമായ തീരുമാനം. ഗുരുവായൂരിന് പുറമേ ശബരിമലയില്‍ കര്‍ക്കടക പൂജകള്‍ക്ക് പ്രതിദിനം 10000 പേര്‍ക്ക് പ്രവേശിക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. നേരത്തെ 5000 പേര്‍ക്കാണ് പ്രവേശനത്തിന് അനുമതിയുണ്ടായിരുന്നത്. വെര്‍ച്വല്‍ ക്യൂ സംവിധാനം വഴിയാണ് ശബരിമലയിലും പ്രവേശിക്കാന്‍ അനുമതി നല്‍കുന്നത്.
എന്തൊരു മെയ്‌വഴക്കമെന്ന് ആരാധകര്‍; കിടിലന്‍ വര്‍ക്കൗട്ട് ചിത്രങ്ങളുമായി റായ് ലക്ഷ്മി












Click it and Unblock the Notifications