Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുരുവായൂര്‍ ക്ഷേത്രോത്സവം: ഭഗവാനെ സ്വീകരിക്കാന്‍ ഗുരുപവനപുരി.. ഉത്സവബലി ദര്‍ശനത്തിന് പതിനായിരങ്ങള്‍

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ക്ഷേത്രമതില്‍ക്കകം വിട്ട് പുറത്തിറങ്ങുന്ന ഭഗവാനെ സ്വീകരിക്കാന്‍ ഗുരുപവനപുരി ഒരുങ്ങി. വീഥിവിതാനങ്ങളും വൈദ്യുതാലങ്കാരങ്ങളും കമാനങ്ങളും നിശ്ചല ദൃശ്യങ്ങളുമെല്ലാം ഒരുങ്ങിക്കഴിഞ്ഞു. ഗുരുവായൂരിലെ മുഴുവന്‍ സ്ഥാപനങ്ങളും വൈദ്യുത ദീപപ്രഭയില്‍ മുങ്ങിനില്‍ക്കുകയാണ്. കിഴക്കേനടയിലെയും പടിഞ്ഞാറെ നടയിലെയും ഓട്ടോ സ്റ്റാന്‍ഡിലും കൈരളി ജങ്ഷനിലും ക്ഷേത്രത്തിന് ചുറ്റിലുമുള്ള നാല് നടകളിലുമുള്ള കച്ചവടസ്ഥാപനങ്ങളിലും അലങ്കാരപ്പണികള്‍ ഒരുക്കിയിട്ടുണ്ട്. ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ ദേവസ്വം ജീവനക്കാരുടെ വകയായി മാതൃകാ രൂപവും അലങ്കാരങ്ങളും ഒരുങ്ങുന്നുണ്ട്. കിഴക്കേനടയിലും പടിഞ്ഞാറെനടയിലും ദീപാലകൃതമായ നിലപ്പന്തലും ഒരുങ്ങിയിട്ടുണ്ട്. വൈദ്യുതാലങ്കാരം, നിശ്ചലദൃശ്യം, പന്തല്‍, വീഥിയലങ്കാരം, എന്നിവയില്‍ മികച്ചവയ്ക്ക് ദേവസ്വം സമ്മാനങ്ങള്‍ നല്‍കും.

ക്ഷേത്രോത്സവ ചടങ്ങുകളിലെ താന്ത്രിക പ്രധാന്യമേറിയ ഉത്സവബലി ദര്‍ശനത്തിന് പതിനായിരങ്ങളെത്തി. രാവിലെ പന്തീരടി പൂജയ്ക്കുശേഷമാണ് ഉത്സവബലി ചടങ്ങുകള്‍ ആരംഭിച്ചത്. സപ്തമാതൃക്കള്‍ക്ക് ഹവിസ് തൂവി പുറത്തേക്കെഴുന്നള്ളുന്ന സമയത്ത് നാരായണനാമത്തിന്റെ അലയടികളാല്‍ ഭക്തി സാന്ദ്രമായിരുന്നു സന്നിധി. ഹവിസ് തൂവിത്തുടങ്ങിയതോടെ നാലമ്പലത്തിനകത്ത് തെക്കുഭാഗത്ത് സ്വര്‍ണ പഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളിച്ച ഗുരുവായൂരപ്പനെ ദര്‍ശിക്കാനും ഭക്തജനത്തിരക്കനുഭവപ്പെട്ടു. നാലമ്പലത്തിന് പുറത്ത് വലിയ ബലിക്കല്ലിലും ധ്വജദേവതകള്‍ക്കും പരിപാലകര്‍ക്കും ഹവിസ് തൂവിയശേഷം ക്ഷേത്രപാലകനും ഹവിസ് തൂവി ചടങ്ങ് പൂര്‍ത്തീകരിച്ചു. തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാടാണ് ചടങ്ങുകള്‍ നിര്‍വഹിച്ചത്.

guruyvayur-

ആറുമണിക്കൂറോളം നീണ്ടു നിന്ന ചടങ്ങില്‍ തന്ത്രി, കീഴ്ശാന്തി, തിടമ്പെഴുന്നള്ളിക്കുന്ന നമ്പൂതിരി, വിളക്ക് പിടിക്കുന്നവര്‍ എന്നിവരെല്ലാം ഉത്തരീയം ധരിച്ച് ജലപാനമില്ലാതെ ശു ദ്ധോപവാസത്തിലായിരുന്നു. ഓരോ ദേവതകള്‍ക്കും ഗുരുവായൂരപ്പന്റെ തങ്കത്തിടമ്പിന്റെ സാന്നിധ്യത്തിലായിരുന്നു ഹവിസ് സമര്‍പ്പിച്ചത്. ഗുരുവായൂരപ്പന്‍ നേരിട്ട് പരിവാര ദേവതകള്‍ക്ക് നിവേദ്യവും പൂജയും നല്‍കുന്നു എന്നതാണ് ഉത്സവബലിയിലെ സങ്കല്‍പ്പം. ഉത്സവബലിയോടനുബന്ധിച്ച് നടന്ന ദേശസദ്യയിലും പകര്‍ച്ചയിലും പതിനായിരങ്ങള്‍ പങ്കെടുത്തു. പായസം ഉള്‍പ്പെടെയുള്ള വിഭവങ്ങളാണ് ദേശസദ്യയില്‍ ഒരുക്കിയത്. ഉത്സവത്തിന്റെ ഒന്‍പതാം ദിവസമായ ഇന്ന് ഗ്രാമബലിയും, പള്ളിവേട്ടയും നടക്കും.

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള പൊതു പകര്‍ച്ചയും മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്നു വന്നിരുന്ന കലാപരിപാടികളും സമാപിച്ചു. തെക്കേനടയില്‍ പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ പ്രസാദ് ഊട്ട് ആറാട്ട് വരെ തുടരും. ഉത്സവ പകര്‍ച്ചയില്‍ പ്രധാനം ദേശസദ്യക്കാണ്. ദേശത്ത് ആരും പട്ടിണി കിടക്കരുതെന്ന വിശ്വാസത്തിലാണ് ഉത്സവത്തിന്റെ എട്ടാം വിളക്ക് ദിവസത്തില്‍ ദേശസദ്യ നല്‍കുന്നത്. പായസമടക്കം ചതുര്‍ വിഭവങ്ങളോടെയുള്ള വിഭവ സമൃദ്ധമായ സദ്യയാണ് നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+