തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗുരുവായൂര്‍ ഉത്സവം: ദിക്കു കൊടികള്‍ സ്ഥാപിച്ചു: ഇനി ആഘോഷ നാളുകള്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ദിക്കു കൊടികള്‍ സ്ഥാപിച്ചു. പൗരാണിക സങ്കല്‍പ്പമനുസരിച്ച് ഇനി ദിക്പാലകക്കാര്‍ക്കാണ് ഉത്സവ നടത്തിപ്പു ചുമതല. അഷ്ടദിക്പാലകരെ ഏല്‍പ്പിക്കുന്ന ദിക്ക് കൊടികള്‍ സ്ഥാപിച്ചതോടെയാണ് ക്ഷേത്രത്തിനകത്തുള്ള ആഘോഷപ്പൊലിമകള്‍ക്ക് വിശേഷാല്‍ മേളത്തോടെ തുടക്കമായത്.

<strong>ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന നടപടികള്‍ പോലീസ് സ്വീകരിക്കണം; പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ സമൂഹം നിരീക്ഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി!!</strong>ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന നടപടികള്‍ പോലീസ് സ്വീകരിക്കണം; പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ സമൂഹം നിരീക്ഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി!!

തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നാല് ഇല്ലങ്ങളില്‍നിന്നുള്ള ഓതിക്കന്‍മാര്‍ ചേര്‍ന്നാണ് ക്ഷേത്രത്തിന്റെ എട്ടു ദിക്കുകളിലുമായി കൊടികള്‍ സ്ഥാപിച്ചത്. ദിക്ക്‌കൊടികള്‍ ഉയര്‍ന്നതോടെ സ്വര്‍ണക്കൊടിമര ചുവട്ടില്‍ പഞ്ചാരിമേളത്തിന് കോലമര്‍ന്നു. പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ നൂറോളം പേര്‍ അണിനിരന്ന് തീര്‍ത്ത മേളവിസ്മയം ആസ്വാദകരില്‍ ആവേശത്തിന്റെ താളമാണ് തീര്‍ത്തത്.

Guruvayoor temple

ലക്ഷണമൊത്ത കൊമ്പന്‍ വലിയ കേശവന്‍ കോലമേറ്റി. പട്ടു കുട, കൊടിക്കൂറ, തഴ, സൂര്യമറ എന്നിവയുടെ അകമ്പടിയില്‍ രാജകീയ പ്രൗഢിയോടെയാണ് കണ്ണന്‍ എഴുന്നള്ളിയത്. കണ്ണിനും കാതിനും ഉത്സവമൊരുക്കി രാവിലെ ഏഴിന് നടന്ന ഉത്സവ കാഴ്ചശീവേലി ദര്‍ശിക്കാനും വിസ്തരിച്ച മേളം ആസ്വാദിക്കാനുമായി ആയിരങ്ങളാണെത്തിയത്. രാവിലെ 11 നും രാത്രി എട്ടിനും നടന്ന ശ്രീഭൂതബലി എഴുന്നള്ളിപ്പില്‍ ആനയോട്ടത്തിലെ ജേതാവ് കൊമ്പന്‍ ഗോപീകണ്ണന്‍ ഭഗവത് തിടമ്പെഴുന്നള്ളിച്ചു. ക്ഷേത്രം കൂത്തമ്പലത്തില്‍ ചാക്യാര്‍കൂത്തും രാത്രിയിലുള്ള പാഠകത്തിനും രണ്ടാം വിളക്കോടെ തുടക്കമായി.

കനക പ്രഭയില്‍ കണ്ണന്‍: കാണാന്‍ ആയിരങ്ങള്‍

കനകപ്രഭ വിതറി ഭക്തര്‍ക്ക് അനുഗ്രഹാശിസുകള്‍ ചൊരിഞ്ഞ് രാജകീയ പ്രൗഢിയിലായിരുന്നു ഇന്നലെ ഗുരുവായൂരപ്പന്റെ എഴുന്നള്ളത്ത്. സ്വര്‍ണ പ്പഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളിയ ഭഗവാനെ ദര്‍ശിച്ച് പതിനായിരങ്ങള്‍ ആത്മസായൂജ്യം നേടി. ഉത്സവത്തിന്റെ രണ്ടാം ദിവസം മുതല്‍ ആറാട്ടു വരെയുള്ള ദിവസങ്ങളിലാണ് ഭഗവാന്‍ പഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളുന്നത്. രാവിലെ പന്തീരടി പൂജയ്ക്ക് ശേഷം നാലമ്പലത്തിനകത്ത് സപ്തമാതൃക്കള്‍ക്കു സമീപവും രാത്രി വടക്കേനടയിലുമാണ് ഗുരുവായൂരപ്പന്റെ തങ്കത്തിടമ്പ് സ്വര്‍ണ പഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളിക്കുന്നത്.

സ്വര്‍ണത്തില്‍ ശ്രീകോവിലിന്റെ മാതൃകയില്‍ തീര്‍ത്ത പഴുക്കാമണ്ഡപത്തില്‍ ആലവട്ടം, വെഞ്ചാമരം എന്നിവകൊണ്ട് അലങ്കരിച്ച് വീരാളിപ്പട്ടിലാണ് ഭഗവത് തിടമ്പ് എഴുന്നള്ളിച്ചത്. ചുറ്റുഭാഗത്തുമായി 12 വെള്ളി കുത്തുവിളക്കുകളും സാമ്പ്രാണിയും അഷ്ടഗന്ധവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങളും നിരത്തി. മുന്നില്‍ നിറഞ്ഞ് കത്തുന്ന ദീപസ്തംഭവും ഉണ്ടായിരുന്നു. നാലു മണിക്കൂറിലെറെ സ്വര്‍ണ പഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളിയിരിക്കുന്ന ഭഗവാനു മുന്നില്‍ ക്ഷേത്രവാദ്യങ്ങളും അരങ്ങേറി.

Thrissur
English summary
Guruvayoor temple festival started
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X