തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗുരുവായൂര്‍ ക്ഷേത്രം: 341 കിലോ സ്വര്‍ണം എസ്.ബി.ഐക്ക് കൈമാറി: വിലമതിക്കുന്നത് 105 കോടിയോളം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ച 341 കിലോ സ്വര്‍ണം എസ്.ബി.ഐക്ക് കൈമാറി. കനത്ത സുരക്ഷാ അകമ്പടിയിലായിരുന്നു കൈമാറ്റം. ഗുരുവായൂര്‍ ദേവസ്വം കരുതല്‍ ധനമായ സ്വര്‍ണം ഡിപ്പോസിറ്റാക്കി മാറ്റാന്‍ വേണ്ടിയാണ് എസ്ബിഐ ഏറ്റെടുക്കുന്നത്.

ഇമ്മാതിരി ഗോവിന്ദന്‍മാരെ പടിയടച്ചു പിണ്ഡം വെക്കാതെ കേരളം ഗതി പിടിക്കില്ല: കെ സുരേന്ദ്രന്‍ഇമ്മാതിരി ഗോവിന്ദന്‍മാരെ പടിയടച്ചു പിണ്ഡം വെക്കാതെ കേരളം ഗതി പിടിക്കില്ല: കെ സുരേന്ദ്രന്‍

ഏറ്റെടുത്ത സ്വര്‍ണം ശുദ്ധീകരിച്ച ശേഷമാണ് എസ്.ബി.ഐ. മൂല്യം നിര്‍ണയിക്കുകയെങ്കിലും ശരാശരി 42625 പവനോളം തൂക്കവും 105 കോടിയോളം രൂപ വിലയും മതിപ്പ് കണക്കാക്കാം. എസ്.ബി. ഐയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ സ്വര്‍ണം മുംബൈ ഗവണ്‍മെന്റ് മിന്റിലേക്ക് ശുദ്ധീകരണത്തിനായി കൊണ്ടുപോയി. സ്വര്‍ണവില കണക്കാക്കി രണ്ടരശതമാനം പലിശ ദേവസ്വത്തിന് ലഭ്യമാക്കാം എന്ന ധാരണയിലാണ് കൈമാറ്റം. രണ്ടര കോടിയോളം രൂപയാണ് ദേവസ്വത്തിന് ഈ ഇനത്തില്‍ ലഭ്യമാകുക.

goldbars-14-

ഭക്തര്‍ സമര്‍പ്പിച്ച 2018 വരെയുള്ള സ്വര്‍ണ വരവാണ് ഇന്നലെ നല്‍കിയത്. എട്ടുവര്‍ഷം മുമ്പും ഇത്തരത്തില്‍ സ്വര്‍ണം ശുദ്ധീകരിച്ച് ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. ഇത് ശരാശരി 600 കിലോക്കടുത്ത് വരുമെന്നാണ് അനൗദ്യോഗിക കണക്ക്. ഇത്തരത്തില്‍ സ്വര്‍ണം ബാങ്കില്‍ നിക്ഷേപിക്കുന്നതോടെ ദേവസ്വത്തിന് ഇന്‍ഷുറന്‍സ് പ്രീമിയം ലാഭകരമാക്കാമെന്നതാണ് വിലയിരുത്തല്‍.

വിവിധകാലങ്ങളിലായി ദേവസ്വത്തിന് ജനങ്ങളില്‍നിന്നു വഴിപാടായി സ്വര്‍ണം ലഭിച്ചുവരുന്നുണ്ട്. വിലപിടിപ്പുള്ള കല്ലുകള്‍ പതിച്ച സ്വര്‍ണാഭരണങ്ങള്‍ നിക്ഷേപത്തിനായി എടുത്തിട്ടില്ല. അപൂര്‍വം ചില കിരീടങ്ങളിലെ രത്‌നങ്ങള്‍ പറിച്ചെടുത്ത് സൂക്ഷിച്ചശേഷം കിരീടങ്ങളും ഇന്നലെ നല്‍കിയ സ്വര്‍ണത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. രത്‌നങ്ങളുടെ വില മതിക്കാനുള്ള പ്രയാസംമൂലം അവ ക്ഷേത്ര കരുതല്‍ സ്വര്‍ണമായി അവശേഷിപ്പിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ എസ്വി ശശിര്‍, ഭരണ സമിതിയംഗങ്ങളായ പി ഗോപിനാഥന്‍, എ വി പ്രശാന്ത്, മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരി, എസ്.ബി.ഐ. മാനേജര്‍ വിഷ്ണു, ഡെപ്യൂട്ടി അഡ്മിനി കെ ആര്‍. സുനില്‍കുമാര്‍ എന്നിവര്‍ സന്നിഹിതരായി രുന്നു.

Thrissur
English summary
Guruvayoor temple handovers 341 kgs of Gold to SBI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X