1627 കിലോ അജൈവ മാലിന്യങ്ങള്‍ ക്ലീന്‍ കേരളയ്ക്ക് കൈമാറി ഗുരുവായൂര്‍ നഗരസഭ
ഗുരുവായൂര്‍ നഗരസഭാ പരിധിയിലെ വീടുകളില്‍ നിന്നും കച്ചവടേതര സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച 1627 കിലോ അജൈവ മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്യുന്നതിന് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങളടങ്ങിയ ആദ്യ ലോഡ് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എം പി അനീഷ്മ ഫ്‌ലാഗോഫ് ചെയ്തു.

ക്ലീന്‍ കേരള കമ്പനി നഗരസഭയ്ക്ക് നിശ്ചിത വില നല്‍കിയാണ് ഇവ ഏറ്റെടുക്കുന്നത്. ജനുവരി 26ന് ക്ലീന്‍ കേരള കമ്പനി നഗരസഭയ്ക്ക് ചെക്ക് കൈമാറുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.
നഗരസഭയിലെ ഹരിതകര്‍മ്മസേന ശേഖരിച്ച അജൈവ മാലിന്യങ്ങള്‍ ചൂല്‍പ്പുറം ബയോപാര്‍ക്കില്‍ വെച്ച് ഗ്രേഡുകളായി തരം തിരിച്ച ശേഷമാണ് ബണ്ടിലുകളാക്കി കമ്പനിയെ ഏല്‍പ്പിച്ചത്. ചടങ്ങില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ എം ഷെഫീര്‍, ഷൈലജ സുധന്‍, പി എം മനോജ്, ബിന്ദു അജിത് കുമാര്‍, നഗരസഭ സെക്രട്ടറി എ എസ് ശ്രീകാന്ത്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി കെ രജിത് കുമാര്‍, ഐ ആര്‍ ടി സി കോ-ഓര്‍ഡിനേറ്റര്‍ മനോജ്, ഹരിത കേരളം മിഷന്‍ റിസോഴ്‌സ്‌പേഴ്‌സണ്‍ സുരേഷ് ബാബു, എന്‍ യു എല്‍ എം സിറ്റി മിഷന്‍ പ്രതിനിധി വി എസ് ദീപ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications