തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

1627 കിലോ അജൈവ മാലിന്യങ്ങള്‍ ക്ലീന്‍ കേരളയ്ക്ക് കൈമാറി ഗുരുവായൂര്‍ നഗരസഭ

Google Oneindia Malayalam News

ഗുരുവായൂര്‍ നഗരസഭാ പരിധിയിലെ വീടുകളില്‍ നിന്നും കച്ചവടേതര സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച 1627 കിലോ അജൈവ മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്യുന്നതിന് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങളടങ്ങിയ ആദ്യ ലോഡ് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എം പി അനീഷ്മ ഫ്‌ലാഗോഫ് ചെയ്തു.

thrissur

ക്ലീന്‍ കേരള കമ്പനി നഗരസഭയ്ക്ക് നിശ്ചിത വില നല്‍കിയാണ് ഇവ ഏറ്റെടുക്കുന്നത്. ജനുവരി 26ന് ക്ലീന്‍ കേരള കമ്പനി നഗരസഭയ്ക്ക് ചെക്ക് കൈമാറുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.

നഗരസഭയിലെ ഹരിതകര്‍മ്മസേന ശേഖരിച്ച അജൈവ മാലിന്യങ്ങള്‍ ചൂല്‍പ്പുറം ബയോപാര്‍ക്കില്‍ വെച്ച് ഗ്രേഡുകളായി തരം തിരിച്ച ശേഷമാണ് ബണ്ടിലുകളാക്കി കമ്പനിയെ ഏല്‍പ്പിച്ചത്. ചടങ്ങില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ എം ഷെഫീര്‍, ഷൈലജ സുധന്‍, പി എം മനോജ്, ബിന്ദു അജിത് കുമാര്‍, നഗരസഭ സെക്രട്ടറി എ എസ് ശ്രീകാന്ത്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി കെ രജിത് കുമാര്‍, ഐ ആര്‍ ടി സി കോ-ഓര്‍ഡിനേറ്റര്‍ മനോജ്, ഹരിത കേരളം മിഷന്‍ റിസോഴ്‌സ്‌പേഴ്‌സണ്‍ സുരേഷ് ബാബു, എന്‍ യു എല്‍ എം സിറ്റി മിഷന്‍ പ്രതിനിധി വി എസ് ദീപ എന്നിവര്‍ പങ്കെടുത്തു.

ആദ്യ പ്രണയം, കാർ അപകടം, പ്രിയപ്പെട്ടവരുടെ വേർപാട്; ജീവിതത്തിലെ ഇരുണ്ടകാലത്തെ അതിജീവിച്ച ബൈഡനും കുടുംബവുംആദ്യ പ്രണയം, കാർ അപകടം, പ്രിയപ്പെട്ടവരുടെ വേർപാട്; ജീവിതത്തിലെ ഇരുണ്ടകാലത്തെ അതിജീവിച്ച ബൈഡനും കുടുംബവും

കോണ്‍ഗ്രസിന് നെഞ്ചിടിപ്പേറുന്നു; എറണാകുളം കൈവിടും? നിര്‍ണ്ണായക പ്രഖ്യാപനത്തിന് കെവി തോമസ്കോണ്‍ഗ്രസിന് നെഞ്ചിടിപ്പേറുന്നു; എറണാകുളം കൈവിടും? നിര്‍ണ്ണായക പ്രഖ്യാപനത്തിന് കെവി തോമസ്

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

Thrissur
English summary
Guruvayur Municipality handed over 1627 kg of inorganic waste to Clean Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X