ഗുരുവായൂര്‍ കവര്‍ച്ച: പ്രതിയെ പൊലീസ് കുടുക്കിയത് അതിസമര്‍ത്ഥമായി, ചണ്ഡീഗഢില്‍ കമ്പിളിപ്പുതപ്പ് വിറ്റുനടന്നു
ഗുരുവായൂര്‍: പ്രവാസി വ്യവസായിയുടെ വീട്ടില്‍ നിന്നും 371 പവന് സ്വര്‍ണവും രണ്ട് ലക്ഷം രൂപയും കവര്‍ന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത് അതിസമര്‍ത്ഥമായി. രണ്ടാഴ്ച നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് പ്രതിയെ ചണ്ഡീഗഢില്‍ നിന്നും പൊലീസ് പിടികൂടിയത്. പ്രതിയുടെ കയ്യിലെ ടാറ്റുവാണ് അന്വേഷണത്തിന് വഴിത്തിരിവായത്. പ്രതിയുടെ വലതുകൈത്തണ്ടയില്‍ മകളുടെ പേരെഴുതുകയും നക്ഷത്രം വരയ്ക്കുകയും ചെയ്തിട്ടുണ്ട്. ആകെ 300 സി സി ടി വി പരിശോധിച്ചതില്‍ പലതിലും പാട് പോലെ ഇത് കണ്ടെത്തിയിരുന്നു. അതിലാണ് അന്വേഷണം പിന്നീട് കേന്ദ്രീകരിച്ചത്.

അതേസമയം, പ്രതിയെ കണ്ടെത്താന്‍ ഷാഡോ പൊലീസ് പല വേഷങ്ങളിലായാണ് അന്വേഷണം നടത്തിയത്. ഇയാളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തമിഴ്നാട്ടില്‍ പോയി കണ്ടെത്തിയതിന് ശേഷമാണ് അന്വേഷണ സംഘം ചണ്ഡീഗഢിലേക്ക് പോയത്. ഇവിടെ എത്തിയ പൊലീസുകാര്‍ ലുങ്കിയും പഴയ ഷര്‍ട്ടും ധരിച്ച് കമ്പിളി പുതപ്പ് വില്‍പ്പനക്കാരായി ചമഞ്ഞ് നാടുചുറ്റി. തുടര്‍ന്ന് പ്രതിയുമായി രൂപ സാദൃശ്യമുള്ളവരെയെല്ലാം നിരീക്ഷിച്ചു. മൂന്നാമത്തെ ദിവസം തന്നെ പ്രതിയെ കണ്ടെത്തുകയും ചെയ്തു. കുറ്റകൃത്യം നടന്ന് 18 ദിവസത്തിനുള്ളിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഗുരുവായൂരിലെ തമ്പുരാന്‍പടിയിലുള്ള പ്രവാസി സ്വര്‍ണ്ണവ്യാപാരിയുടെ വീട്ടിലെ മൂന്ന് കിലോ സ്വര്‍ണ്ണവും രണ്ടുലക്ഷം രൂപയും മോഷണം ചെയ്ത കേസിലെ പ്രതിയാണ് അറസ്റ്റിലായത്. ഗുരുവായൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ കെ.ജി സുരേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഡല്‍ഹിയില്‍ നിന്നും പ്രതിയായ തമിഴ്നാട് ട്രിച്ചി, ലാല്‍ഗുഡി അണ്ണാനഗര്‍ കോളനിയിലെ കാമരാജ് നഗര്‍ ധര്‍മ്മരാജ് എന്ന രാജു (26) വിനെ അറസ്റ്റ് ചെയ്തത്.

നിരവധി മോഷണ കേസുകളിലെ പ്രതിയാണ് രാജു എന്നു വിളിക്കുന്ന ധര്‍മ്മരാജ്. 2021 വര്‍ഷത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ പഴയന്നൂര്‍, മണ്ണുത്തി, ഒല്ലൂര്‍, എന്നിവിടങ്ങളിലും മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ സ്റ്റേഷന് പരിധികളിലുമായി 15 ഓളം ഭവനഭേദന കേസുകളിലും 2022 വര്‍ഷത്തില്‍ പാലക്കാട് ജില്ലയിലെ തൃത്താല പോലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന രണ്ടു കേസുകളും, ഷൊര്‍ണ്ണൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ കുളപ്പിള്ളിയില്‍ നടന്ന ഭവന ഭേദന കേസുകളിലും എറണാകുളം ജില്ലയിലെ അങ്കമാലിയില്‍ നിന്നും ഇടുക്കി സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച കേസിലും എളമക്കര പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നും ബൈക്ക് മോഷ്ടിച്ച കേസിലും പ്രതിയാണ്. മോഷണ കുറ്റത്തില്‍ ശിക്ഷയില്‍ കഴിയുന്നതിനിടെ തഞ്ചാവൂര്‍ സൗത്ത് പോലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപെട്ടയാളാണ് പ്രതി.

കഴിഞ്ഞ മെയ് 12 മോഷണംനടന്നത്. മോഷണം നടന്ന ദിവസം ഉച്ചയ്ക്ക് 2.30 ന് ബാലനും ഭാര്യ രുഗ്മിണിയും കൊച്ചുമകന് അര്ജുന് ഡ്രൈവര്‍ ബിജുവും തൃശൂരില്‍ സിനിമക്ക് പോയി. രാത്രി 9.30 ന് തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന് പിന്‍വശത്ത് കൂടി മുകള്‍ നിലയിലെത്തി പിന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് അകത്ത് കയറി താഴത്തെ നിലയിലെ കിടപ്പുമുറിയിലുണ്ടായിരുന്ന അലമാര കുത്തിതുറന്നാണ് കവര്‍ച്ച നടത്തിയത്. രാത്രി 7.20 നും 8.30 നും ഇടയില്‍ കവര്‍ച്ച നടത്തി ഇരുച്ചക്രവാഹനത്തില്‍ പ്രതിരക്ഷപെട്ടു.സി.സി. ടി.വിയില്‍ പ്രതിയുടെ ദൃശ്യം പതിഞ്ഞിരുന്നെങ്കിലും വ്യക്തമായിരുന്നില്ല.

പ്രതി പോയ വഴികളിലുള്ള സി.സി.ടി.വി ക്യാമറകള്‍ മുഴുവന്‍ പോലീസ് പരിശോധിച്ചു. സമാനമായ മോഷണ കേസുകള്‍ പരിശോധിച്ചതില്‍ നിന്ന് കുളപ്പുള്ളിയിലെ ഡോക്ടറുടെ വീട്ടില്‍ കവര്‍ച്ചക്ക് ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഇവിടുത്തെ ദൃശ്യങ്ങളില്‍ ആളെ കൂടുതല്‍ വ്യക്തമായി അറിയാന്‍ കഴിഞ്ഞു. പ്രതിയുടെ കൈതണ്ടയില്‍ പച്ചകുത്തിയിട്ടുള്ളതും അന്വേഷണത്തിന് സഹായകമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ഗുരുവായൂര്‍ മോഷണം നടത്തിയതിന്റെ അടുത്ത ദിവസം തന്നെ പ്രതി കുടുംബവുമായി ഡല്‍ഹിക്ക് പോയിരുന്നു. മലപുറം ജില്ലയിലെ എടപ്പാളില്‍ കുടുംബവുമായി താമസിച്ചുവരുന്നതിനിടയിലാണ് തമ്പുരാന് പടിയിലുള്ള വീട്ടില്‍ നിന്നും പ്രതി സ്വര്‍ണ്ണവും പണവും മോഷണം നടത്തിയത്. മോഷശേഷം ഡല്‍ഹിയിലേക്ക് കടന്ന പ്രതി കുടുംബസമേതം ആര്‍ഭാഢജീവിതം നയിക്കുന്നതിനിടെയാണ് പിടിക്കപെട്ടത്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications