5 കോടിയിലധികം പണം, കിലോക്കണക്കിന് സ്വർണവും വെള്ളിയും; ഗുരുവായൂരിലെ ഭണ്ഡാര വരവ്
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 2023 നവംബർ മാസത്തെ ഭണ്ഡാര എണ്ണൽ പൂർത്തിയായി. അഞ്ചരക്കോടിയോളം രൂപയാണ് എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത്. കൃത്യമായി പറഞ്ഞാൽ 53254683 രൂപയാണ് ലഭിച്ചത്. 2 കിലോ 352 ഗ്രാം 600 മില്ലി ഗ്രാം സ്വർണമാണ് ലഭിച്ചത്. 12 കിലോ 680 ഗ്രാം വെള്ളിയും ലഭിച്ചു.
ഇ- ഭണ്ഡാര വരവ് 1 കോടി 76 ലക്ഷം രൂപയാണ്. ക്ഷേത്രം കിഴക്കേ നടയിലെ എസ് ബി ഐയുടെ ഇ ഭണ്ഡാരം വഴി ഒക്ടോബർ 9 മുതൽ നവംബർ 5 വരെയുള്ള തിയതികളിലാണ് 176727 രൂപ ലഭിച്ചത്, സ്ഥിരം ഭണ്ഡാര വരവിന് പുറമെയുള്ള കണക്കുകളാണിത്. ഡി എൽ ബി ഗുരുവായൂരപ്പൻ ശാഖയ്ക്കായിരുന്നു എണ്ണാനുള്ള ചുമതയുണ്ടായിരുന്നത്.

അതേസമയം, ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്ന് നിരോധിച്ച നോട്ടും കിട്ടിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. 2023 നവംബർ മാസത്തിലെ എണ്ണൽ പൂർത്തിയായപ്പോൾ പിൻവലിച്ച 2000ത്തിന്റെയും നിരോധിച്ച 1000, 500 രൂപയുടേയും നോട്ടുകളാണ് കൂടുതലും ലഭിച്ചത്.
ഇത്തരത്തിൽ മൊത്തം 2 ലക്ഷം രൂപ വിലമതിക്കുന്ന നോട്ടുgകളാണ് ഭണ്ഡാരത്തിന് അകത്ത് നിന്നും ലഭിച്ചത് എന്നാണ് ഗുരുവായൂർ ക്ഷേത്രം അധികൃതർ പറയുന്നത്. ഇത് സംബന്ധിച്ച കൃത്യം കണക്കും ഗുരുവായൂർ ക്ഷേത്രം അധികൃതർ പങ്കുവെച്ചിട്ടുണ്ട്.
ആർ ബി ഐ പിൻവലിച്ച രണ്ടായിരം രൂപയുടെ 56 കറൻസിയാണ് കാണിക്കവഞ്ചിയിൽ നിന്ന് ലഭിച്ചത്. നേരത്തെ തന്നെ നിരോധിച്ച ആയിരം രൂപയുടെ 47 കറൻസിയും ഭണ്ഡാരത്തിൽ ഉണ്ടായിരുന്നു.
ആയിരം രൂപ നോട്ടിനൊപ്പം നിരോധിച്ച പഴയ അഞ്ഞൂറിന്റെ നോട്ടുകളും ഉണ്ടായിരുന്നു.
പഴയ അഞ്ഞൂറിന്റെ 60 കറൻസി ലഭിച്ചെന്നും ഗുരുവായൂർ ക്ഷേത്രം അധികൃത വ്യക്തമാക്കി. 56 രണ്ടായിരം നോട്ടുകൾക്ക് മൊത്തം മുപ്പതിനായിരം മുല്യമാണ് വരുന്നത്. മൊത്തത്തിൽ രണ്ട് ലക്ഷം രൂപയുടെ നോട്ടുകളാണ് ഉപയോഗിക്കാൻ പറ്റാത്തതായി ഉള്ളതെന്നാണ് കണക്ക്,












Click it and Unblock the Notifications