വിവാഹത്തിരക്കില്‍ ഗുരുവായൂര്‍ ക്ഷേത്രം; ഇന്ന് 248 കല്യാണങ്ങള്‍, തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക സംവിധാനം
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് കല്യാണ മേളം. ദേവസ്വത്തിന്റെ കണക്ക് പ്രകാരം ഇന്ന് 248 വിവാഹങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ന് രാത്രി വരെയുള്ള കണക്കുകളാണിത്. വിവാഹത്തെ തുടര്‍ന്നുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയതായി ദേവസ്വം അധികൃതര്‍ അറിയിച്ചു.
നിലവില്‍ മൂന്ന് കല്യാണ മണ്ഡപങ്ങളാണ് ഗുരുവായൂരിലുള്ളത്. ഇന്ന് തിരക്കുള്ളതിനാല്‍ പ്രത്യേകമായി രണ്ട് കല്യാണ മണ്ഡപങ്ങള്‍ കൂടി ഒരുക്കിയിട്ടുണ്ട്. എല്ലാ മണ്ഡപങ്ങളിലും ഒരേ സമയത്ത് വിവാഹം നടത്താന്‍ കാര്‍മികരായി കോയ്മാക്കാരെ നിയോഗിച്ചിട്ടുണ്ട്. ഫോട്ടോഗ്രാഫര്‍മാര്‍ ഉള്‍പ്പടെ പരമാവധി 20 പേരെയാണ് കല്യാണ മണ്ഡപത്തിന് സമീപത്ത് പ്രവേശിപ്പിക്കുക.
ജീവിതം നിങ്ങളെ പോലെ ആസ്വദിക്കണം; അഹാനയുടെയും കുടുംബത്തിന്റെയും സിംഗപ്പൂര്‍ ചിത്രങ്ങള്‍

വിവാഹ രജിസ്‌ട്രേഷന് വേണ്ടി നഗരസഭ ഓഫീസിലും പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 2007ല്‍ ആണ് ഗുരുവായൂരില്‍ റെക്കോര്‍ഡ് വിവാഹം നടന്നത്. അന്ന് 277 വിവാഹങ്ങളാണ് നടന്നത്. ഈ റെക്കോര്‍ഡ് ഇത്തവണ മറികടന്നിട്ടില്ല. ചിങ്ങമാസത്തില്‍ ഏറ്റവും കൂടുതല്‍ മുഹൂര്‍ത്തങ്ങളുള്ള ദിവസമായതുകൊണ്ടും അവധി ദിവസമായതുകൊണ്ടുമാണ് ഇത്രയേറെ വിവാഹങ്ങള്‍ ഒരുമിച്ച് നടക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ക്ഷേത്രത്തിലെ ചടങ്ങുകള്‍ അവസാനിക്കും. ക്ഷേത്രത്തിന് പുറത്തും തിരക്ക് പ്രമാണിച്ച് ഗതാഗത ക്രമീകരണങ്ങള്‍ പൊലീസ് ഒരുക്കിയിട്ടുണ്ട്.
അതേസമയം, കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിവാഹം നടക്കുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ് ഗുരുവായൂര്‍. ഭഗവാന്റെ വൈകുണ്ഡമാണ് ഗുരുവായൂര്‍. ഭൂലോക വൈകുണ്ഡത്തില്‍ ഭഗവാന് മുന്നില്‍ വിവാഹം നടത്തിയാല്‍ ദീര്‍ഘകാല ദാമ്പത്യം ഉണ്ടാവും എന്നാണ് വിശ്വാസം. വിവാഹം കഴിഞ്ഞ ശേഷം ദമ്പതികള്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കരുത് എന്നാണ് വിശ്വാസം. നൂറുകണക്കിന് വിവാഹങ്ങളാണ് ഓരോ ദിവസവും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്നത്. അത് മാത്രമല്ല പല പ്രമുഖരുടേയും വിവാഹവും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചാണ് നടന്നിട്ടുള്ളത്.
ഗുരുവായൂരില്‍ വെച്ച് വിവാഹം നടത്തിയാല്‍ ദീര്‍ഘമാംഗല്യമാണ് ഫലം എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെയാണ് പലരും വിവാഹം ഗുരുവായൂരില്‍ നടത്തുന്നതിന് പലരും വഴിപാട് നേരുന്നത്. ദീര്‍ഘസുമംഗലികള്‍ ആയിരിക്കും ഗുരുവായൂരിലെ വിവാഹത്തിന് ശേഷമെന്നും വിശ്വാസമുണ്ട്.












Click it and Unblock the Notifications