1737 കോടിയുടെ ബാങ്ക് നിക്ഷേപം; 271 ഏക്കര്‍ ഭൂമി; ഗുരുവായൂരപ്പന്റെ സ്വത്ത് വിവരങ്ങള്‍ പുറത്ത്
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് സ്വത്ത് വിവരങ്ങള്‍ പുറത്ത്. ക്ഷേത്രത്തിന്റെ പേരില്‍ വിവിധ ബാങ്കുകളിലായി 1737.04 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും 271.05 ഏക്കര്‍ ഭൂമിയുമുണ്ടെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. എന്നാല്‍ ക്ഷേത്രത്തിന്റെ രത്നം,് സ്വര്‍ണം, വെള്ളി എന്നിവയുടെ മൂല്യം എത്രയാണെന്ന് വെളിപ്പെടുത്തനാകില്ലെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചു. സുരക്ഷ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്താത്.

ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആസ്തി ചോദിച്ച് എറണാകുളത്തെ പ്രോപ്പര്‍ ചാനല്‍ എന്ന സംഘടനയുടെ പ്രസിഡന്റ് എം കെ ഹരിദാസ് നല്കിയ വിവരാവകാശ രേഖ അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം, രത്നം, വെള്ളി,. സ്വര്‍ണം എന്നിവയുടെ വിവരം പുറത്തുവിടാത്തതിനെതിരെ എം കെ ഹരിദാസ് അപ്പീല്‍ നല്‍കിയിട്ടുണ്ട്.

2018ലും 2019ലും കേരളത്തിലുണ്ടായ പ്രളയ ദുരന്തത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം 10 കോടി രൂപ തിരികെ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും ദേവസ്വം അറിയിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ നല്കുന്ന പണം അവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാത്രം ഉഫയോഗിക്കണമെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് ഇറക്കിയത്.

അതേസമയം, ഭക്തര്‍ സമര്‍പ്പിച്ച 2018 വരെയുള്ള സ്വര്‍ണ വരവ് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് എസ് ബി ഐയിലേക്ക് കൈമാറിയിരുന്നു. ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ച 341 കിലോ സ്വര്‍ണം എസ് ബി ഐക്ക് കൈമാറി. കനത്ത സുരക്ഷാ അകമ്പടിയിലായിരുന്നു അന്ന് കൈമാറിയത്. ഗുരുവായൂര്‍ ദേവസ്വം കരുതല്‍ ധനമായ സ്വര്‍ണം ഡിപ്പോസിറ്റാക്കി മാറ്റാന്‍ വേണ്ടിയാണ് എസ് ബി ഐ ഏറ്റെടുത്തത്.

എസ് ബി ഐയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ സ്വര്‍ണം മുംബൈ ഗവണ്മെന്റ് മിന്റിലേക്ക് ശുദ്ധീകരണത്തിനായി കൊണ്ടുപോയിരുന്നു. സ്വര്‍ണവില കണക്കാക്കി രണ്ടരശതമാനം പലിശ ദേവസ്വത്തിന് ലഭ്യമാക്കാം എന്ന ധാരണയിലാണ് കൈമാറ്റം. രണ്ടര കോടിയോളം രൂപയാണ് ദേവസ്വത്തിന് ഈ ഇനത്തില്‍ ലഭ്യമാകുക.

പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പും ഇത്തരത്തില്‍ സ്വര്‍ണം ശുദ്ധീകരിച്ച് ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. ഇത് ശരാശരി 600 കിലോക്കടുത്ത് വരുമെന്നാണ് അനൗദ്യോഗിക കണക്ക്. ഇത്തരത്തില്‍ സ്വര്‍ണം ബാങ്കില്‍ നിക്ഷേപിക്കുന്നതോടെ ദേവസ്വത്തിന് ഇന്‍ഷുറന്‍സ് പ്രീമിയം ലാഭകരമാക്കാമെന്നതാണ് വിലയിരുത്തല്‍.

വിവിധകാലങ്ങളിലായി ദേവസ്വത്തിന് ജനങ്ങളില്‍നിന്നു വഴിപാടായി സ്വര്‍ണം ലഭിച്ചുവരുന്നുണ്ട്. വിലപിടിപ്പുള്ള കല്ലുകള്‍ പതിച്ച സ്വര്‍ണാഭരണങ്ങള്‍ നിക്ഷേപത്തിനായി എടുത്തിട്ടില്ല. അപൂര്‍വം ചില കിരീടങ്ങളിലെ രത്നങ്ങള്‍ പറിച്ചെടുത്ത് സൂക്ഷിച്ചശേഷം കിരീടങ്ങളും നല്കിയ സ്വര്‍ണത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. രത്നങ്ങളുടെ വില മതിക്കാനുള്ള പ്രയാസംമൂലം അവ ക്ഷേത്ര കരുതല്‍ സ്വര്‍ണമായി അവശേഷിപ്പിച്ചു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications