തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എച്ച്1എന്‍1 എന്നു സംശയം: തൃക്കൂരില്‍ പനി ബാധിച്ച് പെണ്‍കുഞ്ഞു മരിച്ചു

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പുതുക്കാട് തൃക്കൂരില്‍ പനി ബാധിച്ച് അഞ്ചുവയസുകാരി മരിച്ചു. വാരിയത്തൊടിയിലെ ഓട്ടുകമ്പനിയിലെ ഒറീസ തൊഴിലാളികളായ ബാപ്പി, ലക്ഷ്മി ദമ്പതികളുടെ മകളായ ശ്രാവണിയാണു മരിച്ചത്. ചൊച്ചാഴ്ച രാവിലെ പനി മൂര്‍ഛിച്ച് അബോധാവസ്ഥയിലായ കുട്ടിയെ പുതുക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും എത്തിച്ചു. എച്ച്1എന്‍1 രോഗലക്ഷണങ്ങളുള്ള കുട്ടി ഉടന്‍ മരിച്ചു. കുട്ടിയുടെ ശ്രവവും രക്തസാമ്പിളും പരിശോധനയ്ക്കായി മണിപ്പാലിലെ ലബോറട്ടറിയിലേക്കയച്ചു.

കുഞ്ഞിന്റെ മരണത്തിനു പിന്നാലെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഓട്ടു കമ്പനിയിലെ തൊഴിലാളികളുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചു. കമ്പനിയുടെ അരക്കിലോമീറ്റര്‍ ചുറ്റളവിലുള്ളവരെ ഇന്നു വീടുകയറി പരിശോധിക്കും. കരള്‍ രോഗത്തെത്തുടര്‍ന്നു ചികിത്സയിലായ കുട്ടിയാണു മരിച്ചതെന്നും, മരണകാരണം സ്ഥിരീകരിച്ചിട്ടില്ലെന്നും തൃക്കൂര്‍ ആരോഗ്യ വിഭാഗം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീന വാസു.

Thrissur

കഴിഞ്ഞ ദിവസങ്ങളില്‍ തൃക്കൂരില്‍ വിട്ടുമാറാത്ത പനിയോ, എച്ച്1എന്‍1 രോഗലക്ഷണമോ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായും ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. സമീപ പ്രദേശമായ പൊന്നൂക്കരയില്‍ ഒന്നര മാസം മുന്‍പ് ഒരു വീട്ടിലെ അഞ്ചുപേര്‍ക്ക് എച്ച്1എന്‍1 പനി ബാധിച്ച് ഒരു സ്ത്രീ മരിച്ചിരുന്നു. തൃക്കൂരില്‍ അഞ്ചു വയസുകാരിയുടെ മരണം എച്ച്1എന്‍1 ബാധിച്ചാണെന്ന സംശയം ഉയര്‍ന്നതോടെ നാട്ടുകാര്‍ ആശങ്കയിലാണ്.

Thrissur
English summary
H1N1 fever in Thrissur?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X