തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരിന് ആശ്വാസം; ഇന്ന് ആര്‍ക്കും കൊറോണ രോഗമില്ല, ആറ് പേര്‍ ആശുപത്രി വിട്ടു

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ജില്ലയ്ക്ക് ഇന്ന് ആശ്വാസത്തിന്റെ ദിനമാണ്. ആര്‍ക്കും കൊറോണ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഒട്ടേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത ഇന്ന് 62 പേര്‍ക്കാണ് രോഗം. വിദേശത്ത് നിന്ന് എത്തിയവരുള്‍പ്പെടെയുള്ളവര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ തൃശൂരിന് ഏറെ ആശ്വാസം നല്‍കുന്ന ദിനമാണിന്ന്. കാരണം ആറ് പേര്‍ ആശുപത്രി വിട്ടു എന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.

C

ആദ്യം കൊറോണ രോഗം സ്ഥിരീകരിച്ച ജില്ലയാണ് തൃശൂര്‍. എന്നാല്‍ കഴിഞ്ഞ ദിവസമാണ് ആദ്യ മരണം ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. പഴുതടച്ച പ്രതിരോധ പ്രവര്‍ത്തനമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ജില്ലയില്‍ നടത്തിവരുന്നത്.

ബിന്‍ ലാദന്‍ ഗ്രൂപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍; 2017ലെ ആ സംഭവം!! അതാണ് വീഴ്ചയുടെ തുടക്കം, പിന്നീട്..ബിന്‍ ലാദന്‍ ഗ്രൂപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍; 2017ലെ ആ സംഭവം!! അതാണ് വീഴ്ചയുടെ തുടക്കം, പിന്നീട്..

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ നിലവില്‍ വീടുകളില്‍ 8112 പേരും ആശുപത്രികളില്‍ 43 പേരും ഉള്‍പ്പെടെ ആകെ 8155 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ശനിയാഴ്ച ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആറ് പേരെ ഡിസ്ചാര്‍ജ് ചെയ്തു. എട്ട് പേരെ ആശുപത്രിയില്‍ പുതുതായി പ്രവേശിപ്പിച്ചു.

രാജ്യാന്തര വിമാനസര്‍വീസ് എന്ന് തുടങ്ങും? നിലപാട് വ്യക്തമാക്കി കേന്ദ്ര മന്ത്രി... പറയുന്നത് രണ്ടുസമയംരാജ്യാന്തര വിമാനസര്‍വീസ് എന്ന് തുടങ്ങും? നിലപാട് വ്യക്തമാക്കി കേന്ദ്ര മന്ത്രി... പറയുന്നത് രണ്ടുസമയം

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും പല വാഹനങ്ങളിലായി ജില്ലയില്‍ പലയിടങ്ങളിലുമായി ഇറക്കി വിടുന്നതായി കണ്ടത്തിയ 103 പേരെ വീടുകളില്‍ നിരീക്ഷണത്തിലേക്കും മൂന്ന് പേരെ കോവിഡ് നിരീക്ഷണകേന്ദ്രത്തിലേക്കും മാറ്റിയിട്ടുണ്ട്. ജില്ലയിലേക്ക് ഡല്‍ഹിയില്‍ നിന്നും വന്ന 117 ട്രെയിന്‍ യാത്രക്കാരെ രജിസ്റ്റര്‍ ചെയ്ത് സ്‌ക്രീനിംഗ് നടത്തി അതാതു പ്രദേശങ്ങളില്‍ നിരീക്ഷണത്തിലാക്കി.

Recommended Video

cmsvideo
കൊറോണ വാക്സിന്‍ ഉടന്‍ എത്തിയേക്കും | Oneindia Malayalam

ശനിയാഴ്ച 64 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. ഇതുവരെ ആകെ 1770 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചിട്ടുള്ളത്. ഇതില്‍ 1635 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. ഇനി 135 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ഈദുല്‍ ഫിത്വര്‍; ഞായറാഴ്ച ലോക്ക് ഡൗണില്‍ ഇളവ് നല്‍കി സര്‍ക്കാര്‍, പുതിയ വിവരങ്ങള്‍ഈദുല്‍ ഫിത്വര്‍; ഞായറാഴ്ച ലോക്ക് ഡൗണില്‍ ഇളവ് നല്‍കി സര്‍ക്കാര്‍, പുതിയ വിവരങ്ങള്‍

Thrissur
English summary
Happy day For Thrissur; No Reports Coronavirus case today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X