തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹര്‍ത്താല്‍: തൃശൂരില്‍ വ്യാപക അറസ്റ്റ്, ജില്ലയില്‍ ഇതുവരെ 348 പേരെ പിടികൂടി!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലില്‍ നടന്ന അക്രമങ്ങളുടെ പേരില്‍ കൂട്ട അറസ്റ്റിനു വഴിതേടി പോലീസ്. ജില്ലയില്‍ ഇതുവരെ 348 പേരെ പിടികൂടി. ഇതില്‍ 59 പേര്‍ റിമാന്‍ഡിലായി. 289 പേരെ സ്‌റ്റേഷനില്‍നിന്നു ജാമ്യത്തില്‍ വിട്ടയച്ചു. തൃശൂര്‍ സിറ്റി പരിധിയില്‍ ഇതുവരെ 199 പേരെയും റൂറല്‍ പരിധിയില്‍ 149 പേരെയും അറസ്റ്റുചെയ്തു.

ഹർത്താൽ ദിവസം കോഴിക്കോട് സംഭവിച്ചതെന്ത്? പോലീസ് മേധാവിക്കെതിരെ ഗുരുതര ആരോപണവുമായി പോലീസ് ഉദ്യോഗസ്ഥൻ

ഓപ്പറേഷന്‍ വിന്‍ഡോപ്രകാരം വ്യാപകമായ തെരച്ചിലാണ് നടക്കുന്നത്. പൊതുമുതല്‍ നശിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. അതേസമയം പോലീസ് നീക്കം വന്‍ പ്രത്യാഘാതമുണ്ടാക്കുമെന്ന് ബി.ജെ.പി.മുന്നറിയിപ്പു നല്‍കി. ശബരിമലയില്‍ യുവതികള്‍ സന്ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് കുന്നംകുളത്ത് സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ നടത്തിയ അക്രമ പ്രവര്‍ത്തനങ്ങളില്‍ 22 ബി.ജെ.പി. നേതാക്കള്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 300 പേര്‍ക്കെതിരേ പോലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു. അഞ്ച് പ്രവര്‍ത്തകരെ സംഭവദിവസം പോലീസ് അറസ്റ്റുചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു.

arrest

ബി.ജെ.പി. നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ്. രാജേഷ്, നേതാക്കളായ സുഭാഷ് പാക്കത്ത്, സുഭാഷ് ആദൂര്‍, ശ്രീജിത്ത് കമ്പിപ്പാലം, മുരളി ചിറ്റഞ്ഞൂര്‍, അഭിജിത്ത് തിരുത്തിക്കാട്, സന്തോഷ് ചെമ്മന്തിട്ട, സിജു കവലക്കാട്, ഷാനു (ഗണപതി), അനൂപ് കവലക്കാട്, ഷീനു ചെമ്മണൂര്‍, വിബിഷ് പെലക്കാട്ട് പയ്യൂര്‍, അനിലന്‍ ഐയിനൂര്‍, ബിജീഷ് കൊച്ചന്നൂര്‍, വിശാല്‍ മന്തോപ്പ്, അജിത് അകതിയൂര്‍, പുരുഷു മങ്ങാട്, ജെബീ, ബിജു ചെമ്മണൂര്‍, ഷാജി ചെറുവത്താനി, മണികണ്ഠന്‍ കരുമത്തില്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 300 പേര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകള്‍പ്രകാരം പോലീസ് കേസെടുത്തിട്ടുള്ളത്.

ജനുവരി രണ്ടിന് ഉച്ചയോടെയാണ് സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നഗരത്തില്‍ അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കടകള്‍ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും അടപ്പിച്ചു. അടയ്ക്കാന്‍ വൈകിയെന്ന് പറഞ്ഞ് പലചരക്ക് കടയില്‍നിന്ന് അരിയടക്കമുള്ള പലവ്യഞ്ജന സാധനങ്ങള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞ സംഭവംവരെ അരങ്ങേറിയിരുന്നു.

ഹോട്ടലുകളും ചായക്കടകളും നിര്‍ബന്ധിച്ച് അടപ്പിച്ചതുമൂലം ഉണ്ടാക്കിവച്ച ഭക്ഷണപദാര്‍ഥങ്ങളടക്കം നശിപ്പിക്കേണ്ടിവന്നു. സ്വകാര്യ ബസുകള്‍ തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടിരുന്നു. കെ.എസ്.ആര്‍.ടി.സി. ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ കൈയേറ്റംചെയ്യാന്‍ ശ്രമിച്ചിരുന്നു. നഗരത്തിലെ സി.പി.എമ്മിന്റെ അടക്കം കൊടിമരങ്ങളും കൊടിതോരണങ്ങളും നശിപ്പിച്ചിരുന്നു.

സംഘംചേര്‍ന്ന് വഴി തടഞ്ഞ് അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനും പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് പോലീസ് കേസെടുത്തിട്ടുള്ളത്. പോലീസ് സംയമനംപാലിച്ചതുകൊണ്ടാണ് കൂടുതല്‍ അക്രമസംഭവങ്ങള്‍ ഉണ്ടാകാതിരുന്നത്. നഗരം കേന്ദ്രീകരിച്ചാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പ്രകോപനപരമായി പ്രകടനം നടത്തിയത്. ശബരിമല കര്‍മസമിതിയുടെ പേരില്‍ ഹര്‍ത്താല്‍ ദിനത്തിലും പ്രകടനം നടത്തിയിരുന്നു. എന്നാല്‍ പ്രതിഷേധ പ്രകടനങ്ങളില്‍ ഒരു വിഭാഗം ബി.ജെ.പി. നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തരുന്നില്ല. നിയോജകമണ്ഡലം നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്നവരാണ് മാറിനില്‍ക്കുന്നത്.

ഹര്‍ത്താല്‍ ദിവസം കേച്ചേരിയില്‍ പോലീസ് അനുമതിയില്ലാതെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ഗതാഗതം തടസപ്പെടുത്തി പ്രകടനം നടത്തിയ 10 സംഘ്പരിവാര്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു. ചിറനെല്ലൂര്‍ ഊട്ടുമഠത്തില്‍ സന്തോഷ്, ആയമുക്ക് സിജു, എരനെല്ലൂര്‍ പറപ്പൂര്‍ പറമ്പില്‍ ശിവന്‍, ചിറനെല്ലൂര്‍ സുജിത്, ചിറനെല്ലൂര്‍ പുലിച്ചിക്കാട്ടില്‍ പ്രജീഷ്, തലക്കോട്ടുകര സുമേഷ്, കേച്ചേരി പെരുമണ്ണ് പൊന്നരാശേരി അഖില്‍, തലക്കോട്ടുകര കുന്നുംപുഴത്ത് സുനില്‍, എരനെല്ലൂര്‍ കളിയംവീട്ടില്‍ രതീഷ്, തലക്കോട്ടുകര പ്രഭാത് നഗറില്‍ കുന്നത്ത് വീട്ടില്‍ ശിവപ്രകാശന്‍ എന്നിവരെയാണ് എസ്.ഐ. യു.കെ. ഷാജഹാന്‍ അറസ്റ്റു ചെയ്തത്.

കഴിഞ്ഞ വ്യാഴാഴ്ച ഹര്‍ത്താലിനിടെ ഗണേശമംഗലത്ത് ബി.ജെ. പി. പ്രവര്‍ത്തകരെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകരായ നാലു പേരെ കൂടി വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. വാടാനപ്പള്ളി വലിയകത്ത് അഷറഫ് (48), നടുവില്‍ക്കര അറക്കവീട്ടില്‍ ഫവാസ് (33), തളിക്കുളം കുന്നത്ത് പള്ളി അറക്കവീട്ടില്‍ സുലൈമാന്‍ (38), തളിക്കുളം ഏഷണിമുക്ക് അറക്കവീട്ടില്‍ മിറാദ് (36) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. അമ്പതോളം പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ഗണേശമംഗലത്തെ റൈസ് ബൗള്‍ ഹോട്ടല്‍ അടപ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്. സ്ഥാപനത്തിന് സംരക്ഷണം കൊടുക്കാനായി എത്തിയ എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ ബി.ജെ.പി. പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു.

രണ്ടുപേര്‍ക്ക് വെട്ടേല്‍ക്കുകയും ഒരാളെ കത്തികൊണ്ട് വരഞ്ഞ് മുറിവേല്‍പ്പിക്കുകയും ചെയ്തു. രണ്ടുപേര്‍ക്ക് കല്ലേറില്‍ പരുക്കേല്‍ക്കുകയുണ്ടായി. അതേസമയം ഹര്‍ത്താല്‍ അനുകൂലികള്‍ വാടാനപ്പള്ളിയിലെ നീതി ടെക്‌സ്‌റ്റൈല്‍സ് തകര്‍ത്ത സംഭവത്തില്‍ ആരെയും പിടികൂടിയിട്ടില്ല.

ഹര്‍ത്താലിന്റെ മറവില്‍ കോട്ടപ്പടിയിലെ ബാര്‍ ഹോട്ടലിന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ ആറ് പേരെ ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം ആര്‍ത്താറ്റ് സ്വദേശികളായ എഴുത്തുപുരക്കല്‍ സിബി (36), ഉങ്ങുങ്ങല്‍ സുധീഷ് (42), പനക്കല്‍ ബിന്ദുലാല്‍ (23), മുണ്ടന്തറ ഷാജു (27), വാഴപ്പുള്ളി ലിജീഷ് (26), ചരണിപറമ്പില്‍ അഖില്‍കുമാര്‍ (27) എന്നിവരെയാണ് ഗുരുവായൂര്‍ എസ്.ഐ. കെ.എ. ഫക്രുദ്ദീന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. അക്രമത്തില്‍ ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി ചൂണ്ടിക്കാട്ടി ബാറുടമ പോലീസില്‍ പരാതി നല്‍കിയിരുന്നു.

നേരത്തെ രണ്ടുപേര്‍ ബാറിലെത്തി സംഘര്‍ഷമുണ്ടാക്കിയതിന് ബാറുടമ പോലീസില്‍ പരാതി നല്‍കിയിരുന്നത്രെ. ഇവരെ പോലീസ് വിളിച്ചുവരുത്തി താക്കീത് ചെയ്ത് വിട്ടിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ഹര്‍ത്താല്‍ ദിവസത്തെ അക്രമത്തിനിടയായതെന്ന് പോലീസ് പറയുന്നു.

ഗുരുവായൂരില്‍ പ്രകടനത്തിനിടെ പോലീസ് വാഹനം തകര്‍ത്ത സംഭവത്തില്‍ മഹിള മോര്‍ച്ച സംസ്ഥാന സെക്രട്ടറി സി. നിവേദിതയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. ബുധനാഴ്ച വൈകീട്ട് കിഴക്കെനടയില്‍ പോലീസ് വാഹനത്തിനുനേരെ കല്ലേറ് നടത്തിയ സംഭവത്തിലാണ് പ്രകടനം നയിച്ച നേതാക്കളെ അറസ്റ്റ് ചെയ്തത്. നിവേദിതക്ക് പുറമെ പാര്‍ഥസാരഥി ക്ഷേത്ര വിമോചന മുന്നണി കണ്‍വീനര്‍ ആര്‍.എസ്.എസ്. നേതാവായ കരുമത്തില്‍ മുരളി വിഹാറില്‍ മുരളി (33), പുന്ന കൈപ്പുള്ളി വീട്ടില്‍ വിജയകൃഷ്ണന്‍ (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശബരിമല കര്‍മ സമിതി നടത്തിയ പ്രകടനത്തിനിടെ കിഴക്കെനടയില്‍ സി.ഐ.ടി.യു. ഓഫിസ് സമീപം പൊലീസ് വാഹനം എറിഞ്ഞ് ചില്ല് തകര്‍ത്തിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതിനാണ് പ്രകടനം നയിച്ച നേതാക്കളടക്കമുള്ളവര്‍ക്കെതിരേ പോലീസ് കേസെടുത്തത്.

Thrissur
English summary
Harthal conflicct; Massive arrest in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X