Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയപാതയുടെ ശോചനീയാവസ്ഥ: പാണഞ്ചേരിയില്‍ ഹര്‍ത്താല്‍

തൃശൂര്‍: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത വഴുക്കുംപാറക്ക് സമീപം ബൈക്കപകടത്തില്‍ കുടുംബനാഥന്‍ മരിച്ചതിലും ദേശീയപാതയുടെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിലും പ്രതിഷേധിച്ച് വെള്ളിയാഴ്ച പാണഞ്ചേരി പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കും. വടക്കഞ്ചേരി പല്ലാറോഡ് പാലതടത്തില്‍ മുരളി (53) ആണ് മരിച്ചത്. റോഡിലെ കുഴിയില്‍പെടാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ മുരളി സഞ്ചരിച്ച ബൈക്ക് മറിയുകയും തുടര്‍ന്ന് പിന്നാലെ വന്ന ലോറി ഇടിക്കുകയുമായിരുന്നു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറു മണിവരെ നടക്കുന്ന ഹര്‍ത്താലിന് കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ എല്ലാ നാട്ടുകാരുടെയും സഹകരണം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി അഭ്യര്‍ഥിച്ചു.

മഴയെ തുടര്‍ന്ന് ദേശീയപാത ചളിക്കുളമായതും അപകടത്തിന് ഇടയാക്കി. ദേശീയപാതയുടെ തകര്‍ച്ചയെ തുടര്‍ന്ന് ദിനംപ്രതി നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്. അപകടത്തെ തുടര്‍ന്ന് വഴുക്കുംപാറയില്‍ നാട്ടുകാര്‍ വാഹനങ്ങള്‍ തടഞ്ഞു. തടയാന്‍ നേതൃത്വം നല്‍കിയവരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. മുരളിയുടെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വെള്ളിയാഴ്ച സംസ്‌ക്കരിക്കും.

new

കോണ്‍ഗ്രസ് റോഡ് ഉപരോധിച്ചു.റോഡിലെ കുഴിയില്‍ വീണ് ലോറികയറി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പീച്ചി പോലീസ് അറസ്റ്റു ചെയ്തു. അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ എം.എല്‍.എ. എം.പി. വിന്‍സന്റ് പീച്ചി പോലീസ് സ്‌റ്റേഷനിലെത്തി പുറത്തിറക്കി. റോഡിന്റെ നിലയില്‍ അദ്ദേഹം രൂക്ഷ വിമര്‍ശനമുയര്‍ത്തി. അപകടം സംഭവിച്ചു മരിച്ചയാളുടെ കുടുംബത്തിന് 25 ലക്ഷം നഷ്ടപരിഹാരമായി നല്‍കണമെന്നും താന്‍ എം.എല്‍.എ. ആയിരുന്ന കാലത്ത് റോഡ് തകര്‍ന്നു സഞ്ചാരയോഗ്യമല്ലാതായിട്ടും അറ്റകുറ്റപ്പണികള്‍ നടത്താന്‍ കരാര്‍ കമ്പനി മടിച്ചപ്പോള്‍ സര്‍ക്കാരില്‍നിന്നു 19.5 കോടി രൂപ നേടിയെടുത്ത് കേരളസര്‍ക്കാര്‍ നേരിട്ട് റോഡുപണി നടത്തി ജനങ്ങളുടെ സഞ്ചാര ദുരിതത്തിന് പരിഹാരമുണ്ടാക്കി. ഇപ്പോള്‍ റോഡ് വിഷയത്തില്‍ ജനങ്ങള്‍ ആകെ നട്ടം തിരിയുമ്പോള്‍ എം.പി.യും എം.എല്‍.എ.യും ഒളിച്ചിരിക്കുകയാണ്.

new

ജനരോഷം ഭയന്ന് ഇന്ന് മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യാമെന്നേറ്റിരുന്ന കൂറ്റനാല്‍ കൊഴുക്കുള്ളി മുളയം ആശ്രമം റോഡിന്റെ ഉദ്ഘാടനത്തിന് വന്നില്ല. ഇങ്ങനെ മന്ത്രിയും എം.എല്‍.എ.യും ജനങ്ങളില്‍ നിന്ന് എത്രകാലം ഒളിച്ചു കഴിയാനാണ് ആഗ്രഹിക്കുന്നതെന്ന് പറയണമെന്ന് എം.പി. വിന്‍സന്റ് ആവശ്യപ്പെട്ടു. റോഡിന്റെ ശോച്യാവസ്ഥയില്‍ ഇനിയും ജീവനുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഭരണാധികാരികളുടെ ശ്രദ്ധ കൊണ്ടുവരാന്‍ ഇന്ന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്നും വിന്‍സന്റ് ആവശ്യപ്പെട്ടു.

new

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് - കെ.സി. അഭിലാഷിന്റെ നേതൃത്വത്തിലായിരുന്നു ഉപരോധം. പീച്ചി എസ്.ഐ. ഷാജഹാന്‍ പ്രവര്‍ത്തകരെ ബലമായി നീക്കംചെയ്യാന്‍ ശ്രമിച്ചത് ചെറിയ തോതിലുള്ള വാക്കേറ്റത്തിനും സംഘര്‍ഷത്തിനും ഇടയാക്കി. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കിയതോടെ ഉപരോധം അവസാനിപ്പിച്ച പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+