തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നാലുകോടിയുടെ ഹഷിഷ് പിടികൂടി; തൃശൂരില്‍ വന്‍ലഹരി മരുന്നുവേട്ട

  • By Desk
Google Oneindia Malayalam News

തൃശുര്‍: അന്താരാഷ്ട്ര വിപണിയില്‍ നാലുകോടിയിലേറെ രൂപ വിലമതിക്കുന്ന ഹഷീഷ് പിടികൂടി. ബീഹാര്‍ മുക്തിഹാഡി ജില്ലയിലെ ജയ് മംഗള്‍ (42), ശിപാഹികുമാര്‍ (38) എന്നിവരാണ് മണ്ണുത്തിയില്‍ എക്‌സൈസ് സംഘത്തിന്റെ വലയിലായത്. ഇതാദ്യമായാണ് തൃശൂരില്‍ ഇത്രയധികം തുകയുടെ ഹഷീഷ് കണ്ടെടുക്കുന്നത്. കോളജ് കാമ്പസുകള്‍ കേന്ദ്രീകരിച്ച് വില്‍പന നടത്താന്‍ സംഘത്തിനു ഉദ്ദേശമുണ്ടായിരുന്നതായി സൂചന കിട്ടി. ഇതോടെ വിശദാന്വേഷണത്തിലാണ് എക്‌സൈസ്.

കഞ്ചാവിന്റെ ചെടിയില്‍ നിന്ന് എടുക്കുന്ന പശയും പൂവും നിശ്ചിതതോതില്‍ ഉപയോഗിച്ചാണ് ഹഷിഷ് നിര്‍മാണം. കടുകു മണിയുടെ വലിപ്പത്തിലുള്ള ഹഷിഷ് ചൂടാക്കി സിഗരറ്റില്‍ ചേര്‍ത്തുവലിച്ചാല്‍ പോലും ആറു മുതല്‍ പത്തുവരെ മണിക്കൂര്‍ ഉന്മാദാവസ്ഥ നിലനില്‍ക്കും. പാലക്കാട് കഞ്ചിക്കോട് ഗാസ സ്റ്റീല്‍ കമ്പനിയില്‍ ജോലിക്കാരായ പ്രതികള്‍ അവശ്യക്കാര്‍ക്കു ആദ്യം സാമ്പിള്‍ കൊടുത്താണു കച്ചവടം കൊഴുപ്പിച്ചത്. ലഹരി കുറേനേരം ചൂഴ്ന്നുനില്‍ക്കുമെന്നതിനാലാണ് ഹഷ്ഷ് പലരും ഉപയോഗിക്കുന്നത്. ഇരകളെ തേടിയാണ് ഇവരുടെ അന്വേഷണമെന്നു കരുതുന്നു.

news

കച്ചവടം ഉറപ്പിച്ച ശേഷം നേപ്പാളില്‍ നിന്നു ഹഷിഷ് എത്തിക്കുന്നതാണ് സംഘത്തിന്റെ രീതി. ഇവരുടെ നീക്കം മനസിലാക്കിയ എക്‌സൈസ് സംഘം ആഴ്ചകളോളം നിരീക്ഷിച്ചാണ് മണ്ണുത്തിയില്‍ പിടികൂടിയത്. അഫ്ഗാനിസ്ഥാനില്‍ നിന്നുമാണ് നേപ്പാളിലേക്ക് ഹഷിഷ് എത്തുന്ന എളുപ്പവഴിയെന്നു പ്രതികള്‍ സമ്മതിച്ചു.

എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ്‌സിങിന്റെ സ്‌ക്വാഡും എക്‌സൈസ് റേഞ്ച് സംഘവും ചേര്‍ന്ന് മണ്ണുത്തിയില്‍ വ്യാപകമായ പരിശോധന നടത്തിയിരുന്നു. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ നാരായണന്‍ കുട്ടിയുടെ നിര്‍ദേശ പ്രകാരം തൃശൂര്‍അസി. എക്‌സൈസ് കമ്മിഷണര്‍ ഗോപകുമാര്‍, റേഞ്ച് ഇന്‍സ്‌പെക്ടര്‍ അജയ്കുര്‍ എക്‌സൈസ് കമ്മിഷണര്‍ സ്‌ക്വാഡ് അംഗങ്ങള്‍ ആയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജയചന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കൃഷ്ണപ്രസാദ് ഷാഡോ എക്‌സൈസ് അംഗങ്ങള്‍ ആയ സന്തോഷ്ബാബു, ബാഷ്പജന്‍, സുധീര്‍കുമാര്‍, തൃശൂര്‍ റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ ദക്ഷിണാമൂര്‍ത്തി,സി.ഇ.ഒ. മാരായ ജോസഫ്, രാജു, ലത്തീഫ്, സുധീര്‍ എന്നിവരാണ് അറസ്റ്റുചെയ്ത സംഘത്തില്‍ ഉണ്ടായത്.

Thrissur
English summary
Hashish worth rupees 4 crore was seized
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X