തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ രണ്ട് ദിവസം താപനില ഉയര്‍ന്നേക്കും: താപനില താപനില 28ന് മുകളിൽ!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: തൃശൂര്‍, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 27നും 28നും ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്ന് രണ്ടു മുതല്‍ മൂന്നു ഡിഗി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ സൂര്യാഘാതം ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ മൂന്നു മണി വരെയെങ്കിലും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം.

<strong>ഗോവയിൽ ബിജെപിയുടെ കടുംവെട്ട്; ഭീഷണി ഉയർത്തിയ സഖ്യകക്ഷി എംഎൽഎമാരെ അടർത്തിയെടുത്തു</strong>ഗോവയിൽ ബിജെപിയുടെ കടുംവെട്ട്; ഭീഷണി ഉയർത്തിയ സഖ്യകക്ഷി എംഎൽഎമാരെ അടർത്തിയെടുത്തു

നിർജലീകരണം

നിർജലീകരണം


നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും കൈയില്‍ കരുതണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. രോഗങ്ങള്‍ ഉള്ളവര്‍ രാവിലെ 11 മുതല്‍ മൂന്നുവരെയെങ്കിലും സൂര്യപ്രകാശം എല്‍ക്കുന്നതു നിര്‍ബന്ധമായും ഒഴിവാക്കണം. പരമാവധി ശുദ്ധജലം കുടിക്കുക. കാപ്പി, ചായ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക എന്നീ നടപടികളും സ്വീകരിക്കണം.

ജാഗ്രത പുലർത്തണമെന്ന്

ജാഗ്രത പുലർത്തണമെന്ന്

പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികളെ അവധി പ്രമാണിച്ച് വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ രാവിലെ 11 മുതല്‍ മൂന്നു വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം. അങ്കണവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും ശ്രദ്ധിക്കണം. തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി തൊഴില്‍ സമയം പുന: ക്രമീകരിച്ച് ലേബര്‍ കമ്മിഷണര്‍ ഉത്തരവിട്ടിട്ടുണ്ട്.

 ഇരുചക്രവാഹനങ്ങൾ

ഇരുചക്രവാഹനങ്ങൾ

ഇരു ചക്ര വാഹനങ്ങളില്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്തു സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂടേല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും വേണം. മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കുകയും വേണം. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസുകാര്‍ക്ക് കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയണമെന്നും നിര്‍ദേശിച്ചു.

 വിദ്യാര്‍ഥിക്ക് സൂര്യാഘാതമേറ്റു

വിദ്യാര്‍ഥിക്ക് സൂര്യാഘാതമേറ്റു

കുന്നംകുളം കേച്ചേരി ആളൂരില്‍ വിദ്യാര്‍ഥിക്ക് സൂര്യാഘാതമേറ്റു. പൊന്നരാശേരി ഗോപിയുടെ മകന്‍ അശ്വിനാണ് സൂര്യാഘാതമേറ്റത്. മഴുവഞ്ചേരി വിദ്യാവിഹാര്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ അശ്വിന്‍ പരീക്ഷ കഴിഞ്ഞെത്തിയശേഷം പാടത്ത് ഫുട്‌ബോള്‍ കഴിക്കുന്നതിനിടെയാണ് സൂര്യാഘാതമേറ്റത്. പുറത്തും ഇടതുകൈ മുട്ടിന് മുകളിലുമായാണ് പൊള്ളലേറ്റിലിരിക്കുന്നത്. കളിക്കിടെ പുറത്തേക്കുപോയ പന്ത് എടുക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. വിദ്യാര്‍ഥിക്ക് പൊള്ളലേറ്റതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. മറ്റം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാര്‍ വീട്ടിലെത്തി പരിശോധന നടത്തി. കഴിഞ്ഞദിവസങ്ങളില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കനത്ത ചൂടാണ് മേഖലയില്‍ അനുഭവപ്പെടുന്നത്.

 സൂര്യാതപം: പശു ചത്തു

സൂര്യാതപം: പശു ചത്തു

തളിക്കുളത്ത് സൂര്യാതപമേറ്റ് പശു ചത്തു. ആര്യംപാടത്തിനു സമീപം അന്തിക്കാട്ട് അയ്യപ്പന്റെ പശുവാണ് ഇന്നലെ ഉച്ചയോടെ ചത്തത്. പാടത്ത് കെട്ടിയിരുന്ന പശു ചൂടേറ്റ് തളര്‍ന്നു വീഴുകയായിരുന്നുവെന്ന് കരുതുന്നു. ഉടമ പശുവിനെ അഴിച്ചുമാറ്റാന്‍ എത്തിയപ്പോഴാണ് വിവരം അറിയുന്നത്. പൊള്ളലേറ്റ് ചത്ത നിലയിലായിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Thrissur
English summary
heatwave alert in thrissur for two days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X