തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചൂടിന് ശമനമില്ല; കത്തിജ്വലിച്ച് സൂര്യന്‍, വെന്തുരുകി നാടും നാട്ടുകാരും, മാളയില്‍ രണ്ടുപേര്‍ക്ക് സൂര്യാതപം ഏറ്റു, ചാലക്കുടിയില്‍ ഒരാള്‍ക്ക്, അവധിക്കാല ക്ലാസുകള്‍ക്ക് വിലക്ക്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: സംസ്ഥാനത്ത് താപനില വര്‍ധിച്ചേക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് ജില്ലയില്‍ അതിജാഗ്രത. 35.9 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഇന്നലെ ജില്ലയില്‍ രേഖപ്പെടുത്തിയത്. ചൂട് വര്‍ധിച്ചതോടെ ഇന്ന് ഒമ്പതുപേര്‍ക്കാണ് സൂര്യാതപമേറ്റത്. സൂര്യാതപമേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അവധിക്കാലത്ത് സ്‌കൂളുകളില്‍ ക്ലാസുകള്‍ നടത്താന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി.

<strong><br>കോണ്‍ഗ്രസിന്റെ ദേശീയ സുരക്ഷ നയം തയ്യാറാവുന്നു....സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഹീറോ റിപ്പോര്‍ട്ട് കൈമാറി</strong>
കോണ്‍ഗ്രസിന്റെ ദേശീയ സുരക്ഷ നയം തയ്യാറാവുന്നു....സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഹീറോ റിപ്പോര്‍ട്ട് കൈമാറി

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും ഉത്തരവ് ബാധകമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കി. സ്‌കൂളുകളില്‍ പരമാവധി പത്തുദിവസം ക്യാമ്പുകളും ശില്പശാലകളും പ്രത്യേക അനുമതിയോടെ നടത്താം. കടുത്ത വേനല്‍ച്ചൂടും വരള്‍ച്ചയും ഉള്ളതിനാല്‍ വേനല്‍ക്കാല ക്ലാസുകള്‍ പാടില്ലെന്ന ബാലാവകാശ കമ്മിഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.

Heat

വേനല്‍ കനത്തതോടെ പകര്‍ച്ചവ്യാധികളും പടര്‍ന്നുപിടിക്കുന്നു. മഞ്ഞപ്പിത്തവും ചിക്കന്‍പോക്‌സുമാണ് ജില്ലയില്‍ വ്യാപിക്കുന്നത്. മൂന്നുമാസത്തിനുള്ളില്‍ 904 പേര്‍ക്ക് ചിക്കന്‍പോക്‌സും 71 പേര്‍ക്ക് മഞ്ഞപ്പിത്തവും കണ്ടെത്തി. രണ്ടാഴ്ചയ്ക്കുള്ളില്‍ ജില്ലയില്‍ സൂര്യാതപമേറ്റത് 41 പേര്‍ക്കാണ്. കനത്ത വേനല്‍ച്ചൂടിനൊപ്പം പകര്‍ച്ചവ്യാധികളും പടര്‍ന്നുപിടിക്കുന്നത് ജില്ലയിലെ ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.

പാഞ്ഞാളില്‍ കണ്ടെത്തിയ 11 മഞ്ഞപ്പിത്ത കേസുകള്‍ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ പരിധിയിലാണ് മഞ്ഞപ്പിത്തം കൂടുതലായും കണ്ടെത്തിയിട്ടുള്ളത്. ഇതുവരെ 33 കേസുകള്‍ നഗരപരിധിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച മാത്രം 13 മഞ്ഞപ്പിത്ത ബാധയാണ് കണ്ടെത്തിയത്.

പകര്‍ച്ചവ്യാധികള്‍ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ഇതില്‍ ആശങ്കപ്പെടാനില്ലെന്നും എന്നാല്‍ മുന്‍കരുതല്‍ എടുക്കണമെന്നുമാണ് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുള്ളത്. ചാലക്കുടിയില്‍ യുവതിക്ക് സൂര്യതാപമേറ്റു. മേട്ടിപ്പാടം ചില്ലേലിപറമ്പ് വീട്ടില്‍ രാജന്റെ ഭാര്യ ഷീന(46)ക്കാണ് സൂര്യതാപമേറ്റത്. വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി അലവി സെന്ററിലെത്തിയപ്പോഴാണ് സൂര്യതാപമേറ്റത്. കഴുത്തിലാണ് പെള്ളലുള്ളത്. തുടര്‍ന്ന് ആശുപത്രി ചികിത്സ തേടി.

മാള മേഖലയില്‍ രണ്ട് പേര്‍ക്ക് കൂടി സൂര്യാതപമേറ്റു. വെണ്ണൂര്‍ സ്വദേശി ചെന്തുരുത്തി മോഹനന്‍(56), കുണ്ടൂര്‍ പാലമറ്റത്ത് പൗലോസിന്റെ മകന്‍ ജോയല്‍ധ15പ എന്നിവര്‍ക്കാണ് സൂര്യാതപമേറ്റത്. മോഹനന്‍ മകളുടെ വിവാഹം ക്ഷണിക്കുന്നതിന് അങ്കമാലിയിലേക്ക് ബൈക്കില്‍ യാത്ര ചെയ്യുമ്പോഴാണ് മുഖത്ത് പൊള്ളലേറ്റത്. ജോയല്‍ അയിരൂരിലെ സ്‌കൂളിലേക്ക് പോകും വഴിയാണ് പൊള്ളലേറ്റത്. ഇരുവരും പ്രാഥമിക ചികിത്സതേടിയിരുന്നു. ഇരുവരുടേയും പരുക്ക് സാരമുള്ളതല്ല. കഴിഞ്ഞ ദിവസമാണ് വടമയില്‍ ഡ്രൈവിങ് പരിശീലിപ്പിക്കുന്നതിനിടയില്‍ പരിശീലകന് സൂര്യതപമേറ്റത്.

41 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന ചൂട് ജില്ലയില്‍ ജനജീവിതത്തെ സാരമായി ബാധിച്ചുതുടങ്ങി. ഇന്നലെ മാത്രം നാലുപേര്‍ക്ക് സൂര്യാതപമേറ്റു. മൂന്നുപേര്‍ക്ക് കൊല്ലങ്കോടും ഒരാള്‍ക്ക് പരുത്തിപുള്ളിയിലുമാണ് പൊള്ളലേറ്റത്. പകല്‍ സമയങ്ങളില്‍ നേരിട്ട് വെയില്‍ കൊള്ളുന്നവര്‍ക്കാണ് സൂര്യാതപത്താണ് പൊള്ളലേല്‍ക്കുന്നത്.

കൊല്ലങ്കോട് കുഞ്ചു(60), കിണാശ്ശേരി മമ്പുറം എ.എം. മന്‍സില്‍ ഫക്കീര്‍(51), പൊടികുളങ്ങരയില്‍ സുഭദ്ര(57), പുതുനഗരത്തെ ശങ്കരനാരായണന്‍(67) എന്നിവര്‍ക്കാണ് ഇന്നലെ പൊള്ളലേറ്റത്. ഇതില്‍ ശങ്കരനാരായണന്‍ കൊല്ലങ്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും മറ്റുമൂന്നുപേരും ജില്ലാ ആശുപത്രിയിലും ചികിത്സതേടി.

Thrissur
English summary
Heavy heat in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X