Get Updates
Get notified of breaking news, exclusive insights, and must-see stories!

കനത്ത മഴ തുടരുന്നു: തൃശൂരില്‍ മലയോര മേഖലകളില്‍ രാത്രി യാത്ര നിരോധനം, ജാഗ്രത നിര്‍ദ്ദേശം

തൃശൂര്‍ : സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്ചതില്‍ തൃശൂര്‍ ജില്ലയില്‍ മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചു. ജില്ലയിലെ മലയോര പ്രദേശങ്ങളിലെ രാത്രികാല യാത്ര ഒക്്ബര്‍ 16 മുതല്‍ 18 വരെ നിരോധിച്ചതായി ജില്ല കളക്ടര്‍ അറിയിച്ചു. വൈകീട്ട് ഏഴ് മുതല്‍ രാവിലെ ആറ് വരെയാണ് യാത്ര നിരോധനം. മണ്ണെടുപ്പ്, ഖനനം, മണലെടുപ്പ് എന്നിവയൊന്നും അനുവദിനീയമല്ലെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

kerala

ആളിയാര്‍ ഡാം തുറന്ന സാഹചര്യത്തില്‍ ഭാരതപ്പുഴയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. പീച്ചി, വാഴാനി ഡാമുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. മലമ്പുഴ ഡാം തുറന്ന സാഹചര്യത്തില്‍ ഭാരതപ്പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. വയല്‍, മലയോരം, പുഴയുടെ തീരം, മണ്ണിടിച്ചില്‍ സാധ്യത പ്രദേശങ്ങളില്‍ ഉള്ളവര്‍ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം ലഭിക്കുന്ന മുറയ്ക്ക് ബന്ധു വീടുകളിലേക്കോ മറ്റ് ക്യാമ്പുകളിലേക്കോ മാറി താമസിക്കേണ്ടതാണ്. പുഴയില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും മത്സ്യബന്ധനം നടത്തുന്നതും പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.

ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യം കണക്കിലെടുത്ത് തൃശൂരില്‍ ഷോളയാര്‍ ഡാം ഒഴികെയുള്ള എല്ലാ ഡാമുകളും തുറന്ന് വെള്ളം ഒഴുക്കുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്. ജലാശയങ്ങളില്‍ വെള്ളം ഒഴുകുന്ന നടപടികളും സ്വീകരിച്ചിട്ടുണ്ട്. ജലാശയങ്ങളില്‍ വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. കുട്ടികള്‍ തോടിലും വെള്ളക്കെട്ടിലും ഇറങ്ങുന്നില്ലെന്ന് മാതാപിതാക്കള്‍ ഉറപ്പുവരുത്തണമെന്ന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

അതേസമയം, അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നി ജില്ലകളില്‍ ഇടിയോട് കൂടിയ അതിതീവ്ര മഴക്കും മണിക്കൂറില്‍ 40 കി.മീ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ മലപ്പുറം, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നി ജില്ലകളില്‍ ഇടിയോട് കൂടിയായ അതിശക്തമായ മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത ഉണ്ടെന്നും കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Recommended Video

cmsvideo
    Kerala on red alert as heavy rain continues across the state

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+