യുഡിഎഫിന് കനത്ത തിരിച്ചടി; തൃശൂര്‍ കോര്‍പ്പറേഷനിലെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു
തൃശൂര്‍ : തൃശൂര്‍ കോര്‍പ്പറേഷനില്‍ എല്‍ ഡി എഫ് ഭരണസമിതിക്കെതിരെ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. പ്രമേയം പാസാക്കാന്‍ വേണ്ട 28 അംഗങ്ങളുടെ പിന്തുണ യു ഡി എഫിന് ലഭിച്ചിട്ടില്ല. തൃശൂര്‍ കോര്‍പ്പറേഷന്‍ ചരിത്രത്തില്‍ ആദ്യമായി അവതരിപ്പിച്ച അവിശ്വാസ പ്രമേയാണ് പരാജയപ്പെട്ടത്.
അവിശ്വാസവുമായി മുന്നോട്ടു പോകുമ്പോള്‍ കോണ്‍ഗ്രസ് ബി ജെ പിയുടെ പിന്തുണ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വോട്ടെടുപ്പില്‍ നിന്നും ബി ജെപി മാറിനില്‍ക്കുകയായിരുന്നു. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പോലും ബി ജെ പി പങ്കെടുത്തില്ല. ഇരുമുന്നണികളെയും പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണക്കേണ്ടതില്ലെന്നായിരുന്നു ബി ജെ പിയുടെ നിലപാട്. ഇടതുപക്ഷത്ത് നിന്നും ചിലരെ അടര്‍ത്തിയെടുക്കാനുളള കോണ്‍ഗ്രസിന്റെ ശ്രമവും ഫലംകണ്ടില്ല.

Recommended Video

ഇടത് - വലത് മുന്നണികളോട് പ്രത്യക്ഷമായും പരോക്ഷമായും സഖ്യം വേണ്ടെന്ന നിലപാടാണ് ബി ജെ പിക്കുള്ളത്. തൃശ്ശൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസ്സ് കൊണ്ട് വന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്നും വോട്ടെടുപ്പില്‍ നിന്നും ബി ജെ പി കൗണ്‍സിലര്‍മാര്‍ വിട്ടുനില്‍ക്കുമെന്നും ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ കെ കെ അനീഷ്‌കുമാര്‍ അറിയിച്ചിരുന്നു. സംസ്ഥാന നേതൃത്വവുമായുള്ള ചര്‍ച്ചയ്ക്കും പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനും ശേഷമാണ് ഐക്യകണ്ഠമായി ബി ജെ പി ഈ തീരുമാനം എടുത്തത്.
55 അംഗ കൗണ്‍സിലില്‍ അവിശ്വാസം മറിക്കടക്കാന്‍ ചുരുങ്ങിയത് ഇരുപത്തിയെട്ട് അംഗങ്ങളുടെ പിന്തുണ വേണം. എല്‍ ഡി എഫ് 25, യു ഡി എഫ് 24, ബി ജെ പി ആറ് എന്നിങ്ങനെയാണ് തൃശൂര്‍ കോര്‍പറേഷനിലെ കക്ഷിനില. ജില്ലാ കളക്ടര്‍ ഹരിത വി കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തിലാണ് അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്തത്. അതേസമയം, ബിജെപി അവിശ്വാസ പ്രമേയത്തില്‍ നിന്നും വിട്ടുനിന്നത് ബി ജെ പിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപിയുടെ ആറു കൗണ്‍സിലര്‍മാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നത് . എന്നാല്‍ ഇടതു ഭരണ സമിതിയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ വിളറി പൂണ്ടാണ് കോണ്‍ഗ്രസ് അവിശ്വാസ പ്രമേയവുമായി രംഗത്തെത്തിയതെന്ന് മേയര്‍ എം കെ വര്‍ഗീസ് പ്രതികരിച്ചു .












Click it and Unblock the Notifications