• search
 • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

രവി പിള്ളയുടെ മകന്റെ വിവാഹം കൊവിഡ് പ്രോട്ടോക്കള്‍ ലംഘിച്ച്; ചടങ്ങിനെ വിമര്‍ശിച്ച് ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി: പ്രമുഖ വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹം ദിവസങ്ങള്‍ക്ക് മുമ്പാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് നടന്നത്. മോഹന്‍ ലാല്‍ അടക്കമുള്ള പ്രമുഖകര്‍ വിവാഹചടങ്ങില്‍ പങ്കെടുത്തിരുന്നു. കൊവിഡ് കാലത്ത് കാലത്ത് കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന ഗുരുവായൂര്‍ ക്ഷേത്രത്തിലെ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് വിവാഹം നടത്തിയതെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇക്കാര്യത്തില്‍ ഇടപെട്ട് ഹൈക്കോടതി രംഗത്തെത്തിയിരിക്കുകയാണ്. വിവാഹം നടത്തിപ്പുമായി ബന്ധപ്പെട്ട് രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്. വിശദാംശങ്ങളിലേക്ക്..

അണിനിരന്ന് യുവാക്കള്‍, രാഹുല്‍ തിരിച്ചുവരണം, പ്രമേയവുമായി മഹിളകള്‍, പ്രശാന്തിനും വഴിയൊരുങ്ങുംഅണിനിരന്ന് യുവാക്കള്‍, രാഹുല്‍ തിരിച്ചുവരണം, പ്രമേയവുമായി മഹിളകള്‍, പ്രശാന്തിനും വഴിയൊരുങ്ങും

1

രവി പിള്ളയുടെ വിവാഹം നടത്തിയതില്‍ കൊവിഡ് മാനദണ്ഡം ലംഘിക്കപ്പെട്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം 12 പേര്‍ക്ക് മാത്രമാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ. ഈ നിര്‍ദ്ദേശം നിലനില്‍ക്കെ വിവാഹത്തില്‍ നിരവധി പേര്‍ പങ്കെടുത്തെന്ന് വിവാഹത്തിന്റെ ദൃശ്യങ്ങളില്‍ വലിയ ആള്‍ക്കൂട്ടം വ്യക്തമാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

2

ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തല്‍ അലങ്കരിച്ചതിനെതിരെ സ്വമേധയ കേസെടുത്ത കോടതി രൂക്ഷവിമര്‍ശനമാണ് നേരത്തെ ഉന്നയിച്ചത്. വിവാഹം നടത്തുന്നതിന് വേണ്ടി ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തല്‍ ഓഡിറ്റോറിയമാക്കി മാറ്റിയെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് രൂക്ഷവുിമര്‍ശനം ഉന്നയിച്ചത്. എല്ലാ വിശ്വാസികള്‍ക്കും ഗുരുവായൂരില്‍ ഒരേ പോലെ കല്യാണം നടത്താനുള്ള അവകാശം ഉണ്ടെന്നും കോടതി വ്യക്തമാക്കി.

3

മൂന്ന് കല്യാണ മണ്ഡപത്തില്‍, ഈ കല്യാണത്തിന് വേണ്ടി മാത്രം വേദി മാറ്റിവച്ചോ എന്ന് ചോദിച്ച കോടതി, ആ ദിവസം എത്ര കല്യാണം നടന്നെന്നും ചോദിച്ചും. വിശ്വാസികളില്‍ ഭരണഘടന പദവിയുള്ളവര്‍ എന്നോ കൂലിപ്പണിക്കാര്‍ എന്ന വ്യത്യാസം ഇല്ല. ഈ കാര്യത്തില്‍ വിവേചനം ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും കോടതി പരിശോധിക്കും. കൂടാതെ സ്വകാര്യ സുരക്ഷ ജീവനക്കാരെ നടപ്പന്തലില്‍ കയറ്റിയോ എന്ന് ദൃശ്യങ്ങള്‍ പരിശോധിക്കവെ കോടതി ചോദിച്ചു.

എന്തൊരു ക്യൂട്ടാണ് ഈ കൊച്ച്; ഉടന്‍ പണം താരം മീനാക്ഷി രവീന്ദ്രന്റെ ഫോട്ടോഷൂട്ട് വൈറല്‍

4

അതേസമയം, വിവാഹത്തിന്റെ സമയത്ത് , സുരക്ഷ നോക്കിയത് ദേവസ്വം ജീവനക്കാരാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കല്യാണത്തിന്റെ വീഡിയോകള്‍ കോടതി വിശദമായി പരിശോധിച്ചു. ആ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കി. കേസില്‍ വ്യവസായി രവി പിള്ള, തൃശൂര്‍ എസ്പി, സെക്ടറല്‍ മജിസ്‌ട്രേറ്റ് എന്നിവരെ കോടതി കക്ഷി ചേര്‍ത്തിട്ടുണ്ട്. ഒക്ടോബര്‍ അഞ്ചിനാണ് കേസ് വീണ്ടും പരിഗണിക്കുക.

5

രവി പിള്ളയുടെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകളും ചിത്രങ്ങളും പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, കെ ബാബു അടങ്ങുന്ന ബെഞ്ച് സ്വമേധയ കേസെടുക്കുകയായിരുന്നു. വിവാഹത്തിന്റെ നടപ്പന്തലില്‍ വലിയ അലങ്കാരങ്ങള്‍ നടത്തിയെന്നായിരുന്നു വാര്‍ത്തകള്‍. ചട്ടം ലംഘിച്ചാണ് ഇതൊക്കെ ചെയ്തതെന്നാണ് ആരോപണം.

6

നടപ്പന്തല്‍ ചട്ടം ലംഘിച്ചു അലങ്കരിക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് അഡ്മിനിസ്‌ട്രേറ്ററുടെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. നടപ്പന്തലല്‍ പുഷ്പാലങ്കാരത്തിനുമാത്രമാണ് അനുമതിയെന്നും കട്ടൗട്ടുകളും ബോര്‍ഡുകളും വയ്ക്കാന്‍ അനുമതി നല്‍കിയിരുന്നില്ലെന്നുമാണ് അഡ്മിനിസ്‌ട്രേറ്റര്‍ വിശദീകരിച്ചത്.

7

അതേസമയം, 2015ല്‍ രവി പിള്ളയുടെ മകളുടെ വിവാഹം വലിയ ആഡംബരത്തോടെയാണ് നടന്നത്. തിരുപ്പതി ക്ഷേത്ര സന്നിധിയില്‍ വച്ചായിരുന്നു വിവാഹം. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. തിരുപ്പതിയില്‍ വച്ച് നടന്ന വിവാഹം വളരെ ലളിതമായിരുന്നെങ്കില്‍ കേരളത്തില്‍ വച്ച് നടത്തിയ വിവാഹ പാര്‍ട്ടി ആഡംബരമായിരുന്നു. 50 കോടിയിലധികം രൂപയാണ് വിവാഹത്തിന് വേണ്ടി മാത്രം ചെലവിട്ടതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

cmsvideo
  രവി പിള്ളയുടെ മകന്റെ വിവാഹം കൂടാന്‍ മോഹന്‍ലാല്‍ ഗുരുവായൂരില്‍

  ലക്ഷ്മിയും മജിസിയയും ഉടക്കിയോ?എന്തുകൊണ്ട് ഒരുമിച്ച് ലൈവിൽ വരുന്നില്ല? ഒടുവിൽ ലക്ഷ്മിയുടെ മറുപടിലക്ഷ്മിയും മജിസിയയും ഉടക്കിയോ?എന്തുകൊണ്ട് ഒരുമിച്ച് ലൈവിൽ വരുന്നില്ല? ഒടുവിൽ ലക്ഷ്മിയുടെ മറുപടി

  കെ കെ ഷൈലജ ടീച്ചർ
  Know all about
  കെ കെ ഷൈലജ ടീച്ചർ
  Thrissur
  English summary
  High Court Of Kerala criticizes Ravi Pillai's son's wedding at Guruvayur Temple
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X