സര്‍ക്കാരിലെ ഉന്നതന് രണ്ടുതവണ സ്വപ്നയ്ക്ക് സന്ദേശമയച്ചു; ഒന്നിന് മറുപടി, വിശദാംശങ്ങള്‍ പുറത്ത്
തൃശൂര്‍: മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി സര്‍ക്കാരിലെ ഉന്നതന് ബന്ധപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയുടെ മൊബൈലിലേക്കാണ് സന്ദേശം വന്നതത്രെ. ഇത് സ്വപ്നയെ കാണിച്ചു. തുടര്‍ന്ന് സ്വപ്ന മറുപടി നല്കി. രണ്ടു സന്ദേശങ്ങളാണ് വന്നത്. ഒന്നിന് മറുപടി നല്കി. രണ്ടാമത്തേത് ദൈര്‍ഘ്യമേറിയ സന്ദേശമായിരുന്നു.
കേസുമായി ബന്ധപ്പെട്ടാണ് സംസാരിച്ചത്. സ്വപ്ന ആശുപത്രിയിലെത്തിയത് മുതല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ മൊബൈല്‍ എന്‍ഐഎ നിരീക്ഷിച്ചിരുന്നു. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് എന്‍ഐഎ. വിശദാംശങ്ങള്‍.....

നേരിട്ട് സംസാരിച്ചിട്ടില്ല
ഭരണതലത്തിലെ ഉന്നതനാണ് ആശുപത്രിയില്‍ കഴിയുന്ന സ്വപ്നയുമായി ബന്ധപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉന്നതന്റെ സന്ദേശം മറ്റൊരു ഫോണിലേക്ക് മാറ്റിയ ശേഷമാണ് ആരോഗ്യ പ്രവര്‍ത്തകയുടെ ഫോണിലേക്ക് അയച്ചത്. ഇത് സ്വപ്നയെ കാണിക്കുകയായിരുന്നുവത്രെ. ഇരുവരും നേരിട്ട് സംസാരിച്ചിട്ടില്ല.

സന്ദേശം ഇതാണ്
രണ്ട് സന്ദേശങ്ങളാണ് വന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍ഫോഴ്സമെന്റ് ഡയറേേക്ട്രറ്റിന് സ്വപ്ന നല്കിയ മൊഴി എന്താണ് എന്ന് ചോദിച്ചായിരുന്നു ഒരു സന്ദേശം. ഇനി ചോദ്യം ചെയ്യുമ്പോള്‍ നല്‍കേണ്ട മറുപടി സംബന്ധിച്ചായിരുന്നു അടുത്ത സന്ദേശം. ആദ്യത്തേതിന് സ്വപ്ന മറുപടി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്‍ഐഎ നിരീക്ഷണം
ജയിലില്‍ നിന്ന് സ്വപ്ന ആശുപത്രിയിലെത്തിയത് കേരള പോലീസിന്റെ സംരക്ഷണത്തിലാണ്. നേരത്തെ ആശുപത്രിയിലെത്തിയ വേളയില്‍ സ്വപന വീട്ടുകാരോട് സംസാരിക്കാനെന്ന പേരില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ഫോണ്‍ വാങ്ങിയിരുന്നു. ഇക്കാര്യം അറിഞ്ഞ എന്‍ഐഎ ഇത്തവണ നിരീക്ഷണം ശക്തമാക്കി.

വിവരം ലഭിച്ചത് ഇങ്ങനെ...
സ്വപ്ന ആശുപത്രിയിലെത്തുമ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ ഫോണുകള്‍ എന്‍ഐഎ നിരീക്ഷിച്ചിരുന്നു. കേസുമായി സംശയിക്കപ്പെടുന്നവരുടെ മൊബൈലുകളും നിരീക്ഷിക്കുന്നുണ്ട് എന്നാണ് വിവരം. ആരോഗ്യ പ്രവര്‍ത്തകരുടെ ഫോണ്‍ നിരീക്ഷിച്ചതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.

ചാറ്റുകള്‍ വീണ്ടെടുത്തു
അതേസമയം, സ്വപ്ന സുരേഷ് പ്രമുഖരുമായി നടത്തിയ ഫോണ്‍ ചാറ്റുകള്‍ എന്‍ഐഎ വീണ്ടെടുത്തു. ചാറ്റുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ സ്വപ്ന ഗൂഗിള്‍ ഡ്രൈവില്‍ സൂക്ഷിച്ചതാണ് അന്വേഷണ സംഘത്തിന് എളുപ്പമായത്. ഒരു മന്ത്രിയുടെ വീട്ടില്‍ സ്വപ്ന പലതവണ എത്തിയിരുന്നു എന്ന വിവരവും എന്‍ഐഎക്ക് ലഭിച്ചു എന്നാണ് സൂചന.

കോടതി ഇന്ന് പരിഗണിക്കും
സ്വപ്ന സുരേഷിനെയും റമീസിനെയും കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം കോടതി ഇന്ന് പരിഗണിക്കും. പ്രതികളോട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഡിജിറ്റല്‍ തെളിവുകള്‍ സംബന്ധിച്ച് കൂടുതല്‍ ചോദിച്ചറിയാനുണ്ടെന്നാണ് അന്വേഷണണ സംഘം ആവശ്യപ്പെട്ടിട്ടുള്ളത്.
Recommended Video

സ്വപ്നക്ക് ആന്‍ജിയോഗ്രാം
നെഞ്ചുവേദനയെ തുടര്‍ന്നാണ് സ്വപ്നയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇവര്‍ക്ക് ഇന്ന് ആന്‍ജിയോഗ്രാം പരിശോധന നടത്തും. രണ്ടാം തവണയാണ് നെഞ്ചുവേദനയെ തുടര്‍ന്ന് സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയല്‍ ചികില്‍സയിലുള്ള റമീസിന് എന്‍ഡോസ്കോപ്പി പരിശോധന ഇന്ന് നടത്തും.
-
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
ഗാര്‍ഹിക സ്വര്‍ണശേഖരം സാമ്പത്തിക സംവിധാനത്തിലേക്ക് കൊണ്ടുവരണം; നിര്‍ദേശത്തിന് പിന്നില്‍ -
ഒരു ലക്ഷം രൂപ കൈയിലുണ്ടോ? സ്വര്‍ണം ഇപ്പോള്‍ വാങ്ങിവെച്ചാല്‍ നല്ലത്, വിലയിടിവ് നോക്കേണ്ട! -
സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത് 15,000 രൂപ, വീണിടത്ത് നിന്ന് തിരിച്ച് കയറുന്നു, ഈ കുതിപ്പ് തുടരുമോ? -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില ഇന്ന് രണ്ടാംതവണയും കുതിച്ചു; തിരിച്ചടിച്ചത് 2 കാര്യങ്ങള്‍, പുതിയ പവന്, ഗ്രാം വില












Click it and Unblock the Notifications