Get Updates
Get notified of breaking news, exclusive insights, and must-see stories!

കുരുതിക്കളമായി പാതകള്‍: തൃശൂരില്‍ ഇന്നലെ റോഡില്‍ പൊലഞ്ഞത് രണ്ട് ജീവന്‍

കുരുതിക്കളമായി പാതകള്‍: തൃശൂരില്‍ ഇന്നലെ റോഡില്‍ പൊലിഞ്ഞത് രണ്ട് ജീവനുകള്‍, മൂന്ന് അപകടങ്ങളിലായി രണ്ട് മരണം!

തൃശൂര്‍: ജില്ലയില്‍ വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ടു പേര്‍ മരിച്ചു. ആറു പേര്‍ക്ക് പരുക്കേറ്റു. ചാവക്കാട് ദേശീയപാത ടിപ്പുസുല്‍ത്താന്‍ റോഡില്‍ മൂന്നിടങ്ങളിലായി ഉണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ ഒരാള്‍ മരിച്ചു. ആറുപേര്‍ക്ക് പരുക്കേറ്റു. എടക്കഴിയൂര്‍ സ്വദേശി ഉണ്ണീരി ദിവാകരന്‍ (70) ആണ് മരിച്ചത്. എടക്കഴിയൂര്‍ ആരോഗ്യ കേന്ദ്രത്തിനു സമീപം ദേശീയപാതയില്‍ ബൈക്കിടിച്ച് പരുക്കേറ്റ ദിവാകരനെയും പരുക്കേറ്റ പഞ്ചവടി സ്വദേശികളായ മിസ്ബാഹ് (20), ഉമ്മര്‍ ഫാറൂഖ് (19) എന്നിവരെ എടക്കഴിയൂര്‍ ലൈഫ്‌കെയര്‍ പ്രവര്‍ത്തകര്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും ഗുരുതരമായി പരുക്കേറ്റ ദിവാകരനെ പിന്നീട് തൃശൂരിലേക്കും കൊണ്ടുപോയിരുന്നു.

ദിവാകരന്‍ രാത്രിയോടെ മരണത്തിനു കീഴടങ്ങി. ഇതേസമയത്തുതന്നെ തിരുവത്ര അത്താണി നാട്ടുക്കൂട്ടം സെന്ററില്‍ ബൈക്ക് തെന്നിവീണ് യാത്രികരായ രണ്ടുപേര്‍ക്ക് പരുക്കേറ്റു. ഗ്രാമകുളം സ്വദേശികളായ തറയില്‍ ദിജിത്ത് (26), കണ്ടരാശ്ശേരി വിജീഷ് (30) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരെയും കോട്ടപ്പുറം ലാസിയോ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് മുതുവട്ടൂര്‍ രാജ ആശുപത്രിയിലും ദിജിത്തിനെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ എലൈറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അകലാട് ഒറ്റയിനിയില്‍ കണ്ടെയ്‌നര്‍ ലോറിയും ഗുഡ്‌സ് വണ്ടിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ കൊയിലാണ്ടി സ്വദേശികളായ പലക്കടങ്കണ്ടി റഹിജാസ് (19), മാഞ്ചിയില്‍ ഷജീബ് (30) എന്നിവരെ നായരങ്ങാടി നവോത്ഥാന്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് ഹയാത്ത് ഹോസ്പിറ്റലില്‍ എത്തിച്ചു.

praveen11-15

തൃശൂര്‍ നഗരത്തിനടുത്ത് പുഴയ്ക്കലില്‍ ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കുന്നംകുളം അടുപ്പുട്ടി കല്ലിങ്ങല്‍ കൊച്ചുകുട്ടന്‍ മകന്‍ പ്രവീണ്‍ (28) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് അപകടം. കുന്നംകുളത്തുനിന്ന് തൃശൂരിലേക്ക് പോയിരുന്ന പ്രവീണ്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് ബൈക്കില്‍ കുന്നംകുളത്തേക്ക് വന്ന ജോണി ബസിടിച്ചാണ് അപകടം. റോഡില്‍ തലയടിച്ചുവീണ് യുവാവ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. തൃശൂര്‍ കുരിയച്ചിറയിലെ ഫോട്ടോ സ്റ്റുഡിയോയിലെ ആല്‍ബങ്ങള്‍ സെറ്റ് ചെയ്യുന്ന ജോലിക്കാരനാണ് പ്രവീണ്‍. അമ്മ: വസന്ത. സഹോദരി: പ്രവീണ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+