തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരിൽ വൃദ്ധ ദമ്പതികളെ കബളിപ്പിച്ച് സ്വര്‍ണവും സ്‌കൂട്ടറും കവര്‍ന്ന കേസ്: ഹോം നഴ്‌സ് ഒളിവില്‍!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പൊതു പ്രവര്‍ത്തകനും ജൈവകര്‍ഷകനുമായ മൂത്തേരി ലീലനാഥന്റെ ഭാര്യ ലഷ്മിയുടെ (82) മൂന്നര പവന്റെ സ്വര്‍ണവും മകന്‍ രാജീവിന്റെ ഹീറോ ഹോണ്ട പ്ലഷര്‍ സ്‌കൂട്ടറുമായി മുങ്ങിയ ഹോം നഴ്‌സ് മഹേശ്വരിയെ (42) അന്തിക്കാട് പോലീസിന് ഇതുവരേയും കണ്ടെത്താനാായില്ല. ഒരാഴ്ച മുമ്പാണു സംഭവം. വാര്‍ധക്യ സഹജമായ അസുഖങ്ങളില്‍ ബുദ്ധിമുട്ടുന്ന വൃദ്ധ ദമ്പതികളെ പരിചരിക്കുന്നതിനാണ് രണ്ട് മാസത്തിന് മുന്‍പ് തൃശൂരിലെ ലക്ഷ്മി എന്ന ഹോം നഴ്‌സിങ് സ്ഥാപനം പാലക്കാട് ചിറ്റൂര്‍ സ്വദേശിയായ മഹേശ്വരിയെ ഇവിടേക്ക് ജോലിക്ക് ചേര്‍ത്തത്.

ആര്‍ക്കും വിഷമമുണ്ടാക്കി നിസ്‌കരിക്കരുത്; റോഡിലെ നിസ്‌കാരത്തെ കുറിച്ച് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്ആര്‍ക്കും വിഷമമുണ്ടാക്കി നിസ്‌കരിക്കരുത്; റോഡിലെ നിസ്‌കാരത്തെ കുറിച്ച് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

വീട്ടുകാരുമായി അടുത്ത ബന്ധം സ്ഥാപിച്ച ഇവര്‍ മാലയുടേയും കമ്മലിലേയും അഴുക്കു കളയാനെന്നു പറഞ്ഞാണ് ഊരി വാങ്ങിയത്. തുടര്‍ന്ന് മകന്റെ സ്‌കൂട്ടറിന്റെ താക്കോല്‍ കൈക്കലാക്കി പുലര്‍ച്ചെ രണ്ടോടെ മുങ്ങി. പോലീസില്‍ പരാതി നല്‍കാനെത്തിയപ്പോഴാണ് സമാന രീതിയില്‍ കണ്ടശാംകടവില്‍ ഒരു ഫിസിയോ തെറാപ്പിസ്റ്റിന്റെ വണ്ടിയുമായി ഇവര്‍ കടന്നുകളയാന്‍ ശ്രമിക്കുകയും വണ്ടി അപകടപ്പെടുകയും ചെയ്തതായി അറിഞ്ഞത്.

gold12-156

കുടുംബശ്രീ തൊഴില്‍ പരിശീലന കേന്ദ്രം, ഗ്രാമസഭ ഹാള്‍, എസ് .എന്‍.ഡി.പി. ശാഖാ മന്ദിരം, മഹാത്മ ഫാര്‍മേഴ്‌സ് ക്ലബ്, മരണാനന്തര സഹായസമിതി, വൃദ്ധജന സമിതി, ഉത്സവ കമ്മിറ്റി ഓഫീസ് എന്നിവയ്ക്കു സൗജന്യമായി സ്ഥലം അനുവദിച്ചയാളാണ് മൂത്തേരി ലീലാനാഥന്‍. വണ്ടിയുമായി മുങ്ങുന്ന ദൃശ്യം സിസിടിവിയില്‍ പോലീസിന് ലഭിച്ചെങ്കിലും ഇവരെ ജോലിക്കയച്ച സ്ഥാപനത്തിന് കൃത്യമായ വിവരം നല്‍കാനാവാത്തതാണു പോലീസിന് പ്രതിയെ കണ്ടെത്താന്‍ തടസം സൃഷ്ടിക്കുന്നത്.

Thrissur
English summary
Home nurse hide out after robbery case from Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X