തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹണി ട്രാപ്പിൽ ഡോക്ടറെ കുരുക്കി; പണം തട്ടാൻ ശ്രമിച്ചത് സ്ത്രീകൾ; പിടിയിലാക്കി പൊലീസ്

Google Oneindia Malayalam News

തൃശൂർ: നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച രണ്ട് യുവതികൾ അറസ്റ്റിൽ. മണ്ണുത്തി കറപ്പം വീട്ടിൽ നൗഫിയ( 27), കായംകുളം സ്വദേശിനി നിസ (29) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. വാട്‌സ് ആപ്പിലൂടെ അയച്ച സന്ദേശങ്ങൾ തങ്ങളെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് വരുത്തി ഡോക്ടറിൽ നിന്ന് പണം തട്ടാനുള്ള ശ്രമമായിരുന്നു പ്രതികൾ നടത്തിയത്.

കേസ് നൽകാതിരിക്കണമെങ്കിൽ മൂന്നു ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെടുകായിരുന്നു പ്രതികൾ. ഇതിന് വേണ്ടി പലതവണ വാട്‌സ് ആപ്പ് കാൾ വഴിയും ചാറ്റ് വഴിയും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതോടെ ഡോക്ടർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

crime

തുടർന്ന് വെസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. രണ്ട് പേരും കൂടി ആസൂത്രണം ചെയ്താണ് ഡോക്ടറിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. എസിപി വി കെ രാജുവിന്റെ നേതൃത്വത്തിൽ എസ്ഐ കെ സി ബൈജു, സിനീയർ സിപിഒ ഷൈജ, പ്രിയ, സിപിഒ ഷിനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

അതേസമയം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കേസിൽ മൂന്ന് വിദ്യാർത്ഥികൾ അറസ്റ്റിൽ. തൃശൂർ പെരിഞ്ഞനം ചക്കരപ്പാടം സ്വദേശികളായ അശുതോഷ്, ജോയൽ, ഷിനാസ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. തൃശൂർ മതിലകത്ത് ആണ് സംഭവം. കൂടെ പഠിച്ചിരുന്ന വിദ്യാർത്ഥിനിയുടെ നഗ്നചിത്രം പ്രതികളിൽ ഒരാൾ പ്രണയം നടിച്ചു കൈക്കലാക്കി. പിന്നീട് പെൺകുട്ടി തന്റെ ഇഷ്ടങ്ങൾക്ക് വഴങ്ങാതെ വന്നതോടെയാണ് പേരും പഠിക്കുന്ന സ്കൂളിന്റെ വിവരങ്ങളും സഹിതം മറ്റു വിദ്യാർത്ഥികൾക്ക് അയച്ചു കൊടുത്തത്.

ഇവർ അത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ ബന്ധുക്കൾ ഇതറിഞ്ഞതോടെയാണ് പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത്. പ്രതികൾ ഉപയോഗിച്ചിരുന്ന ഫോണുകളും പൊലീസ് പിടിച്ചെടുതു. തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് വിദ്യാർത്ഥികൾ ചെയ്ത കാര്യങ്ങൾ വ്യക്തമായത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത രണ്ട് പേർ കൂടി പിടിയിലാകാനുണ്ടെന്നും പൊലീസ് അറിയിച്ചു.

അതേസമയം, വധശ്രമ കേസില്‍ പുല്‍പ്പള്ളി സ്വദേശിക്ക് പത്ത് വര്‍ഷം കഠിന തടവും പിഴയും. പുല്‍പ്പള്ളി അത്തിക്കുനി വയല്‍ചിറയില്‍ വീട്ടില്‍ സി. അബ്ദുള്‍നാസറി (47) നെയാണ് കോഴിക്കോട് ജില്ല അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് (ഒന്ന്) കെ. അനില്‍കുമാര്‍ ശിക്ഷിച്ചത്. കായണ്ണ നരിനട തയ്യുള്ള പറമ്പില്‍ ഷാജി (46)യെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലാണ് വിധി. 2017 ജൂണ്‍ 25ന് പുലര്‍ച്ചെ ഒന്നിനായിരുന്നു സംഭവം. കഠിനതടവിനുപുറമേ 50000 രൂപ പിഴയും അടയ്ക്കണം. ഇതിനുപുറമേ 326 വകുപ്പ് പ്രകാരം മൂന്നു വര്‍ഷം കഠിന തടവും 10000 രൂപ പിഴയും വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി.

ഇത് ഉഗ്ര യുദ്ധം; ഭീകരയ്ക്ക് അറുതിയില്ല; പൊലിഞ്ഞത് എത്ര ജീവനുകൾ ? ഇന്ന് ഏഴാം ദിനംഇത് ഉഗ്ര യുദ്ധം; ഭീകരയ്ക്ക് അറുതിയില്ല; പൊലിഞ്ഞത് എത്ര ജീവനുകൾ ? ഇന്ന് ഏഴാം ദിനം

Recommended Video

cmsvideo
യുക്രൈന് ഒപ്പം SBI, റഷ്യന്‍ സ്ഥാപനങ്ങളുമായി ഇനി ഇടപാടില്ല | Oneindia Malayalam

പിഴ സംഖ്യ പരിക്കേറ്റ ഷാജിക്ക് നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും മൂന്ന് മാസവും അധികതടവ് അനുഭവിക്കണം. സലീം എന്നയാള്‍ നടത്തുന്ന ബീഫ് സ്റ്റാളിനോട് ചേര്‍ന്ന ഷെഡിന്റെ വശത്തുള്ള മുറിയില്‍വച്ചാണ് ഷാജിയെ കുത്തിയത്. ഇരുവരും ബീഫ് സ്റ്റാളിലെ ജീവനക്കാരായിരുന്നു. പ്രോസിക്യൂഷന്‍ 16 സാക്ഷികളെ വിസ്തരിച്ചു. പേരാമ്പ്ര പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി. സുനില്‍കുമാറാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോജു സിറിയക്, അഡ്വ. നിതിത ചക്രവര്‍ത്തിനി എന്നിവര്‍ ഹാജരായി.

Thrissur
English summary
honey trap case: Two women arrested for trapping doctor in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X