വടക്കാഞ്ചേരിയില്‍ വെടിക്കെട്ട് പുരയില്‍ വന്‍ സ്‌ഫോടനം, പ്രകമ്പനം കിലോമീറ്ററുകൾ അകലെ, ഒരാൾക്ക് പരിക്ക്
സ്ഫോടനത്തിൽ വെടിക്കെട്ട് പുര പൂർണമായും കത്തി നശിച്ചിരിക്കുകയാണ്.

വടക്കാഞ്ചേരി: തൃശൂര്‍ വടക്കാഞ്ചേരിയില്‍ വെടിക്കെട്ട് പുരയില്‍ വന്‍ സ്‌ഫോടനം. വൈകിട്ട് അഞ്ച് മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചേലക്കര സ്വദേശി മണിക്കാണ് പരിക്കേറ്റത്. മണിയുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തിന്റെ പ്രകമ്പനം പ്രദേശത്തിന്റെ കിലോമീറ്ററുകള്‍ അകലെ വരെ ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
വടക്കാഞ്ചേരി പോലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് തീ അണച്ചത്. വലിയ തോതിലുളള വെടിക്കെട്ട് ശേഖരം വെടിക്കെട്ട് പുരയിലുണ്ടായിരുന്നു എന്നാണ് വിവരം. കുണ്ടന്നൂര്‍ സ്വദേശി സുന്ദരാക്ഷന്റെതാണ് വെടിക്കെട്ട് പുര. അപകട സമയത്ത് മണി മാത്രമായിരുന്നു വെടിക്കെട്ട് പുരയില്‍ ഉണ്ടായിരുന്നത്. മറ്റ് ജീവനക്കാര്‍ പുറത്ത് ആയിരുന്നത് കൊണ്ട് വലിയൊരു അപകടം ഒഴിവായി.
പരിക്കേറ്റ മണിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്‌ഫോടനത്തെ തുടര്‍ന്ന് സമീപത്തുളള കടകളുടെ വാതിലുകള്‍ ശക്തമായി അടയുന്ന തരത്തിലുളള പ്രകമ്പനമുണ്ടായി. പ്രദേശത്തെ വയല്‍ക്കരയിലാണ് വെടിക്കെട്ട് പുര സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്ത് വീടുകള്‍ കുറവാണ്. വെടിക്കെട്ട് പുരയുടെ പത്ത് കിലോമീറ്റര്‍ അകലെ വരെ സെക്കൻഡുകൾ നീണ്ട പ്രകമ്പനം ഉണ്ടായി. അത്താണി, ഓട്ടുപാറ തുടങ്ങിയ പ്രദേശത്ത് വരെ സ്‌ഫോടനത്തിന്റെ പ്രകമ്പനമുണ്ടായെന്ന് നാട്ടുകാര്‍ പറയുന്നു. അപകടവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെടിക്കെട്ട് പുരയുടെ ഉടമയായ സുന്ദരാക്ഷന്‍, ലൈസന്‍സിയായ ശ്രീനിവാസന്‍ എന്നിവരാണ് കസ്റ്റഡിയിലായിരിക്കുന്നത്.












Click it and Unblock the Notifications