തൃശൂരില്‍ വന്‍ വിദേശമദ്യ വേട്ട; 3600 ലിറ്റര്‍ മാഹി മദ്യം പിടികൂടി, 50 ലക്ഷം രൂപ
തൃശൂര്‍: കേരളത്തെ ഞെട്ടിച്ചുകൊണ്ട് തൃശൂരില്‍ വന്‍ വിദേശ മദ്യവേട്ട. ഓണം ആഘോഷങ്ങളോടനുബന്ധിച്ചു ചില്ലറവില്പനക്കായി മാഹിയില്‍ നിന്നും കൊണ്ടുവന്ന 50 ലക്ഷം രൂപ വിലമതിക്കുന്ന 3600 ലിറ്റര്‍ അനധികൃത വിദേശ മദ്യമാണ് പോലീസ് പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മദ്യം പിടിച്ചെടുത്തത്. മാഹിയില്‍ നിന്നും പാല്‍വണ്ടിയില്‍ കടത്തിയ മദ്യമാണ് പൊലീസ് പിടികൂടിയത്.

കൊടുങ്ങല്ലൂര്‍ പ്രത്യേക പോലീസ് സംഘവും വാടാനപ്പിളളി പോലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വിദേശ മദ്യം പിടികൂടിയത്.. പ്രതികളായ തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി കൃഷ്ണ പ്രകാശ്, കൊല്ലം കല്ലുവാതുക്കല്‍ സ്വദേശിസജി എന്നിവരെ അറസ്റ്റ് ചെയ്തു.
വിവിധ ബ്രാണ്ടുകളിലുള്ള 3600 ലിറ്റര്‍ അനധികൃത വിദേശമദ്യമാണ് ഇവരുടെ പക്കലില്‍ നിന്ന് പിടിച്ചെടുത്തത്. പിടികൂടിയ വിദേശമദ്യം ഓണം സീസണ്‍ ലക്ഷ്യമിട്ടാണ് പ്രതികള്‍ മാഹിയില്‍ നിന്നും വിവിധവാഹനങ്ങളില്‍ കൊല്ലം, തിരുവനന്തപുരം, എറണാകുളം ജില്ലകളിലേക്ക് ചില്ലറവില്പനക്ക് വേണ്ടി കൊണ്ടുവന്നിരുന്നതെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിട്ടുള്ളത്.
ചാരായ നിർമ്മാണം; രണ്ട് യുവാക്കൾ അറസ്റ്റിൽ
തൃശൂർ : കാട്ടൂരിൽ വീടു വാടകയ്ക്ക് എടുത്ത് വൻതോതിൽ ചാരായ നിർമ്മാണം നടത്തി വന്ന വരന്തരപ്പിള്ളി സ്വദേശികളായ അരുൺ അനീഷ് എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു. 650 ലിറ്റർ കോടയും, 60 ലിറ്റർ ചാരായവും, വാറ്റ് ഉപകരണങ്ങളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. തൃശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി ജുനൈദ് ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കാട്ടൂർ കുന്നത്ത് പീടികയിലെ വാടക വീടും പരിസരവും ഒരു മാസത്തോളമായി എക്സൈസ് ഷാഡോ ടീം നിരീക്ഷിച്ചു വരികെയായിരുന്നു.
രണ്ട് യുവാക്കൾ വീട് പൂട്ടിയിട്ട് ചാരായം വാറ്റുന്നതായി മനസ്സിലാക്കി എക്സൈസ് സ്ക്വാഡ് ടീമംഗങ്ങൾ കെ എസ് ഇ ബി ഉദ്യോഗസ്ഥരുടെ വേഷത്തിൽ വീട്ടിൽ പ്രവേശിച്ചാണ് പ്രതികളെ കയ്യോടെ പിടികൂടിയത്. ഓണം പ്രമാണിച്ച് വൻതോതിൽ ചാരായം നിർമ്മിച്ചു ഇരിങ്ങാലക്കുട വരന്തരപ്പിള്ളി ഭാഗങ്ങളിൽ വിൽക്കുകയായിരുന്നു ഇവരുടെ ഉദ്ദേശം.
Recommended Video
പ്രിവൻ്റിവ് ഓഫീസർമാരായ വിന്നി സിമേത്തി , അബ്ദഗലിൽ , മനോജ് കുമാർ , സിവിൽ എക്സൈസ് ഓഫീസർമാരായ രഞ്ജിത്ത് കെ ആർ , അനിൽ പ്രസാദ് , ഉസ്മാൻ , സനീഷ് കുമാർ , വനിത സിവിൽ എക്സൈസ് ഓഫിസർ പിങ്കി മോഹൻദാസ് എന്നിവരും ഉണ്ടായിരുന്നു.












Click it and Unblock the Notifications