തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എഞ്ചിനീയറിങ് സായാഹ്നക്ലാസുകള്‍: നിര്‍ത്തിയത് എന്തിനെന്ന് മനുഷ്യാവകാശ കമ്മിഷന്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളജുകളില്‍ ഉദ്യോഗസ്ഥര്‍ക്കായി വൈകുന്നേരങ്ങളില്‍ നടത്തിവന്നിരുന്ന എഞ്ചിനീയറിങ് കോഴ്‌സുകള്‍ മൂന്നു വര്‍ഷമായി നിര്‍ത്തിവച്ചത് എന്തിനുവേണ്ടിയെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, എന്നിവര്‍ വിഷയം പരിശോധിച്ച് നാലാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹന്‍ദാസ് ആവശ്യപ്പെട്ടു.

തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് എഞ്ചിനീയറിങ് കോളജ് പ്രിന്‍സിപ്പലുമാര്‍ പ്രത്യേക വിശദീകരണം സമര്‍പ്പിക്കണം. കേസ് അടുത്ത മാസം തൃശൂരില്‍ നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും. ഫെലിക്‌സ് ലിജോ, ഇ.കെ. രഘു, എം.വി സുമേഷ്, അനൂപ്, റിജിന്‍ എന്നിവര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

exam


പരാതി ശരിയാണെങ്കില്‍ നടപടി ഉന്നതപഠനം ആഗ്രഹിക്കുന്നവരുടെ ഭരണഘടനാ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതാണെന്ന് കമ്മിഷന്‍ ചൂണ്ടികാണിച്ചു. സായാഹ്ന കോഴ്‌സുകള്‍ നടത്താന്‍ പ്രിന്‍സിപ്പലുമാരും ഫാക്കല്‍റ്റിയും താത്പര്യം കാണിക്കുന്നില്ലെന്നാണ് ആരോപണം. അതേസമയം തിരുവനന്തപുരം ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ എഞ്ചിനീയറിഹ് കോളജുകളില്‍ സായാഹ്ന കോഴ്‌സുകള്‍ മുടക്കമില്ലാതെ നടക്കുന്നുണ്ട്. പരാതി പരിഹരിക്കാനാവശ്യമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് കമ്മീിഷന്‍ ആവശ്യപ്പെട്ടു.

Thrissur
English summary
Human rights commission about the stopping of Engineering evening classes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X